Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AMerica

അ​മേ​രി​ക്ക​യി​ലെ ക്ഷേ​ത്ര​ത്തി​ല്‍ ആക്രമണത്തിനു പ​ദ്ധ​തി​യി​ട്ട കൗ​മാ​ര​ക്കാ​ര​ന്‍ അ​റ​സ്റ്റി​ല്‍

ന്യൂ​​​​​​​യോ​​​​​​​ര്‍​ക്ക്: അ​​​​​​​മേ​​​​​​​രി​​​​​​​ക്ക​​​​​​​യി​​​​​​​ലെ ഇ​​​​​​​ല്ലി​​​​​​​നോ​​​​​​​യ്സി​​​​​​​ലു​​​​​​​ള്ള ഒ​​​​​​​റോ​​​​​​​റ​​​​​​​യി​​​​​​​ലെ ഹി​​​​​​​ന്ദു ക്ഷേ​​​​​​​ത്ര​​​​​​​ത്തി​​​​​​​ല്‍ വെ​​​​​​​ടി​​​​​​​വ​​​​​​​യ്പ് ന​​​​​​​ട​​​​​​​ത്താ​​​​​​​ന്‍ പ​​​​​​​ദ്ധ​​​​​​​തി​​​​​​​യി​​​​​​​ട്ട കൗ​​​​​​​മ​​​​​​​ാര​​​​​​​ക്കാ​​​​​​​ര​​​​​​​ന്‍ അ​​​​​​​റ​​​​​​​സ്റ്റി​​​​​​​ല്‍. പ​​​​​​​ലാ​​​​​​​റ്റൈ​​​​​​​നി​​​​​​​യ​​​​​​​ന്‍ സ്വ​​​​​​​ദേ​​​​​​​ശി​​​​​​​യാ​​​​​​​യ അ​​​​​​​ല​​​​​​​ക്സാ​​​ണ്ഡ്രോ​​​​​​​സ് പാ​​​​​​​പ്പോ​​​​​​​രാ​​​​​​​ക്കി​​​​​​​സ് ആ​​​​​​​ണ് അ​​​​​​​റ​​​​​​​സ്റ്റി​​​​​​​ലാ​​​​​​​യ​​​​​​​ത്.

ന​​​​​​​വ​​​​​​​രാ​​​​​​​ത്രി, ദു​​​​​​​ര്‍ഗാ പൂ​​​​​​​ജ ആ​​​​​​​ഘോ​​​​​​​ഷ​​​​​​​ങ്ങ​​​​​​​ള്‍​ക്കാ​​​​​​​യി ആ​​​​​​​ളു​​​​​​​ക​​​​​​​ള്‍ എ​​​​​ത്തു​​​​​ന്ന ദി​​​​​​​വ​​​​​​​സ​​​​​​​മാ​​​​​​​ണ് പ്ര​​​​​​​തി ആ​​​​​​​ക്ര​​​​​​​മ​​​​​​​ണം ന​​​​​​​ട​​​​​​​ത്താ​​​​​​​ന്‍ തീ​​​​​​​രു​​​​​​​മാ​​​​​​​നി​​​​​​​ച്ചി​​​​​​​രു​​​​​​​ന്ന​​​​​​​ത്. ക​​​​​​​ഴി​​​​​​​ഞ്ഞ ഞാ​​​​​​​യ​​​​​​​റാ​​​​​​​ഴ്ച അ​​​​​​​ക്ര​​​​​​​മ​​​​​​​ണ​​​​​​​ത്തി​​​​​​​നു പൂ​​​​​​​ര്‍​ണ സ​​​​​​​ജ്ജ​​​​​​​നാ​​​​​​​യി ക്ഷേ​​​​​​​ത്ര​​​​​​​ത്തി​​​​​​​ലെ​​​​​​​ത്തി​​​​​​​യ അ​​​​​​​ല​​​​​​​ക്സാ​​​​​​​ണ്ഡ്രോ​​​​​​​സ് വെ​​​​​​​ടി​​​​​​​യു​​​​​​​തി​​​​​​​ര്‍​ക്കാ​​​​​​​ന്‍ ശ്ര​​​​​​​മി​​​​​​​ച്ചെ​​​​​​​ങ്കി​​​​​​​ലും തോ​​​​​​​ക്ക് ത​​​​​​​ക​​​​​​​രാ​​​​​​​റി​​​​​​​ലാ​​​​​​​യ​​​​​​​തി​​​​​​​നെ​​​​​​​ത്തു​​​​​​​ട​​​​​​​ര്‍​ന്ന് മ​​​​​​​ട​​​​​​​ങ്ങി.

International

ഊഷ്മളത നിറഞ്ഞ ചർച്ചകൾ മഞ്ഞുരുക്കിയില്ല; തായ്‌വാൻ വിഷയത്തിൽ സൂക്ഷിച്ച് ഇടപെടണമെന്ന് ട്രംപിനോട് ഷി

വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്‍റ് ട്രംപും ചൈനീസ് പ്രസിഡന്‍റ് ഷി ചിൻപിംഗും നടത്തിയ കൂടിക്കാഴ്ചയിൽ ഊഷ്മളത നിറഞ്ഞുനിന്നെങ്കിലും തകർക്കവിഷയങ്ങളിൽ കാര്യമായ പുരോഗതി ഉണ്ടായില്ലെന്ന് റിപ്പോർട്ട്.

വ്യാഴാഴ്ച വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ നടന്ന കൂടിക്കാഴ്ച മൂന്നു മണിക്കൂർ നീണ്ടു. വ്യാപാരം, പരസ്പരം ചുമത്തിയിള്ള ഇറക്കുമതി ചുങ്കങ്ങൾ, നിർമിത ബുദ്ധി തുടങ്ങിയവ ചർച്ചാവിഷയങ്ങളായി.

ചൈന-അമേരിക്ക വ്യാപാരംയുദ്ധം അവസാനിപ്പിക്കാനായി കഴിഞ്ഞ വർഷം ഉണ്ടാക്കിയ താത്കാലിക ഉടന്പടി രണ്ടു മാസത്തേക്കു കൂടി നീട്ടാൻ ധാരണയായി. വരുന്ന നവംബറിൽ അവസാനിക്കേണ്ടിയിരുന്ന ഉടന്പടി 2027 ജനവരി വരെ നീളും. തർക്കവിഷയങ്ങളിൽ കൂടുതൽ ചർച്ചയ്ക്ക് സമയം കണ്ടെത്താൻ വേണ്ടിയാണിത്. ഇതിനു പുറമേ 3000 കോടി ഡോളർ മൂല്യം വരുന്ന ഉത്പന്നങ്ങളുടെ ഇറക്കുമതി ചുങ്കങ്ങൾ കുറയ്ക്കാനും ഇരു പക്ഷവും സമ്മതിച്ചു.

അതേസമയം, അമേരിക്കൻ നിർമിത ഇലക്‌ട്രോണിക് ചിപ്പുകൾ ചൈനയ്ക്കു നല്കുന്നതിലുള്ള നിയന്ത്രണം, അപൂർവ ധാതുക്കളുടെ കയറ്റുമതി, തന്ത്രപ്രധാന ഉത്പന്നങ്ങൾക്കുമേലുള്ള ഇറക്കുമതി ചുങ്കം തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രധാന പ്രശ്നങ്ങൾക്കൊന്നും പരിഹാരമുണ്ടായില്ല.

നിർമിതബുദ്ധി മനുഷ്യന്‍റെ നിയന്ത്രണത്തിൽ തുടരണമെന്നും ജനങ്ങൾക്കുവേണ്ടി അമേരിക്കയും ചൈനയും ഉത്തരവാദിത്വമുള്ള രാജ്യങ്ങളായി തുടരണമെന്നും ഷി നിർദേശിച്ചു.

ഇതിനിടെ, പിന്നാന്പുറ ചർച്ചകളിൽ തായ്‌വാന്‌ വിഷയത്തിലെ അമേരിക്കൻ ഇടപെടലുകളെക്കുറിച്ച് ട്രംപിന് ഷി മുന്നറിയിപ്പു നല്കിയതായി ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തായ്‌വാൻ‌ വിഷയത്തെ ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്ന് ട്രംപിനോട് ഷി ആവശ്യപ്പെട്ടത്രേ.

വ്യാഴാഴ്ച ട്രംപ് ഷിയ്ക്കു വൈറ്റ്ഹൗസിൽ നല്കിയ അത്താഴവിരുന്നിൽ ആപ്പിൾ, ആമസോൺ, ഗൂഗിൾ, ടെസ്‌ല തുടങ്ങിയ കന്പനികളുടെ മുതലാളിമാർ പങ്കെടുത്തു.

NRI

പ​രി​ശു​ദ്ധാ​ത്മാ​വ് മ​രി​ച്ചി​ട​ത്ത് ജീ​വ​നും നി​രാ​ശ​യു​ള്ളി​ട​ത്ത് പ്ര​ത്യാ​ശ​യും ന​ൽ​കും: റ​വ.​പി.​സി. ജെ​യിം​സ്

ഒ​ക്‌​ല​ഹോ​മ: പ​രി​ശു​ദ്ധാ​ത്മാ​വ് വി​ശ്വാ​സി​യു​ടെ ജീ​വി​ത​ത്തി​ൽ എ​ന്നേ​ക്കും വ​സി​ക്കു​ന്ന സാ​ന്നി​ധ്യ​മാ​ണ് അ​വ​ൻ മ​രി​ച്ചി​ട​ത്ത് ജീ​വ​നും നി​രാ​ശ​യു​ള്ളി​ട​ത്ത് പ്ര​ത്യാ​ശ​യും ന​ൽ​കു​ന്നു​വെ​ന്നു മാ​ർ​ത്തോ​മ്മാ വോ​ള​ണ്ട​റി ഇ​വാ​ഞ്ച​ലി​സ്റ്റ്സ് അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​വ.​പി.​സി. ജെ​യിം​സ്.

നോ​ർ​ത്ത് അ​മേ​രി​ക്ക സൗ​ത്ത് വെ​സ്റ്റ് ഭ​ദ്രാ​സ​ന​ത്തി​ന്‍റെ മാ​ർ​ത്തോ​മ്മ വോ​ള​ണ്ട​റി ഇ​വാ​ഞ്ച​ലി​സ്റ്റ്സ് അ​സോ​സി​യേ​ഷ​ൻ ഈ ​മാ​സം 20 മു​ത​ൽ സം​ഘ​ടി​പ്പി​ച്ച ഒ​രാ​ഴ്ച നീ​ണ്ടു നി​ൽ​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ മൂ​ന്നാം ദി​നം കേ​ര​ള​ത്തി​ൽ നി​ന്നും സൂം ​പ്ലാ​റ്റു​ഫോ​മി​ലൂ​ടെ മു​ഖ്യ സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു റ​വ.​പി.​സി. ജെ​യിം​സ്.

ഒ​ക്‌​ല​ഹോ​മ മാ​ർ​ത്തോ​മ്മ ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ്ര​ത്യേ​ക സ​മ്മേ​ള​നം വി​ശ്വാ​സി​ക​ളു​ടെ​യും സ​ഭാ​സ്‌​നേ​ഹി​ക​ളു​ടെ​യും സ​ജീ​വ സാ​ന്നി​ധ്യ​ത്താ​ൽ യോ​ഗം ശ്ര​ദ്ധേ​യ​മാ​യി.

ആ​രം​ഭ​ത്തി​ൽ റ​വ. കെ. ​എം. മാ​ത്യു​വി​ന്‍റെ പ്രാ​ർ​ഥ​ന​യോ​ടെ ച​ട​ങ്ങു​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. തു​ട​ർ​ന്ന് മാ​ർ​ത്തോ​മ്മ ച​ർ​ച്ച് ഓ​ഫ് ഒ​ക്‌​ല​ഹോ​മ ക്വ​യ​ർ ആ​ല​പി​ച്ച മ​നോ​ഹ​ര​മാ​യ ഗാ​നം സ​ഭ​യ്ക്ക് ആ​ത്മീ​യ അ​നു​ഭൂ​തി പ​ക​ർ​ന്നു.

വ​ർ​ഗീ​സ് ചാ​ണ്ട​പ്പി​ള്ള സ്വാ​ഗ​തം പ​റ​ഞ്ഞു. റ​വ. എ​ബ്ര​ഹാം വി. ​സാം​സ​ൺ ച​ട​ങ്ങി​ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ഭ​യു​ടെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ചാ​ക്കോ തോ​മ​സും ഓ​മ​ന ചാ​ണ്ട​പ്പി​ള്ള​യും പ്ര​ത്യേ​ക മ​ദ്ധ്യ​സ്ഥ​പ്രാ​ർ​ഥ​ന​ക​ൾ നേ​തൃ​ത്വം ന​ൽ​കി.

തു​ട​ർ​ന്ന് സോ​സ​മ്മ കോ​ശി വേ​ദ​പു​സ്ത​ക ഭാ​ഗം വാ​യി​ച്ചു. യോ​ഗ​ത്തി​ലെ മു​ഖ്യ പ്ര​ഭാ​ഷ​ണം എം​ടി​വി​ഇ​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​വ. പി.സി. ജെ​യിം​സ് നി​ർ​വ​ഹി​ച്ചു. സ​ഭാ​മ​ക്ക​ൾ​ക്ക് ഏ​വ​ർ​ക്കും പ്ര​ചോ​ദ​ന​മാ​കു​ന്ന ചി​ന്ത​ക​ളാ​ണ് അ​ദ്ദേ​ഹം പ​ങ്കു​വ​ച്ച​ത്.

ച​ട​ങ്ങി​ന്‍റെ അ​വ​സാ​ന ഘ​ട്ട​ത്തി​ൽ ഷി​ജി ടോം ​ഫി​ലി​പ്പ് ഏ​വ​ർ​ക്കും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ക​യും റ​വ. കെ. ​എം. മാ​ത്യു സ​മാ​പ​ന പ്രാ​ർ​ഥന ന​ട​ത്തു​ക​യും ചെ​യ്തു. റ​വ. പി.​സി. ജെ​യിം​സി​ന്‍റെ ആ​ശീ​ർ​വാ​ദ​ത്തോ​ടു​കൂ​ടി യോ​ഗം പ​ര്യ​വ​സാ​നി​ച്ചു.

International

പ്രതീക്ഷയ്ക്കു വകയേകി ന്യൂയോർക്കിൽ സമാധാന നീക്കങ്ങൾ; ഇറാനും അമേരിക്കയും ഖത്തറിന്‍റെ മധ്യസ്ഥതയിൽ ബന്ധപ്പെട്ടു

ന്യൂയോർക്ക്: മാസങ്ങൾക്കു ശേഷം ഇറാനും അമേരിക്കയും മധ്യസ്ഥരുടെ സഹായത്താൽ ആശയവിനിമയം നടത്തിയത് പശ്ചിമേഷ്യാ സംഘർഷം അവസാനിക്കുന്നതിൽ പുതിയ പ്രതീക്ഷയ്ക്കു തിരികൊളുത്തി. അതേസമയം എന്തെങ്കിലും നിർണായക തീരുമാനത്തിലേക്കു നീങ്ങുന്നതായി സൂചനയില്ല.

യുഎൻ പൊതുസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ ന്യൂയോർക്കിലെത്തിയ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുമായി അമേരിക്കൻ പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫും ജാരദ് കുഷ്നറും മധ്യസ്ഥരുടെ സഹായത്താൽ ബന്ധപ്പെടുകയായിരുന്നു.

ഇറാൻ വിഷയത്തിൽ മധ്യസ്ഥത വഹിക്കുന്നവരുമായി സ്റ്റീവും ജാരദും ന‍ടത്തിയ കൂടിക്കാഴ്ച ഫലപ്രദമായിരുന്നുവെന്ന് അമേരിക്കൻ പ്രസിഡന്‍റ് ട്രംപ് അറിയിച്ചു.

ഖത്തറിന്‍റെ മധ്യസ്ഥതയിലാണ് അമേരിക്കൻ പ്രതിനിധികളെ ബന്ധപ്പെട്ടതെന്ന് ഇറേനിയൻ വിദേശകാര്യ മന്ത്രാലയം വക്താവ് ഇസ്മയിൽ ബാഗേയി ടെഹ്റാനിൽ അറിയിച്ചു. പശ്ചമേഷ്യയിലെ എല്ലാ മുന്നണികളിലും യുദ്ധം അവസാനിപ്പിക്കണം എന്നതടക്കമുള്ള ഇറാന്‍റെ നിബന്ധനകൾ കൈമാറിയിട്ടുണ്ടെന്നും വക്താവ് കൂട്ടിച്ചേർത്തു.

യുഎൻ സമ്മേളനത്തിനെത്തിയ ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് അൽ താനിയുമായി ഇറേനിയൻ വിദേശാക്രമന്ത്രി അബ്ബാസ് ആരാഗ്ചി കൂടിക്കാഴ്ച നടത്തിയതായി സ്ഥീകരിച്ചിട്ടുണ്ട്.

ജൂലൈയിൽ അവസാനിച്ച ഇറാൻ-യുഎസ് സമാധാന നീക്കങ്ങൾക്കു ജീവൻ വച്ചത് അന്താരാഷ്‌ട്ര പിണയിൽ എണ്ണവില വീണ്ടും താഴാൻ സഹായിച്ചു.

അമേരിക്കയിൽ മിഡ്ടേം തെരഞ്ഞെടുപ്പ് നടക്കുന്ന നവംബർ മൂന്നിനുശേഷം ഇറാനുമായി സമാധാന കരാർ ഉണ്ടാക്കാനായേക്കുമെന്ന് പ്രസിഡന്‍റ് ട്രംപ് യുഎൻ പ്രസംഗത്തിൽ പ്രത്യാശിച്ചിരുന്നു. സമാധാന കരാറിനു തയാറായില്ലെങ്കിൽ ഇറാനെ ഉന്മൂലനം ചെയ്യേണ്ടിവരുമെന്നും ട്രംപ് ഭീഷണി മുഴക്കുകയുണ്ടായി.

International

യുഎസ് സൈനിക സമ്മർദം അവസാനിപ്പിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ ഹോർമുസ് തുറക്കാം; ന്യൂയോർക്കിലെ യുഎൻ സമ്മേളനത്തിനിടെ ചർച്ചയാകാമെന്നും ഇറാൻ

ടെഹ്റാൻ: അമേരിക്ക സൈനിക സമ്മർദം അവസാനിപ്പിച്ച് നാവിക ഉപരോധം പിൻവലിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ ഹോർമുസ് കടലിടുക്ക് തുറക്കുമെന്ന് ഇറാൻ. മുതിർന്ന ഇറേനിയൻ ഉദ്യോഗസ്ഥനാണ് ഇക്കാര്യം അറിയിച്ചതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ഇറാനുമായുള്ള പ്രശ്നങ്ങൾ നയതന്ത്രതലത്തിൽ പരിഹരിക്കാൻ അഗ്രഹിക്കുന്നുവെന്ന് അമേരിക്ക ഔദ്യോഗികമായി പ്രഖ്യാപിക്കണം. തുടർന്ന് പ്രശ്നപരിഹാരത്തിന് സമയക്രമം നിശ്ചയിക്കണമെന്നും ഇറേനിയൻ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടു.

യുദ്ധം അവസാനിപ്പിക്കുന്നതിൽ ഇറാന്‍റെ നിർദേശങ്ങൾ സെപ്റ്റംബർ 16ന് മധ്യസ്ഥർ വഴി അമേരിക്കയ്ക്കു കൈമാറിയിട്ടുണ്ട്. ഇതിന്‍റെ വിശദാംശങ്ങൾ ന്യൂയോർക്കിലെ യുഎൻ പൊതുസഭാ സമ്മേളനത്തിനിടെ മധ്യസ്ഥർ മുഖാന്തിരം ഇറാനും അമേരിക്കയ്ക്കും ചർച്ച ചെയ്യാവുന്നതാണെന്ന് ഉദ്യോഗസന്ഥൻ ചൂണ്ടിക്കാട്ടി.

ന്യൂയോർക്കിലെ യുഎൻ പൊതുസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ അയച്ച ഇറാൻ പ്രതിനിധി സംഘത്തിന് അമേരിക്കയുമായുള്ള നയതന്ത്രചർച്ചകളിൽ തീരുമാനം എടുക്കാൻ അനുമതി നല്കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

ഇറാൻ പ്രസിഡന്‍റ് മസൂദ് പസെഷ്കിയാൻ യുഎൻ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. അദ്ദേഹം അമേരിക്കൻ പ്രസിഡന്‍റ് ട്രംപുമായി കൂടിക്കാഴ്ച നടത്തില്ലെന്നാണ് അറിയിപ്പ്.

International

യുദ്ധം അവസാനിപ്പിക്കാന്‍ ഏഴു നിബന്ധനകള്‍; അംഗീകരിച്ചില്ലെങ്കില്‍ നിര്‍ണായക യുദ്ധത്തിന് തയ്യാറെന്ന് ഇറാന്‍

ടെഹ്‌റാന്‍: ലോകത്തെ ഇന്ധനപ്രതിസന്ധിയിലേക്കു തള്ളിവിട്ട യുദ്ധം അവസാനിപ്പിക്കാന്‍ യുഎസുമായി ചര്‍ച്ച പുനരാരംഭിക്കാന്‍ ഖത്തര്‍ വഴി ഏഴു നിബന്ധനകള്‍ മുന്നോട്ടുവെച്ച് ഇറാന്‍. ലെബനനിലെ ഏറ്റുമുട്ടല്‍ അവസാനിപ്പിക്കുക, വിദേശ ആസ്തികള്‍ തിരിച്ചുനല്‍കുക, നാവിക ഉപരോധം നീക്കുക എന്നിവയാണ് അല്‍ ജസീറയിലൂടെ ഇറാന്‍ പുറത്തുവിട്ട പ്രധാന ആവശ്യങ്ങള്‍.

നിബന്ധനകള്‍ അംഗീകരിച്ചില്ലെങ്കില്‍ നിര്‍ണായക യുദ്ധത്തിന് തയ്യാറാണെന്ന് ഇറാന്റെ സുരക്ഷാസമിതി സെക്രട്ടറി മൊഹ്‌സന്‍ റെസായി വ്യക്തമാക്കി. പുതിയ ആക്രമണമുണ്ടായാല്‍ ഗള്‍ഫിലെ യുഎസ് താവളങ്ങള്‍ക്കും വാണിജ്യ താത്പര്യങ്ങള്‍ക്കും എതിരെ തിരിച്ചടിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.

NRI

സാ​ജ​ൻ മൂ​ഴി​ക്കാ​ട്ടി​ന്‍റെ പൊതു​ദ​ർ​ശ​നം തിങ്കളാഴ്ച

മെ​രി​ലാ​ൻ​ഡ്: സാ​ജ​ൻ മൂ​ഴി​ക്കാ​ട്ടി​ന്‍റെ (47) അ​കാ​ല നി​ര്യാ​ണ​ത്തി​ൽ അ​മേ​രി​ക്ക​ൻ മ​ല​യാ​ള യു​വ​സ​മൂ​ഹ​വും ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സം​ഘ​ട​ന​ക​ളും അ​നു​ശോ​ചി​ച്ചു. മെ​രി​ലാ​ൻ​ഡി​ലെ മ​ൺ​റോ​വി​യ​യി​ൽ ജി​മ്മി​ൽ എ​ക്സ​ർ​സൈ​സി​നി​ടെ സാ​ജ​ൻ മൂ​ഴി​ക്കാ​ട്ട് പെ​ട്ടെ​ന്ന് കു​ഴ​ഞ്ഞുവീ​ഴു​ക​യാ​യി​രു​ന്നു.

ഡ്രെ​ക്‌​സ​ൽ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ൽ നി​ന്ന് എ​ഞ്ചി​നി​യ​റിം​ഗ് പാ​സാ​യ ശേ​ഷം ലോ​ക്ക്ഹീ​ഡ് മാ​ർ​ട്ടി​നി​ൽ ഉ​ദ്യോ​ഗ​സ്ഥ​നാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. അ​റ്റേ​ണി​യാ​യ ഭാ​ര്യ പൂ​ജ​യും ലോ​ക്ക്ഹീ​ഡ് മാ​ർ​ട്ടി​നി​ൽ ഉ​ദ്യോ​ഗ​സ്ഥ​യാ​ണ്. മക്കൾ: മി​ല്ലി, ലൈ​ല, സെ​റി​ൻ.

ഫി​ല​ഡ​ൽ​ഫി​യ​യി​ലെ ആ​ദ്യ​കാ​ല മ​ല​യാ​ളി​യും കാ​യി​ക രം​ഗ​ത്തെ സ​ജീ​വ സാ​ന്നി​ധ്യ​വു​മാ​യ കോ​ട്ട​യം മു​ട്ടു​ചി​റ സ്വ​ദേ​ശി സേ​വ്യ​ർ മൂ​ഴി​ക്കാ​ട്ടി​ന്‍റെ​യും മേ​ഴ്സി​യു​ടെ​യും ഏ​ക പു​ത്ര​നാ​ണ്

പൊതു​ദ​ർ​ശ​നം തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം അഞ്ച് മു​ത​ൽ എട്ട് വ​രെ സ്റ്റോ​ഫേ​ഴ്സ് ഫ്യൂ​ണ​റ​ൽ ഹോം, 1621 ​ഒ​പ്പോ​സം​ടൗ​ൺ പൈ​ക്ക്, ഫ്രെ​ഡ​റി​ക്, മെ​രി​ലാ​ൻഡിൽ (Stauffers Funeral Home (1621 Opossumtown Pike, Frederick MD).

ചൊ​വ്വാ​ഴ്ച രാ​വി​ലെ 11ന് ​സെ​ന്‍റ് ഇ​ഗ്നേ​ഷ്യ​സ് ഓ​ഫ് ല​യോ​ള കാ​ത്ത​ലി​ക് ച​ർ​ച്ച്, 4103 പ്രൈ​സ് ഡി​സ്റ്റി​ല​റി റോ​ഡ്, ജെ​യിം​സ്‌​വി​ല്ല, മെ​രി​ലാ​ൻഡിൽ സംസ്കാര ശുശ്രൂഷ നടക്കും.

NRI

കാ​ത്ത​ലി​ക് കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ മീ​റ്റ്: പ​താ​ക പ്ര​യാ​ണ​ത്തി​ന് അ​മേ​രി​ക്ക​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി

സാ​ൻ ഫ്രാ​ൻ​സി​സ്കോ: ഒ​ക്ടോ​ബ​ർ 19 മു​ത​ൽ 23 വ​രെ റോ​മി​ൽ ന​ട​ക്കു​ന്ന കാ​ത്ത​ലി​ക് കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ മീ​റ്റി​ന്‍റെ ഭാ​ഗ​മാ​യി ലോ​ക​ത്തി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന പ​താ​ക പ്ര​യാ​ണ​ത്തി​ന് ക​ലി​ഫോ​ർ​ണി​യ​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

ക​ലി​ഫോ​ർ​ണി​യ​യി​ലെ ലി​വ​ർ​മോ​ർ "സെ​യി​ന്‍റ് തെ​രേ​സാ ഓ​ഫ് ക​ൽ​ക്ക​ട്ട' ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ ബി​ഷ​പ് ല​ഗേ​റ്റും താ​മ​ര​ശേ​രി രൂ​പ​ത ബി​ഷ​പ്പു​മാ​യ മാ​ർ റെ​മി​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ, സീ​റോ​മ​ല​ബാ​ർ കാ​ത്ത​ലി​ക് കോ​ൺ​ഗ്ര​സ് (എ​സ്എം​സി​സി) ഷി​ക്കാ​ഗോ രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ്‌ വി ​ജോ​ർ​ജ്, എ​സ്എം​സി​സി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ സി​ജി​ൽ പാ​ല​ക്ക​ലോ​ടി എ​ന്നി​വ​ർ​ക്കു പ​താ​ക കൈ​മാ​റി.

വി​കാ​രി സി​ജോ ത​റ​ക്കു​ന്നേ​ൽ, കൈ​ക്കാ​ര​ൻ ജി​സ്മോ​ൻ, അ​ത്മാ​യ പ്ര​തി​നി​ധി ടോ​ജോ തോ​മ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ​രി​പാ​ടി​ക​ൾ​ക്ക് വി​പി​ൻ മാ​ത്യു, ഫ്രാ​ൻ​സി വ​ർ​ഗീ​സ്, അ​ഖി​ൽ മാ​ർ​ട്ടി​ൻ ജോ​സ്, എ​സ്എം​സി​സി പ്ര​തി​നി​ധി ജി​ബി ജോ​ർ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കാ​ത്ത​ലി​ക് കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ മീ​റ്റി​നു ആ​ശം​സ​ക​ളും നേ​രു​ന്ന​താ​യി ഷി​ക്കാ​ഗോ രൂ​പ​ത ബി​ഷ​പ് മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട്‌ അ​റി​യി​ച്ചു. ഗ്ലോ​ബ​ൽ മീ​റ്റി​നു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പു​രോ​ഗ​മി​ക്കു​ന്ന​താ​യി കാ​ത്ത​ലി​ക് കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജു​കു​ട്ടി പു​ല്ലാ​പ്പ​ള്ളി, ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി​യും എ​സ്എം​സി​സി ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​നു​മാ​യ സി​ജി​ൽ പാ​ല​ക്ക​ലോ​ടി എ​ന്നി​വ​ർ അ​റി​യി​ച്ചു.

ഒ​ക്ടോ​ബ​ർ 19 മു​ത​ൽ 23 വ​രെ റോ​മി​ൽ ന​ട​ക്കു​ന്ന ഗ്ലോ​ബ​ൽ മീ​റ്റി​ൽ ഷി​ക്കാ​ഗോ രൂ​പ​ത​യി​ൽ നി​ന്നും ഇ​രു​പ​തോ​ളും പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കു​മെ​ന്ന് എ​സ്എം​സി​സി രൂ​പ​ത ഡ​യ​റ​ക്ട​ർ റ​വ.​ഫാ. ജോ​ർ​ജ് എ​ള​മ്പാ​ശേ​രി​ൽ, പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് വി. ​ജോ​ർ​ജ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷോ​ളി കു​മ്പി​ളു​വേ​ലി, ട്ര​ഷ​ർ ടോ​മി തോ​മ​സ് എ​ന്നി​വ​ർ പ​റ​ഞ്ഞു.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഇ​രു​ന്നൂ​റോ​ളും പ്ര​തി​നി​ധി​ക​ൾ ഗ്ലോ​ബ​ൽ മീറ്റിൽ പ​ങ്കെ​ടു​ക്കും.

 

NRI

ഒക്‌ലഹോമയിൽ സഹോദരനെ വെടിവെച്ചുകൊന്നു: 11 വയസ്സുകാരി അറസ്റ്റിൽ

ഒ​ക്‌​ല​ഹോ​മ:​ഒ​ക്‌​ല​ഹോ​മ​യി​ൽ 15 വ​യ​സു​ള്ള സ​ഹോ​ദ​ര​നെ വെ​ടി​വെ​ച്ചു​കൊ​ന്ന കേ​സി​ൽ 11 വ​യ​സ്സു​കാ​രി​യാ​യ പെ​ൺ​കു​ട്ടി​യെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. സ​ഹോ​ദ​ര​ന് ആ​രോ വെ​ടി​യേ​റ്റ​താ​യി ഫോ​ൺ വി​ളി​ച്ച് അ​മ്മ​യെ അ​റി​യി​ച്ച ശേ​ഷ​മാ​ണ് പെ​ൺ​കു​ട്ടി ഈ ​കൃ​ത്യം ചെ​യ്ത​ത്.

എ​ഡ്മ​ണ്ടി​ലെ വീ​ട്ടി​ൽ വെ​ച്ച്  ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്കാ​യി​രു​ന്നു സം​ഭ​വം. സം​ഭ​വം ന​ട​ക്കു​മ്പോ​ൾ കു​ട്ടി​ക​ൾ ര​ണ്ടു​പേ​ർ മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ര​ണ്ടാ​മ​ത്തെ ഡി​ഗ്രി കൊ​ല​പാ​ത​ക​ക്കു​റ്റ​മാ​ണ് പെ​ൺ​കു​ട്ടി​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

എ​ന്നാ​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ൽ പെ​ൺ​കു​ട്ടി​യ പ്രാ​യ​പൂ​ർ​ത്തി​യാ​യ​വ​ർ​ക്കു​ള്ള കോ​ട​തി​യി​ല​ല്ല, ജൂ​വ​നൈ​ൽ കോ​ട​തി​യി​ലാ​യി​രി​ക്കും വി​ചാ​ര​ണ ചെ​യ്യു​ക. കു​ട്ടി​ക​ൾ​ക്ക് തോ​ക്ക് എ​ങ്ങ​നെ ല​ഭ്യ​മാ​യി എ​ന്ന​തി​നെ​ക്കു​റി​ച്ച് പൊ​ലി​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

International

ഹോ​ർ​മു​സി​ൽ ഒ​മാ​നു​മാ​യി ചേ​ർ​ന്ന് പു​തി​യ പാ​ത; മാ​പ്പും വി​വ​ര​ങ്ങ​ളും ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ​ക്ക് ന​ൽ​കു​മെ​ന്ന് ഇ​റാ​ൻ

ടെ​ഹ്റാ​ൻ: പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് ആ​ഗോ​ള​ത​ല​ത്തി​ൽ എ​ണ്ണ വ്യാ​പാ​രം പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ന്ന​തി​നി​ടെ നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി ഇ​റാ​ൻ. ഒ​മാ​നു​മാ​യി ചേ​ർ​ന്ന് ഹോ​ർ​മു​സി​ൽ തു​റ​ക്കു​ന്ന പു​തി​യ പാ​ത​യു​ടെ വി​വ​ര​ങ്ങ​ൾ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ​ക്ക് കൈ​മാ​റു​മെ​ന്നാ​ണ് പ്ര​ഖ്യാ​പ​നം.

ഇ​ന്ന് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളു​മാ​യി ച​ർ​ച്ച ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് നി​ർ​ണാ​യ​ക പ്ര​ഖ്യാ​പ​ന​വു​മാ​യി ഇ​റാ​ൻ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. പു​തി​യ പാ​ത​യു​ടെ മാ​പ്പും വി​വ​ര​ങ്ങ​ളും ന​ൽ​കു​മെ​ന്ന് ഇ​റാ​ൻ ഇ​തോ​ട​കം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ഇ​തോ​ടെ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ​ക്ക് മു​ന്നി​ൽ ഹോ​ർ​മു​സ് തു​റ​ക്കു​മോ എ​ന്ന​താ​ണ് ലോ​ക​രാ​ജ്യ​ങ്ങ​ൾ ഉ​റ്റു​നോ​ക്കു​ന്ന​ത്. അ​തേ​സ​മ​യം ബ​ഹ്റൈ​ൻ ഇ​ന്ന് ന​ട​ക്കു​ന്ന ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ഗ​ൾ​ഫി​ലെ തീ​ര​വും സ​മു​ദ്ര​വും ഇ​റാ​നെ​ക്കൂ​ടി ഒ​പ്പം ചേ​ർ​ത്ത് കൈ​കാ​ര്യം ചെ​യ്യ​ണ​മെ​ന്ന നി​ർ​ദേ​ശം ഒ​മാ​നും മു​ന്നോ​ട്ടു​വ​ച്ചി​രു​ന്നു.

International

ശ്വാ​​​​​സ​​​​​മ​​​​​ട​​​​​ക്കി​​​​​പ്പി​​​​​ടി​​​​​ച്ച 40 ​​​​​മി​​​​​നി​​​​​റ്റു​​​​​ക​​​​​ൾ​​​​​ക്കൊ​​​​​ടു​​​​​വി​​​​​ൽ അ​​​​​മേ​​​​​രി​​​​​ക്ക വി​​​​​ളി​​​​​ച്ചു​​​​​പ​​​​​റ​​​​​ഞ്ഞു; നീതി നടപ്പിലാക്കിയിരിക്കുന്നു

വാ​​​​​ഷിം​​​​​ഗ്ട​​​​​ൺ ഡി​​​​​സി: ശ്വാ​​​​​സ​​​​​മ​​​​​ട​​​​​ക്കി​​​​​പ്പി​​​​​ടി​​​​​ച്ച ആ 40 ​​​​​മി​​​​​നി​​​​​റ്റു​​​​​ക​​​​​ൾ​​​​​ക്കൊ​​​​​ടു​​​​​വി​​​​​ൽ അ​​​​​മേ​​​​​രി​​​​​ക്ക ലോ​​​​​ക​​​​​ത്തോ​​​​​ട് വി​​​​​ളി​​​​​ച്ചു​​​​​പ​​​​​റ​​​​​ഞ്ഞു- ""നീ​​​​​തി ന​​​​​ട​​​​​പ്പി​​​​​ലാ​​​​​യി​​​​​രി​​​​​ക്കു​​​​​ന്നു!’’. ലോ​​​​​ക​​​​​ത്തെ ഭീ​​​​​തി​​​​​യു​​​​​ടെ നി​​​​​ഴ​​​​​ലി​​​​​ൽ നി​​​​​ർ​​​​​ത്തി​​​​​യ 9/11 ഭീ​​​​​ക​​​​​രാ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ന്‍റെ മു​​​​​ഖ്യ​​​​​സൂ​​​​​ത്ര​​​​​ധാ​​​​​ര​​​​​ൻ ഒ​​​​​സാ​​​​​മ ബി​​​​​ൻ ലാ​​​​​ദ​​​​​നെ തേ​​​​​ടി അ​​​​​ർ​​​​​ധ​​​​​രാ​​​​​ത്രി​​​​​യി​​​​​ൽ പാ​​​​​ക് മ​​​​​ണ്ണി​​​​​ലി​​​​​റ​​​​​ങ്ങി​​​​​യ യു​​​​​എ​​​​​സ് ക​​​​​മാ​​​​​ൻ​​​​​ഡോ​​​​​ക​​​​​ൾ, ലോ​​​​​ക സൈ​​​​​നി​​​​​ക ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ലെ ഏ​​​​​റ്റ​​​​​വും പ്ര​​​​​ശ​​​​​സ്ത​​​​​മാ​​​​​യ ദൗ​​​​​ത്യ​​​​​ത്തി​​​​​ലൂ​​​​​ടെ വ​​​​​ക​​​​​വ​​​​​രു​​​​​ത്തി​​​​​യ നി​​​​​മി​​​​​ഷ​​​​​ങ്ങ​​​​​ൾ ഇ​​​​​ന്നും ഓ​​​​​രോ അ​​​​​മേ​​​​​രി​​​​​ക്ക​​​​​ക്കാ​​​​​ര​​​​​നും അ​​​​​ഭി​​​​​മാ​​​​​ന​​​​​ത്തോ​​​​​ടെ സ്മ​​​​​രി​​​​​ക്കു​​​​​ന്നു.

ഒ​​​​​രു പ​​​​​തി​​​​​റ്റാ​​​​​ണ്ട് നീ​​​​​ണ്ട അ​​​​​ക്ഷീ​​​​​ണ​​​​​മാ​​​​​യ തെ​​​​​ര​​​​​ച്ചി​​​​​ലി​​​​​നൊ​​​​​ടു​​​​​വി​​​​​ൽ പാ​​​​​ക്കി​​​​​സ്ഥാ​​​​​നി​​​​​ലെ അ​​​​​ബോ​​​​​ട്ടാ​​​​​ബാ​​​​​ദി​​​​​ൽ ക​​​​​ന​​​​​ത്ത സു​​​​​ര​​​​​ക്ഷ​​​​​യോ​​​​​ടെ ക​​​​​ഴി​​​​​ഞ്ഞി​​​​​രു​​​​​ന്ന ര​​​​​ഹ​​​​​സ്യ​​​​​സ​​​​​ങ്കേ​​​​​ത​​​​​ത്തി​​​​​ൽ 2011 മേ​​​​​യ് ര​​​​​ണ്ടി​​​​​ന് അ​​​​​ർ​​​​​ധ​​​​​രാ​​​​​ത്രി ഇ​​​​​ര​​​​​ച്ചു​​​​​ക​​​​​യ​​​​​റി​​​​​യാ​​​​​യി​​​​​രു​​​​​ന്നു യു​​​​​എ​​​​​സ് സൈ​​​​​നി​​​​​ക ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ലെ ഏ​​​​​റ്റ​​​​​വും പ്ര​​​​​ശ​​​​​സ്ത​​​​​മാ​​​​​യ ഈ ​​​​​മി​​​​​ന്ന​​​​​ലാ​​​​​ക്ര​​​​​മ​​​​​ണം.അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ ര​​​​​ഹ​​​​​സ്യാ​​​​​ന്വേ​​​​​ഷ​​​​​ണ ഏ​​​​​ജ​​​​​ൻ​​​​​സി​​​​​യാ​​​​​യ സി​​​​​ഐ​​​​​എ ന​​​​​ൽ​​​​​കി​​​​​യ കൃ​​​​​ത്യ​​​​​മാ​​​​​യ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ളു​​​​​ടെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു യു​​​​​എ​​​​​സ് ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ലെ ഏ​​​​​റ്റ​​​​​വും വീ​​​​​റും വാ​​​​​ശി​​​​​യു​​​​​മേ​​​​​റി​​​​​യ സൈ​​​​​നി​​​​​കദൗ​​​​​ത്യം ആ​​​​​സൂ​​​​​ത്ര​​​​​ണം ചെ​​​​​യ്ത​​​​​ത്.

◄സി​​​​​ഐ​​​​​എ​​​​​ കു​​​​​രു​​​​​ക്ക്

ഒ​​​​​സാ​​​​​മ ബി​​​​​ൻ ലാ​​​​​ദ​​​​​നും അ​​​​​ൽ ക്വ​​​​​യ്ദ​​​​​യു​​​​​ടെ പ്ര​​​​​ധാ​​​​​ന നേ​​​​​താ​​​​​ക്ക​​​​​ളും ഒ​​​​​ളി​​​​​വി​​​​​ൽ ക​​​​​ഴി​​​​​യാ​​​​​ൻ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ത്ത​​​​​ത് കി​​​​​ഴ​​​​​ക്ക​​​​​ൻ അ​​​​​ഫ്ഗാ​​​​​നി​​​​​സ്ഥാ​​​​​നി​​​​​ൽ, പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ അ​​​​​തി​​​​​ർ​​​​​ത്തി​​​​​യോ​​​​​ടു ചേ​​​​​ർ​​​​​ന്നു​​ള്ള അ​​​​​തീ​​​​​വ ദു​​​​​ർ​​​​​ഘ​​​​​ട​​​​​മാ​​​​​യ തോ​​​​​റ ബോ​​​​​റ മ​​​​​ല​​​​​നി​​​​​ര​​​​​ക​​​​​ളാ​​​​​യി​​​​​രു​​​​​ന്നു. പ്ര​​​​​കൃ​​​​​തി​​​​​ദ​​​​​ത്ത​​​​​മാ​​​​​യി രൂ​​​​​പ​​​​​പ്പെ​​​​​ട്ട നൂ​​​​​റു​​​​​ക​​​​​ണ​​​​​ക്കി​​​​​ന് ഗു​​​​​ഹ​​​​​ക​​​​​ളും ഇ​​​​​ടു​​​​​ങ്ങി​​​​​യ മ​​​​​ല​​​​​യി​​​​​ടു​​​​​ക്കു​​​​​ക​​​​​ളും നി​​​​​റ​​​​​ഞ്ഞ​​​​​താ​​​​​ണ് ഈ ​​​​​പ്ര​​​​​ദേ​​​​​ശം. പു​​​​​റ​​​​​ത്തു​​​​​നി​​​​​ന്നു​​​​​ള്ള വ്യോ​​​​​മാ​​​​​ക്ര​​​​​മ​​​​​ണ​​​​​ങ്ങ​​​​​ളെ​​​​​യും ബോം​​​​​ബു​​​​​ക​​​​​ളെ​​​​​യും പ്ര​​​​​തി​​​​​രോ​​​​​ധി​​​​​ക്കാ​​​​​ൻ ശേ​​​​​ഷി​​​​​യു​​​​​ള്ള കൂ​​​​​റ്റ​​​​​ൻ ഗു​​​​​ഹാ​​​​​ശൃം​​​​​ഖ​​​​​ല​​​​​ക​​​​​ൾ ബി​​​​​ൻ ലാ​​​​​ദ​​​​​ൻ ഇ​​​​​വി​​​​​ടെ വി​​​​​ക​​​​​സി​​​​​പ്പി​​​​​ച്ചി​​​​​രു​​​​​ന്നു.

2001 ഡി​​​​​സം​​​​​ബ​​​​​റി​​​​​ൽ യു​​​​​എ​​​​​സ് സൈ​​​​​ന്യ​​​​​വും സ​​​​​ഖ്യ​​​​​ക​​​​​ക്ഷി​​​​​ക​​​​​ളും അ​​​​​ൽ ക്വ​​​​​യ്ദ​​​​​യെ ല​​​​​ക്ഷ്യ​​​​​മി​​​​​ട്ട് തോ​​​​​റ ബോ​​​​​റ മ​​​​​ല​​​​​നി​​​​​ര​​​​​ക​​​​​ളി​​​​​ൽ അ​​​​​തി​​​​​ശ​​​​​ക്ത​​​​​മാ​​​​​യ വ്യോ​​​​​മാ​​​​​ക്ര​​​​​മ​​​​​ണ​​​​​വും ക​​​​​ര​​​​​മാ​​​​​ർ​​​​​ഗ​​​​​മു​​​​​ള്ള തെ​​​​​ര​​​​​ച്ചി​​​​​ലും ന​​​​​ട​​​​​ത്തി. "ബാ​​​​​റ്റി​​​​​ൽ ഓ​​​​​ഫ് തോ​​​​​റ ബോ​​​​​റ’ എ​​​​​ന്ന​​​​​റി​​​​​യ​​​​​പ്പെ​​​​​ടു​​​​​ന്ന ഈ ​​​​​പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ നൂ​​​​​റു​​​​​ക​​​​​ണ​​​​​ക്കി​​​​​ന് അ​​​​​ൽ ക്വ​​​​​യ്ദ ഭീ​​​​​ക​​​​​ര​​​​​ർ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ടെ​​​​​ങ്കി​​​​​ലും ബി​​​​​ൻ ലാ​​​​​ദ​​​​​ൻ അ​​​​​തി​​​​​ർ​​​​​ത്തി ക​​​​​ട​​​​​ന്ന് പാ​​​​​ക്കി​​​​​സ്ഥാ​​​​​നി​​​​​ലേ​​​​​ക്ക് ക​​​​​ട​​​​​ന്നു​​​​​ക​​​​​ള​​​​​യു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു.

ഫോ​​​​​ണോ ഇ​​​​​ന്‍റ​​​​​ർ​​​​​നെ​​​​​റ്റോ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കാ​​​​​തെ പൂ​​​​​ർ​​​​​ണ​​​​​മാ​​​​​യും ഒ​​​​​റ്റ​​​​​പ്പെ​​​​​ട്ടു ജീ​​​​​വി​​​​​ച്ചു. എ​​​​​ന്നാ​​​​​ൽ, ലാ​​​​​ദ​​​​​ന്‍റെ സ​​​​​ന്ദേ​​​​​ശ​​​​​ങ്ങ​​​​​ൾ കൈ​​​​​മാ​​​​​റി​​​​​യി​​​​​രു​​​​​ന്ന അ​​​​​ബു അ​​​​​ഹ​​​​​മ്മ​​​​​ദ് അ​​​​​ൽ കു​​​​​വൈ​​​​​ത്തി എ​​​​​ന്ന വി​​​​​ശ്വ​​​​​സ്ത​​​​​നാ​​​​​യ സ​​​​​ഹാ​​​​​യി​​​​​യെ സി​​​​​ഐ​​​​​എ വ​​​​​ർ​​​​​ഷ​​​​​ങ്ങ​​​​​ളോ​​​​​ളം പി​​​​​ന്തു​​​​​ട​​​​​ർ​​​​​ന്നു. ഈ ​​​​​സ​​​​​ഹാ​​​​​യി​​​​​യി​​​​​ലൂ​​​​​ടെ​​​​​യാ​​​​​ണ് പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ മി​​​​​ലി​​​​​ട്ട​​​​​റി അ​​​​​ക്കാ​​​​​ദ​​​​​മി​​​​​ക്കു തൊ​​​​​ട്ട​​​​​ടു​​​​​ത്തു​​​​​ള്ള മൂ​​​​​ന്നു​​​​​നി​​​​​ല കോ​​​​​ട്ട​​​​​യെ​​​​​ക്കു​​​​​റി​​​​​ച്ച് അ​​​​​മേ​​​​​രി​​​​​ക്ക​​​​​യ്ക്ക് സൂ​​​​​ച​​​​​ന ല​​​​​ഭി​​​​​ക്കു​​​​​ന്ന​​​​​ത്.

മു​​​​​ൾ​​​​​വേ​​​​​ലി​​​​​ക​​​​​ളും വ​​​​​ലി​​​​​യ മ​​​​​തി​​​​​ലു​​​​​ക​​​​​ളും കെ​​​​​ട്ടി​​​​​യു​​​​​യ​​​​​ർ​​​​​ത്തി​​​​​യ ഈ ​​​​​വീ​​​​​ട്ടി​​​​​ൽ ഫോ​​​​​ണോ ഇ​​​​​ന്‍റ​​​​​ർ​​​​​നെ​​​​​റ്റോ ഇ​​​​​ല്ലാ​​​​​യി​​​​​രു​​​​​ന്നു. എ​​​​​ന്നാ​​​​​ൽ, വീ​​​​​ടി​​​​​ന്‍റെ മൂ​​​​​ന്നാം നി​​​​​ല​​​​​യി​​​​​ലെ ബാ​​​​​ൽ​​​​​ക്ക​​​​​ണി​​​​​യി​​​​​ൽ പ​​​​​തി​​​​​വാ​​​​​യി ന​​​​​ട​​​​​ക്കാ​​​​​റു​​​​​ള്ള "പൈ​​​​​സ​​​​​ർ’എ​​​​​ന്ന നി​​​​​ഴ​​​​​ൽ ബി​​​​​ൻ ലാ​​​​​ദ​​​​​ന്‍റേ​​​​​താ​​​​​ണെ​​​​​ന്ന് ഉ​​​​​പ​​​​​ഗ്ര​​​​​ഹ ചി​​​​​ത്ര​​​​​ങ്ങ​​​​​ളി​​​​​ലൂ​​​​​ടെ സി​​​​​ഐ​​​​​എ നി​​​​​രീ​​​​​ക്ഷി​​​​​ച്ചു​​​​​റ​​​​​പ്പി​​​​​ച്ചു.

◄വാ​​​​​ക്സി​​​​​നേ​​​​​ഷ​​​​​ൻ ത​​​​​ന്ത്രം

ബി​​​​​ൻ ലാ​​​​​ദ​​​​​ന്‍റെ സാ​​​​​ന്നി​​​​​ധ്യം അ​​​​​ന്തി​​​​​മ​​​​​മാ​​​​​യി സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ക്കാ​​​​​ൻ സി​​​​​ഐ​​​​​എ പ്ര​​​​​യോ​​​​​ഗി​​​​​ച്ച ത​​​​​ന്ത്ര​​​​​മാ​​​​​യി​​​​​രു​​​​​ന്നു വ്യാ​​​​​ജ പ്ര​​​​​തി​​​​​രോ​​​​​ധ കു​​​​​ത്തി​​​​​വ​​​​​യ്പ് ദൗ​​​​​ത്യം. പാ​​​​​ക്കി​​​​​സ്ഥാ​​​​​നി ഡോ​​​​​ക്‌​​​​​ട​​​​​റാ​​​​​യ ഷ​​​​​ക്കീ​​​​​ൽ അ​​​​​ഫ്രീ​​​​​ദി​​​​​യെ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ച്, ഹെ​​​​​പ്പ​​​​​റ്റൈ​​​​​റ്റി​​​​​സ്-​​​​​ബി സൗ​​​​​ജ​​​​​ന്യ വാ​​​​​ക്സി​​​​​നേ​​​​​ഷ​​​​​ൻ എ​​​​​ന്ന വ്യാ​​​​​ജേ​​​​​ന കെ​​​​​ട്ടി​​​​​ട​​​​​ത്തി​​​​​നു​​​​​ള്ളി​​​​​ൽ ക​​​​​ഴി​​​​​ഞ്ഞ ലാ​​​​​ദ​​​​​ന്‍റെ മ​​​​​ക്ക​​​​​ളു​​​​​ടെ ഡി​​​​​എ​​​​​ൻ​​​​​എ സാ​​​​​മ്പി​​​​​ളു​​​​​ക​​​​​ൾ ര​​​​​ഹ​​​​​സ്യ​​​​​മാ​​​​​യി ശേ​​​​​ഖ​​​​​രി​​​​​ച്ചു. ഈ ​​​​​വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ളാ​​​​​ണ് ലാ​​​​​ദ​​​​​ൻ അ​​​​​വി​​​​​ടെ​​​​​യു​​​​​ണ്ടെ​​​​​ന്ന് അ​​​​​​​​​​​ന്തി​​മ​​​​​മാ​​​​​യി ഉ​​​​​റ​​​​​പ്പി​​​​​ക്കാ​​​​​ൻ യു​​​​​എ​​​​​സി​​​​​നെ സ​​​​​ഹാ​​​​​യി​​​​​ച്ച​​​​​ത്.

◄സീ​​​​​ൽ ടീം 6 ​​​​​ദൗ​​​​​ത്യം

ലാ​​​​​ദ​​​​​ൻ അ​​​​​ബോ​​​​​ട്ടാ​​​​​ബാ​​​​​ദി​​​​​ലെ താ​​​​​വ​​​​​ള​​​​​ത്തി​​​​​ലു​​​​​ണ്ടെ​​​​​ന്ന് ഉ​​​​​റ​​​​​പ്പാ​​​​​യ​​​​​തോ​​​​​ടെ വ്യോ​​​​​മാ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​നു​​​​​ പ​​​​​ക​​​​​രം നേ​​​​​രി​​​​​ട്ട് ക​​​​​മാ​​​​​ൻ​​​​​ഡോ​​​​​ക​​​​​ളെ ഇ​​​​​റ​​​​​ക്കാ​​​​​ൻ അ​​​​​ന്ന​​​​​ത്തെ യു​​​​​എ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ബ​​​​​റാ​​​​​ക് ഒ​​​​​ബാ​​​​​മ ഉ​​​​​ത്ത​​​​​ര​​​​​വി​​​​​ട്ടു. അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ നാ​​​​​വി​​​​​ക​​​​​സേ​​​​​ന​​​​​യു​​​​​ടെ ക​​​​​മാ​​​​​ൻ​​​​​ഡോ​​​​​ വി​​​​​ഭാ​​​​​ഗ​​​​​മാ​​​​​യ "നേ​​​​​വി സീ​​​​​ൽ​​​​​സ് ടീം 6’​​​​​ദൗ​​​​​ത്യം ഏ​​​​​റ്റെ​​​​​ടു​​​​​ത്തു. താ​​​​​വ​​​​​ള​​​​​ത്തി​​​​​ന്‍റെ മാ​​​​​തൃ​​​​​ക അ​​​​​മേ​​​​​രി​​​​​ക്ക​​​​​യി​​​​​ൽ നി​​​​​ർ​​​​​മി​​​​​ച്ച് ആ​​​​​ഴ്ച​​​​​ക​​​​​ളോ​​​​​ളം പ​​​​​രി​​​​​ശീ​​​​​ല​​​​​നം നേ​​​​​ടി​​​​​യ​​​​​ശേ​​​​​ഷ​​​​​മാ​​​​​യി​​​​​രു​​​​​ന്നു ദൗ​​​​​ത്യ​​​​​ത്തി​​​​​നാ​​​​​യി ക​​​​​മാ​​​​​ൻ​​​​​ഡോ​​​​​സം​​​​​ഘം പു​​​​​റ​​​​​പ്പെ​​​​​ട്ട​​​​​ത്.

പാ​​​​​തി​​​​​രാ​​​​​ത്രി​​​​​യി​​​​​ൽ അ​​​​​ഫ്ഗാ​​​​​നി​​​​​സ്ഥാ​​​​​നി​​​​​ലെ ജ​​​​​ലാ​​​​​ലാ​​​​​ബാ​​​​​ദി​​​​​ൽ​​നി​​​​​ന്ന് പാ​​​​​ക് റ​​​​​ഡാ​​​​​റു​​​​​ക​​​​​ളു​​​​​ടെ ക​​​​​ണ്ണു​​​​​വെ​​​​​ട്ടി​​​​​ച്ച് അ​​​​​ത്യാ​​​​​ധു​​​​​നി​​​​​ക സ്റ്റെ​​​​​ൽ​​​​​ത്ത് ഹെ​​​​​ലി​​​​​കോ​​​​​പ്റ്റ​​​​​റു​​​​​ക​​​​​ളി​​​​​ൽ ക​​​​​മാ​​​​​ൻ​​​​​ഡോ​​​​​ക​​​​​ൾ അ​​​​​തി​​​​​ർ​​​​​ത്തി ക​​​​​ട​​​​​ന്നു. അ​​​​​ബോ​​​​​ട്ടാ​​​​​ബാ​​​​​ദി​​​​​ലെ കെ​​​​​ട്ടി​​​​​ട​​​​​ത്തി​​​​​നു മു​​​​​ക​​​​​ളി​​​​​ലെ​​​​​ത്തി​​​​​യ ഒ​​​​​രു ഹെ​​​​​ലി​​​​​കോ​​​​​പ്റ്റ​​​​​ർ സാ​​​​​ങ്കേ​​​​​തി​​​​​ക ത​​​​​ക​​​​​രാ​​​​​ർ മൂ​​​​​ലം നി​​​​​ല​​​​​ത്തി​​​​​ടി​​​​​ച്ചെ​​​​​ങ്കി​​​​​ലും പ​​​​​രി​​​​​ക്കേ​​​​​ൽ​​​​​ക്കാ​​​​​തെ പു​​​​​റ​​​​​ത്തി​​​​​റ​​​​​ങ്ങി​​​​​യ സൈ​​​​​നി​​​​​ക​​​​​ർ മ​​​​​തി​​​​​ലു​​​​​ക​​​​​ൾ ത​​​​​ക​​​​​ർ​​​​​ത്ത് അ​​​​​ക​​​​​ത്തു​​​​​ക​​​​​യ​​​​​റി.

ആ 40 ​​​​​മി​​​​​നി​​​​​റ്റി​​​​​നു​​​​​ള്ളി​​​​​ൽ ഓ​​​​​രോ നി​​​​​ല​​​​​യും സു​​​​​ര​​​​​ക്ഷി​​​​​ത​​​​​മാ​​​​​ക്കി അ​​​​​വ​​​​​ർ മു​​​​​ന്നേ​​​​​റി. ഒ​​​​​ടു​​​​​വി​​​​​ൽ മൂ​​​​​ന്നാം നി​​​​​ല​​​​​യി​​​​​ലേ​​​​​ക്ക് ഇ​​​​​ര​​​​​ച്ചു​​​​​ക​​​​​യ​​​​​റി​​​​​യ ക​​​​​മാ​​​​​ൻ​​​​​ഡോ​​​​​ക​​​​​ൾ​​​​​ക്കു​​​​​ നേ​​​​​രേ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ന് മു​​​​​തി​​​​​ർ​​​​​ന്ന ബി​​​​​ൻ ലാ​​​​​ദ​​​​​നെ ത​​​​​ല​​​​​യ്ക്കും നെ​​​​​ഞ്ചി​​​​​നും വെ​​​​​ടി​​​​​യു​​​​​തി​​​​​ർ​​​​​ത്ത് അ​​​​​വ​​​​​ർ വ​​​​​ധി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. ക​​​​​ന​​​​​ത്ത വെ​​​​​ടി​​​​​വ​​​​​യ്പി​​​​​ൽ ലാ​​​​​ദ​​​​​ന്‍റെ മ​​​​​ക​​​​​ന​​​​​ട​​​​​ക്കം ചി​​​​​ല കൂ​​​​​ട്ടാ​​​​​ളി​​​​​ക​​​​​ളും കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ടു.

ഫേ​​​​​ഷ്യ​​​​​ൽ റെ​​​​​ക്ക​​​​​ഗ്‌​​​​​നി​​​​​ഷ​​​​​ൻ സാ​​​​​ങ്കേ​​​​​തി​​​​​ക​​​​​വി​​​​​ദ്യ​​​​​യും ഡി​​​​​എ​​​​​ൻ​​​​​എ പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​യും വ​​​​​ഴി കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ട​​​​​ത് ബി​​​​​ൻ ലാ​​​​​ദ​​​​​ൻ ത​​​​​ന്നെ​​​​​യാ​​​​​ണെ​​​​​ന്ന് ത​​​​​ത്‌​​​​​സ​​​​​മ​​​​​യം സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ച്ചു. തു​​​​​ട​​​​​ർ​​​​​ന്ന് സ്മാ​​​​​ര​​​​​ക​​​​​മാ​​​​​യി മാ​​​​​റാ​​​​​തി​​​​​രി​​​​​ക്കാ​​​​​ൻ, മൃ​​​​​ത​​​​​ദേ​​​​​ഹം വ​​​​​ട​​​​​ക്ക​​​​​ൻ അ​​​​​റ​​​​​ബി​​​​​ക്ക​​​​​ട​​​​​ലി​​​​​ലെ യു​​​​​എ​​​​​സ്എ​​​​​സ് കാ​​​​​ൾ വി​​​​​ൻ​​​​​സ​​​​​ൺ എ​​​​​ന്ന യു​​​​​ദ്ധ​​​​​ക്ക​​​​​പ്പ​​​​​ലി​​​​​ലെ​​​​​ത്തി​​​​​ച്ച് ഇ​​​​​സ്‌​​​​​ലാ​​​​​മി​​​​​ക ആ​​​​​ചാ​​​​​ര​​​​​പ്ര​​​​​കാ​​​​​രം ര​​​​​ഹ​​​​​സ്യ​​​​​മാ​​​​​യി ക​​​​​ട​​​​​ലി​​​​​ൽ അ​​​​​ട​​​​​ക്കം ചെ​​​​​യ്തു.

"നീ​​​​​തി ന​​​​​ട​​​​​പ്പി​​​​​ലാ​​​​​യി​​​​​രി​​​​​ക്കു​​​​​ന്നു' എ​​​​​ന്ന ബ​​​​​റാ​​​​​ക് ഒ​​​​​ബാ​​​​​മ​​​​​യു​​​​​ടെ ഔ​​​​​ദ്യോ​​​​​ഗി​​​​​ക പ്ര​​​​​ഖ്യാ​​​​​പ​​​​​നം വ​​​​​ന്ന​​​​​തോ​​​​​ടെ ന്യൂ​​​​​യോ​​​​​ർ​​​​​ക്കി​​​​​ലും വാ​​​​​ഷിം​​​​​ഗ്ട​​​​​ണി​​​​​ലും ആ​​​​​യി​​​​​ര​​​​​ക്ക​​​​​ണ​​​​​ക്കി​​​​​ന് ജ​​​​​ന​​​​​ങ്ങ​​​​​ളാ​​​​​ണ് വി​​​​​ജ​​​​​യാ​​​​​ഘോ​​​​​ഷ​​​​​ത്തി​​​​​നാ​​​​​യി തെ​​​​​രു​​​​​വി​​​​​ലി​​​​​റ​​​​​ങ്ങി​​​​​യ​​​​​ത്.

International

മോച്ച കാപ്പിയുടെ ജന്മദേശമായ തുറമുഖം ഹൂതികൾ പിടിച്ചു; ഇറാൻ അനുകൂലികളുടെ തന്ത്രപ്രധാന നീക്കം എണ്ണയൊഴുക്ക് തടസപ്പെടുത്തും; വില നൂറു ഡോളറിനു മുകളിൽ

സനാ: ഇറാന്‍റെ പിന്തുണയുള്ള യെമനിലെ ഹൂതി വിമതർ തന്ത്രപ്രധാന മോച്ച തുറമുഖം പിടിച്ചെടുത്തു. ചെങ്കടൽവഴിയുള്ള എണ്ണയൊഴുക്ക് കൂടുതൽ തടസപ്പെടുത്തുന്ന സംഭവവികാസമാണിത്.

ചെങ്കടലിലേക്കുള്ള പ്രവേശന കവാടമായ ബാബ് അൽ മൺഡെപ് കടലിടുക്കിനു സമീപമാണ് മോച്ച. യെമനിലെ ഔദ്യോഗിക ഭരണകൂടത്തിന്‍റെ സേനയെ തുരത്തിയ ഹൂതികൾ മോച്ചയുടെ നിയന്ത്രണം ഏറ്റെടുത്തുവെന്നാണ് റിപ്പോർട്ടുകൾ. മോച്ച കാപ്പിയുടെ ജന്മദേശമായി പരിഗണിക്കുന്നത് ഈ തുറമുഖ നഗരത്തെയാണ്.

ചെങ്കടലിലെ തന്ത്രപ്രധാന ഹാനിഷ് ദ്വീപുകളും ഹൂതികളുടെ നിയന്ത്രണത്തിലായതായി റിപ്പോർട്ടുണ്ട്.

ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെ സൗദി എണ്ണ കയറ്റുമതി ചെയ്യുന്നത് ചെങ്കടൽവഴിയാണ്. ഹൂതികൾ ചെങ്കടൽ നിയന്ത്രിക്കുന്നത് യുദ്ധത്തിൽ ഇറാന്‍റെ മേൽക്കൈ വർധിപ്പിക്കും.

പുതിയ സംഭവവികാസങ്ങൾ അന്താരാഷ്‌ട്രവിപണിയിൽ എണ്ണവില ഉയർത്തി. ബ്രെന്‍റ് ഇനം ക്രൂഡ് വില വീപ്പയ്ക്ക് നൂറു ഡോളറിനു മുകളിലായി.

അമേരിക്കയുടെയും ഇസ്രയേലിന്‍റെയും ആക്രമണം നേരിട്ട ഇറാനു പിന്തുണയുമായി മാർച്ച് 28നാണ് ഹൂതികൾ യുദ്ധത്തിന്‍റെ ഭാഗമാകുന്നത്. ജൂലൈയിൽ സൗദിക്കെതിരേ നാവിക ഉപരോധം പ്രഖ്യാപിച്ച ഹൂതികൾ യുദ്ധത്തിൽ കൂടുതൽ സജീവമായി.

സൗദിക്കെതിരേ ഹൂതികൾ ആക്രമണം നടത്തുന്നുണ്ട്. ഇതിൽ പാക്കിസ്ഥാൻ കഴിഞ്ഞദിവസം മുന്നറിയിപ്പു നല്കിയിരുന്നു. പാക്കിസ്ഥാനും തുർക്കിയും സൗദിയുമായി അടുത്തകാലത്ത് ‘മൈക്ക സൈനിക സഖ്യം’ ഉണ്ടാക്കിയിരുന്നു. ഹൂതികളെ ഇറാൻ അടക്കി നിർത്തണമെന്നാണ് പാക്കിസ്ഥാൻ ആവശ്യപ്പെട്ടത്.

International

എ-10 തണ്ടർബോൾട്ടിന്‍റെ ചിറകൊടിഞ്ഞു; എട്ട് എഫ്-15 വിമാനങ്ങൾ കേടായി; ഇറാന്‍റെ ആക്രമണത്തിൽ അമേരിക്കൻ യുദ്ധവിമാനങ്ങൾക്കു നാശം

 

 


അമ്മാൻ: ഇറാനിലെ വിപ്ലവഗാർഡ് ജോർദാനിൽ നടത്തിയ മിസൈൽ ആക്രമണത്തിൽ ഒട്ടേറെ അമേരിക്കൻ വിമാനങ്ങൽക്കു കേടുപാടുണ്ടായതായി റിപ്പോർട്ട്.

ജോർദാനിലെ മുവാഫക് സാൾട്ടി വ്യോമതാവളത്തിലുണ്ടായിരുന്ന അമേരിക്കൻ വ്യോമസേനയുടെ എ-10 തണ്ടർബോൾട്ട് വിമാനത്തിന്‍റെ ചിറകൊടിഞ്ഞു. എഫ്-15 യുദ്ധവിമാനങ്ങളിൽ എട്ടെണ്ണത്തിനു ചെറിയരീതിയിൽ നാശമുണ്ടായി. എല്ലാ വിമാനങ്ങളും സർവീസിനു കയറ്റിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

കഴിഞ്ഞദിവസം അമേരിക്ക ഇറാന്‍റെ അഞ്ച് എണ്ണടാങ്കർ കപ്പലുകൾ മുക്കിയതിനു മറുപടിയായിട്ടായിരുന്നു ജോർദാനിലെ ആക്രമണം. അതേസമയം, ഇറാൻ തൊടുത്ത 20 ബാലിസ്റ്റിക് മിസൈലുകളിൽ 18 എണ്ണം വെടിവച്ചിട്ടെണ്ണം ശേഷിക്കുന്നവ ആളില്ലാ സ്ഥലങ്ങളിൽ പതിച്ചെന്നുമാണ് ജോർദാൻ നേരത്തേ അറിയിച്ചിരുന്നത്.

വിമാനങ്ങൾക്കു കേടുപാടുണ്ടായ വിവരം അമേരിക്ക സ്ഥിരീകരിച്ചിട്ടില്ല.

International

മിഡ്ടേം തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ ഇറാൻ യുദ്ധം അവസാനിക്കുമെന്ന് ട്രംപ്; പ്രഖ്യാപനം യുദ്ധം ദീർഘനാൾ നീളാമെന്ന് വാൻസും റൂബിയോയും മുന്നറിയിപ്പു നല്കിയതിനു പിന്നാലെ

വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ മിഡ്ടേം തെരഞ്ഞെടുപ്പ് നടക്കുന്ന നവംബർ മൂന്നു വരെ ഇറാൻ യുദ്ധം അവസാനിക്കില്ലെന്ന് പ്രസിഡന്‍റ ്ട്രംപ് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ യുദ്ധം അവസാനിക്കുമെന്നാണ് അദ്ദേഹം അമേരിക്കൻ ഭരണകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടിയുടെ കൺവൻഷനിൽ പറഞ്ഞത്.

അമേരിക്കൻ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ഇറാൻ കിണഞ്ഞു പരിശ്രമിക്കുന്നതായി ട്രംപ് അവകാശപ്പെട്ടു. “തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ യുദ്ധം അവസാനിക്കുമെന്നാണ് എനിക്കു തോന്നുന്നത്. അതിൽക്കൂടുതൽ പിടിച്ചുനിൽക്കാൻ ഇറാനു കഴിയില്ല”- ട്രംപ് പറഞ്ഞു.

ഇറാൻ യുദ്ധം ദീർഘകാലം നീണ്ടേക്കാമെന്ന സൂചനയ്ക്കിടെയാണ് ട്രംപ് ഇക്കാര്യങ്ങൾ പറഞ്ഞത്. ട്രംപിന്‍റെ ഭരണകാലത്ത് യുദ്ധം അവസാനിച്ചേക്കില്ലെന്ന് വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ട്രംപിനു നേരിട്ടു മുന്നറിയിപ്പു നല്കിയതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഇറാന്‍റെ ആണവപദ്ധതികൾ സ്ഥിതിചെയ്യുന്ന പിക്ആക്സ് മലയിൽ ബോംബിടുമെന്ന ഭീഷണിയും ട്രംപ് പാർട്ടി കൺവെൻഷനിൽ മുഴക്കി. നേരത്തേയുള്ള യുഎസ്-ഇസ്രേലി ആക്രമണത്തിൽ തകർന്ന നതാൻസ് ആണവനിലയത്തിനു സമീപമാണ് പിക്ആക്സ്.

ഇറാൻ യുദ്ധത്തിൽ അമേരിക്കൻ ജനതയ്ക്കുള്ള അതൃപ്തി മിഡ്ടേം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നാണ് സൂചന. കോൺഗ്രസിന്‍റെ രണ്ടു സഭകളിലും റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷം നഷ്ടമായേക്കും. ട്രംപിന്‍റെ ജനപ്രീതിയും കുത്തനെ ഇടിഞ്ഞിരിക്കുകയാണ്.

International

തെരഞ്ഞെടുപ്പിൽ ജയിച്ചാൽ ഓരോ അമേരിക്കക്കാരനും 5000 ഡോളർവച്ചു നല്കുമെന്ന് ട്രംപ്; വാഗ്ദാനം റിപ്പബ്ലിക്കൻ പാർട്ടി തോൽക്കുമെന്ന സൂചനയ്ക്കിടെ

വാഷിംഗ്ടൺ ഡിസി: നവംബറിലെ മിഡ്ടേം തെരഞ്ഞെടുപ്പിൽ ഭരണപക്ഷ റിപ്പബ്ലിക്കൻ പാർട്ടി കോൺഗ്രസിലെ ഇരു സഭകളിലും ഭൂരിപക്ഷം നേടിയാൽ പ്രായപൂർത്തിയായ ഓരോ അമേരിക്കക്കാരനും 5,000 ഡോളർവച്ചു നല്കുമെന്ന് പ്രസിഡന്‍റ് ട്രംപ്. ട്രംപിന്‍റെ ഇറേനിയൻ യുദ്ധം മൂലം റിപ്പബ്ലിക്കൻ പാർട്ടിക്ക് ജനപ്രതിനിധിസഭയിലും സെനറ്റിലും ഭൂരിപക്ഷം നഷ്ടമായേക്കുമെന്ന സൂചനയ്ക്കിടെയാണ് ഈ വാഗ്ദാനം.

പാർട്ടി കൺവെൻഷനിലാണ് ട്രംപ് പ്രഖ്യാപനം നടത്തിയത്. ഇതിനുള്ള പണം എങ്ങനെ കണ്ടെത്തും എന്നതിനെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചില്ല.

അമേരിക്കയിൽ പ്രായപൂർത്തിയായ 27 കോടി പേരുണ്ട്. ഇത്രയും പേർക്ക് അയ്യായിരം വച്ചു നല്കാൻ 1.3 ലക്ഷം കോടി ഡോളർ വേണ്ടിവരും.

തെരഞ്ഞെടുപ്പ് ജയിക്കാൻ അമേരിക്കൻ പ്രസിഡന്‍റ് വോട്ടർമാർക്ക് പണം വാഗ്ദാനം ചെയ്യുന്ന ആദ്യ സംഭവമായിരിക്കുമിത്. ഇതിന്‍റെ നിയമസാധുതയെക്കുറിച്ചും പ്രായോഗികതയെക്കുറിച്ചുമെല്ലാം ചോദ്യങ്ങൾ ഉയർന്നുകഴിഞ്ഞു. ട്രംപിന്‍റേത് ശൂന്യമായ വാഗ്ദാനമാണെന്ന് പ്രതിപക്ഷ ഡെമോക്രാറ്റുകൾ പ്രതികരിച്ചു.

ട്രംപ് ലോകരാജ്യങ്ങൾക്ക് ഇറക്കുമതി ചുങ്കം ചുമത്തി പിരിച്ചെടുത്തതിൽനിന്ന് ഇതിനാവശ്യമായ തുക കണ്ടെത്താനാകുമെന്ന് വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസ് സൂചിപ്പിച്ചു. അടിസ്ഥാനപരമായി അമേരിക്കൻ തൊഴിലാളികൾക്ക് ട്രംപ് നല്കുന്ന ഡിവിഡന്‍റ് ആണിതെന്നും വാൻസ് വിശദീകരിക്കാൻ ശ്രമിച്ചു.

ഇറാൻ യുദ്ധം മൂലം ഇന്ധനത്തിന്‍റെയും അവശ്യവസ്തുക്കളുടെയും വില ഉയരുന്നത് അമേരിക്കൻ ജനതയെ അസ്വസ്ഥരാക്കുന്നുണ്ട്. ട്രംപിന്‍റെ ജനപ്രീതിയിൽ വലിയ ഇടിവുണ്ടെന്നാണ് അഭിപ്രായ സർവേകൾ പറയുന്നത്. യുദ്ധം അവസാനിപ്പിക്കാനായി റിപ്പബ്ലിക്കൻ നേതാക്കൾ ട്രംപിനുമേൽ സമ്മർദം ചെലുത്തുന്നുണ്ട്.

International

യു​ദ്ധ​ത്തി​ൽ ആ​ളി​പ്പ​ട​ർ​ന്ന് എ​ണ്ണ​വി​ല; അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ ബാ​ര​ലി​ന് വീ​ണ്ടും നൂ​റ് ഡോ​ള​ർ‌

ന്യൂ​യോ​ർ​ക്ക്: പ​ശ്ചി​മേ​ഷ്യ​യി​ൽ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ​തി​ന് പി​ന്നാ​ലെ അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ വീ​ണ്ടും കു​തി​ച്ചു​യ​ർ​ന്ന് എ​ണ്ണ​വി​ല. ‌അ​സം​സ്കൃ​ത എ​ണ്ണ​വി​ല വീ​ണ്ടും ബാ​ര​ലി​ന് നൂ​റ് ഡോ​ള​റി​ലെ​ത്തി. ജൂ​ലൈ മാ​സ​ത്തി​ന് ശേ​ഷം ആ​ദ്യ​മാ​യാ​ണ് ആ​ഗോ​ള എ​ണ്ണ​വി​ല നൂ​റ് ഡോ​ള​റി​ലേ​ക്കെ​ത്തു​ന്ന​ത്.

ഹോ​ർ​മു​സ് പ്ര​തി​സ​ന്ധി​യു​ൾ​പ്പെ​ടെ എ​ണ്ണ വി​ത​ര​ണ​ത്തി​ലു​ണ്ടാ​കു​ന്ന പ്ര​തി​സ​ന്ധി​ക​ളാ​ണ് വി​ല വ​ർ​ധ​ന​വി​ന് കാ​ര​ണം. ബ്രെ​ന്‍റ് ക്രൂ​ഡ് ഓ​യി​ൽ വി​ല ബു​ധ​നാ​ഴ്ച തു​ട​ക്ക​ത്തി​ൽ 2.3 ശ​ത​മാ​നം വ​ർ​ധി​ച്ച് ബാ​ര​ലി​ന് 100 ഡോ​ള​റി​ലെ​ത്തി.

യു​എ​സ് ക്രൂ​ഡ് ഓ​യി​ൽ വി​ല 1.3 ശ​ത​മാ​നം വ​ർ​ധി​ച്ച് ബാ​ര​ലി​ന് 94 ഡോ​ള​റി​ലെ​ത്തി. ഇ​റേ​നി​യ​ൻ എ​ണ്ണ​ക്ക​പ്പ​ലു​ക​ൾ​ക്ക് നേ​രെ​യു​ണ്ടാ​യ അ​മേ​രി​ക്ക​ൻ ആ​ക്ര​മ​ണ​വും സൗ​ദി അ​റേ​ബ്യ​യ്ക്ക് നേ​രെ ഇ​റാ​ൻ പി​ന്തു​ണ​യു​ള്ള ഹൂ​തി വി​മ​ത​രു​ടെ ആ​ക്ര​മ​ണ​ങ്ങ​ളു​മാ​ണ് എ​ണ്ണ​വി​ല വീ​ണ്ടും കു​തി​ച്ചു​യ​രാ​ൻ ഇ​ട​യാ​ക്കി​യ​ത്.

അ​മേ​രി​ക്ക​യും ഇ​റാ​നും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ​താ​ണ് സെ​പ്റ്റം​ബ​റി​ൽ വീ​ണ്ടും എ​ണ്ണ​വി​ല കു​തി​ച്ചു​യ​രാ​ൻ കാ​ര​ണ​മാ​യ​തെ​ന്നാ​ണ് വി​ല​യി​രു​ത്ത​ലു​ക​ൾ. 2026ൽ ​ഇ​തു​വ​രെ ബ്രെ​ന്‍റ്, യു​എ​സ് ക്രൂ​ഡ് ഓ​യി​ൽ വി​ല 60 ശ​ത​മാ​ന​ത്തി​ലേ​റെ​യാ​ണ് വ​ർ​ധി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല​യും കു​തി​ക്കു​ക​യാ​ണ്.

International

എണ്ണവില വീണ്ടും നൂറു ഡോളർ പരിധി ഭേദിച്ചു

സിംഗപ്പുർ: എണ്ണവില വീണ്ടും നൂറു ഡോളർ പരിധി ഭേദിച്ചു. ഇറാൻ-യുഎസ് സംഘർഷം കനത്തതും ഇറാന്‍റെ പിന്തുയുള്ള യെമനിലെ ഹൂതികൾ സൗദിയിലെ എണ്ണയുത്പാദന കേന്ദ്രങ്ങൾ ആക്രമിച്ചതുമാണ് കരാണം.

അന്താരാഷ്‌ട്ര വിപണിയിൽ ബ്രെന്‍റ് ഇനം ക്രൂഡ് വീപ്പയുടെ വില ബുധനാഴ്ച രണ്ടു ഡോളറിന ു മുകളിൽ ഉയർന്ന് 100.19 ഡോളർ വരെയെത്തി. പിന്നീട് 99.9 ഡോളറിന് അടുത്തേക്കു താണു. വെസ്റ്റ് ടെക്സസ് ഇനം ക്രൂഡ് വില ഒന്നര ഡോളറിനടുത്തുയർന്ന് 94.52 ഡോളറിലുമെത്തി.

ജൂലൈ 24നു ശേഷം ആദ്യമായിട്ടാണ് ബ്രെന്‍റ് വില നൂറു ഡോളറിനു മുകളിലെത്തുന്നത്.

അമേരിക്കയും ഇസ്രയേലും ഇറാനെ ആക്രമിച്ച് യുദ്ധം തുടങ്ങിയ ഫെബ്രുവരി 28നാണ് എണ്ണവില ഉയരാൻ തുടങ്ങിയത്. അതിനു മുന്പ് വീപ്പയ്ക്ക് 70 ഡോളറിനടുത്തായിരുന്നു വില. ഏപ്രിൽ അവസാനം വില 126.4 ഡോളറിലെത്തിയെങ്കിലും തുടർന്ന് താഴാൻ തുടങ്ങി. യുഎസ്-ഇറാൻ വെടിനിർത്തൽ സാധ്യത വിദൂരമായതോടെ കഴിഞ്ഞ മാസം മുതൽ വില വീണ്ടും ഉയരാൻ തുടങ്ങുകയായിരുന്നു.

യുഎസും ഇറാനും അടുത്തിടെ എണ്ണ ടാങ്കറുകളെ ലക്ഷ്യമിടുന്നതും വില വർധനയ്ക്കുള്ള കാരണമാണ്. ചൊവ്വാഴ്ച രാത്രി ഇറാന്‍റെ അഞ്ച് ടാങ്കറുകൾ മുക്കിയെന്നാണ് അമേരിക്ക അറിയിച്ചത്. പകരമായി എട്ടു ടാങ്കറുകളെ ആക്രമിച്ചെന്ന് ഇറാനും അറിയിച്ചു.

യെമനിലെ ഹൂതികൾ ഇറാനുവേണ്ടി യുദ്ധത്തിൽ ചേരുന്നത് എണ്ണയൊഴുക്കു തടസപ്പെടാനും വില കൂടുതൽ വർധിക്കാനും ഇടയാക്കും. ചെങ്കടലിലെ ബാബ് അൽ മൻഡപ് കടലിടുക്കിൽ ഹൂതികൾക്കുള്ള മേൽക്കയ്യാണ് കാരണം. ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെ സൗദി എണ്ണ കയറ്റുമതി ചെയ്യുന്നത് ചെങ്കടൽവഴിയാണ്.

International

 കപ്പലുകളുടെ ശവപ്പറന്പായി ഹോർമുസ്; ഇറാന്‍റെ അഞ്ചു കപ്പലുകൾ യുഎസ് മുക്കി; പത്തു കപ്പലുകൾ ആക്രമിച്ച് ഇറാന്‍റെ തിരിച്ചടി

ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് വാണിജ്യ കപ്പലുകളുടെ ശവപ്പറന്പാകുന്നു. അമേരിക്കയും ഇറാനും ശത്രുത തീർക്കാനായി ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളെ ആക്രമിക്കുന്ന സംഭവങ്ങൾ തുടരുകയാണ്.

ഇറാന്‍റെ അഞ്ച് എണ്ണടാങ്കറുകൾ മുക്കിയതായി അമേരിക്കൻ സേന അറിയിച്ചു. ഇതിനു മറുപടിയായി രണ്ട് യുഎസ് യുദ്ധക്കപ്പലുകൾ അടക്കം പത്തു കപ്പലുകളെ ആക്രമിച്ചതായി ഇറാനിലെ വിപ്ലവഗാർഡ് അറിയിച്ചു. അമേരിക്കയുടെ ഒരു ജലഡ്രോൺ പിടിച്ചെടുത്തുവെന്നും ഇറാൻ അവകാശപ്പെട്ടു.

ചൊവ്വാഴ്ച രാത്ര ഇറാന്‍റെ അഞ്ച് ടാങ്കർ കപ്പലുകൾ തകർത്തെന്നാണ് അമേരിക്കൻ സേന അറിയിച്ചത്. തീപിടിച്ചു മുങ്ങുന്ന കപ്പലുകളുടെ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. ഇറാനിലെ വിപ്ലവഗാർഡുകൾ കഴിഞ്ഞദിവസങ്ങളിൽ അമേരിക്കയുടെ യുദ്ധക്കപ്പലുകൾക്കു നേർക്ക് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തതിനുള്ള മറുപടിയായിരുന്നു ഇതെന്നും അറിയിപ്പിൽ പറയുന്നു.

ഇതിനു പകരമായി എട്ട് എണ്ണ ടാങ്കർ കപ്പലുകളെയും രണ്ട് യുഎസ് നാവികസേനാ കപ്പലുകളെയും ആക്രമിച്ചെന്നാണ് വിപ്ലവഗാർഡിന്‍റെ അറിയിപ്പ്.

ഗൾഫ് മേഖലയിൽ ഒട്ടേറെ വാണിജ്യ കപ്പലുകൾ ആക്രമിക്കപ്പെട്ടതിന്‍റ റിപ്പോർട്ടുകൾ ലഭിച്ചതായി സമുദ്ര നിരീക്ഷണ സംഘടനകൾ സ്ഥിരീകരിച്ചു.

ബഹ്റിൻ, കുവൈത്ത് രാജ്യങ്ങളിലെ തുറമുഖങ്ങളിലുള്ള എണ്ണ ടാങ്കറുകളെ ആക്രമിക്കുമെന്ന ഭീഷണിയും ഇറാൻ മുഴക്കിയിട്ടുണ്ട്.

ഇതിനോടൊപ്പം തന്നെ ജോർദാനിലെ അമേരിക്കൻ സൈനിക താവളങ്ങളിൽ ഇറാന്‍റെ മിസൈൽ ആക്രമണവുമുണ്ടായി. ജോർദാനിൽ കനത്ത നാശമുണ്ടായി എന്നാണ് ഇറാൻ അവകാശപ്പെട്ടത്. എന്നാൽ ഇറാൻ തൊടുത്ത 20 മിസൈലുകളിൽ 18നെ വെടിവച്ചുവീഴ്ത്തിയതായി ജോർദാൻ അറിയിച്ചു. രണ്ടെണ്ണം ആളില്ലാ പ്രദേശങ്ങളിൽ പതിച്ചതിനാൽ അപകടങ്ങളുണ്ടായില്ല.

പശ്ചിമേഷ്യാ സംഘർഷം കനത്തതോടെ എണ്ണവില നൂറു ഡോളർ പരിധി വീണ്ടും ഭേദിച്ചു.

International

ഹോ​ർ​മു​സി​ൽ ഒ​മാ​നു​മാ​യി ചേ​ർ​ന്നു​ള്ള പാ​ത; പ്ര​ഖ്യാ​പ​നം ഉ​ട​നെ​ന്ന് ഇ​റാ​ൻ

ടെ​ഹ്റാ​ൻ: പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം തു​ട​രു​ന്ന​തി​നി​ടെ ഹോ​ർ​മു​സി​ൽ ഒ​മാ​നു​മാ​യി ചേ​ർ​ന്നു​ള്ള പാ​ത ഉ​ട​നെ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് ഇ​റാ​ൻ വീ​ണ്ടും രം​ഗ​ത്ത്. ഒ​മാ​നു​മാ​യി ചേ​ർ​ന്നു​ള്ള പാ​ത​യി​ലൂ​ടെ കൂ​ടു​ത​ൽ ആ​ധി​പ​ത്യം ഉ​റ​പ്പാ​ക്കാ​നാ​ണ് ഇ​റാ​ന്‍റെ നീ​ക്കം.

യു​എ​സ് നി​ല​പാ​ടി​ന് കാ​ത്തു​നി​ൽ​ക്കാ​തെ ഹോ​ർ​മു​സ് ഭാ​ഗി​ക​മാ​യി തു​റ​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് ഇ​റാ​ൻ. ഒ​മാ​നു​മാ​യി ചേ​ർ​ന്നു​ള്ള ക​രാ​ർ പ്ര​കാ​ര​മു​ള്ള പാ​ത ഉ​ട​നെ തു​റ​ക്കു​മെ​ന്ന് ഇ​റാ​ന്‍റെ പ​ര​മാ​ധി​കാ​ര ദേ​ശീ​യ സു​ര​ക്ഷാ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി​യാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്.

ഹോ​ർ​മു​സ് ഭാ​ഗി​ക​മാ​യി തു​റ​ക്കു​ന്ന​തി​ലൂ​ടെ സ​മു​ദ്ര മേ​ഖ​ല​യി​ലും ത​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​രാ​നു​ള്ള ഇ​റാ​ന്‍റെ നീ​ക്ക​മാ​യാ​ണ് ഇ​തി​നെ വി​ല​യി​രു​ത്തു​ന്ന​ത്. ഉ​പാ​ധി​ക​ൾ അ​മേ​രി​ക്ക അം​ഗീ​ക​രി​ച്ചാ​ൽ മാ​ത്ര​മേ ഹോ​ർ​മു​സ് പൂ​ർ​ണ​മാ​യി തു​റ​ക്കൂ.

അ​തേ​സ​മ​യം ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ന് പ​ക​ര​മാ​യി സി​റി​യ മു​ന്നോ​ട്ടു​വ​ച്ച ബ​ദ​ൽ​മാ​ർ​ഗം അ​മേ​രി​ക്ക സ്വാ​ഗ​തം ചെ​യ്തി​രു​ന്നു. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലെ പ്ര​തി​സ​ന്ധി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സി​റി​യ പു​തി​യ ഗ​താ​ഗ​ത മാ​ർ‌​ഗം മു​ന്നോ​ട്ടു​വ​ച്ച​ത്.

International

സൈനിക ശക്തികൊണ്ടു നേടാൻ കഴിയാത്തത് സാന്പത്തിക ഉപരോധത്തിലൂടെ നേടി ട്രംപ്; ഹോർമുസിന്‍റെ പേരിലുള്ള വിലപേശൽ ഫലിക്കുന്നില്ല; മുട്ടുകുത്തുമോ ഇറാൻ?

വാഷിംഗ്ടൺ ഡിസി: അമേരിക്കയുടെ സാന്പത്തിക ഉപരോധം ഇറാനെ വരിഞ്ഞുമുറുക്കുന്നു. ആറു മാസം അമേരിക്കൻ ആക്രമണം ചെറുത്ത ഇറാൻ ഓഗസ്റ്റിൽ ട്രംപ് ഭരണകൂടം കൊണ്ടുവന്ന ഇപരോധങ്ങളെ നേരിടൻ വിഷമിക്കുന്നുവെന്നാണ് റിപ്പോർട്ട്.

അമേരിക്കയുടെയും പാശ്ചാത്യശക്തികളുടെയും സാന്പത്തിക ഉപരോധങ്ങൾ വർഷങ്ങളായി നേരിട്ടു പരിചയമുള്ള രാജ്യമാണ് ഇറാൻ. എന്നാൽ ഓഗസ്റ്റിലെ അമേരിക്കൻ ഉപരോധങ്ങൾ പ്രതീക്ഷിക്കാവുന്നതിലും അപ്പുറമായിരുന്നു.

‘ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്' എന്ന പേരിൽ ട്രംപ് ഭരണകൂടം പ്രഖ്യാപിച്ച ഉപരോധങ്ങൾ യുഎസ് ഡോളറിനെ കേന്ദ്രീകരിച്ചുള്ള ആഗോള വിപണിയിൽ ഇറാനെ പൂർണമായും ഒറ്റപ്പെടുത്താൻ ലക്ഷ്യമിടുന്നവയാണ്.

ഇറാന്‍റെ എണ്ണവില്പന, ഉപരോധങ്ങൾ മറികടക്കാൻ സഹായിക്കുന്ന ബാങ്കിംഗ് ശൃംഖലകൾ എന്നിവയെയാണ് ട്രംപ് ഭരണകൂടം പ്രധാനമായും ലക്ഷ്യമിട്ടത്. ക്രിപ്റ്റോ കറൻസി പോലുള്ള ഡിജിറ്റൽ ആസ്തികൾ, സാങ്കേതികവിദ്യ, സ്വർണം, വ്യോമയാനം, ഷിപ്പിംഗ് തുടങ്ങിയ മേഖലകളിലേക്ക് ഉപരോധം വ്യാപിപ്പിക്കുകയും ചെയ്തത് ഇറാെ ശ്വാസംമുട്ടിക്കുന്നതായി. അമേരിക്കൻ നടപടിയോട് യൂറോപ്യൻ യൂണിയനും സഹകരിക്കുന്നുണ്ട്.

അമേരിക്കയുടെ നാവിക ഉപരോധത്തിനു പുറമേ എണ്ണവിൽപ്പന പൂർണമായും തടയുന്ന ഉപരോധങ്ങളിലൂടെ ഇറാന് വിദേശ കറൻസി ഒട്ടും തന്നെ ലഭിക്കാത്ത അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്.

ഹോർമുസ് കടലിടുക്കു വച്ച് നടത്തുന്ന വിലപേശൽ ഫലിക്കാത്തതും ഇറാനു തിരിച്ചടിയാണ്. ഹോർമുസ് അടച്ചതോടെ ഗൾഫിൽനിന്നുള്ള എണ്ണയൊടുക്ക് നിലയ്ക്കുമെന്നും ആഗോളതലത്തിൽ ഊർജപ്രതിസന്ധിയുണ്ടാകുമെന്നും ചർച്ച നടത്താൻ അമേരിക്ക ഇങ്ങോട്ടു യാചിക്കേണ്ടിവരുമെന്നുമാണ് ഇറാൻ കണക്കുകൂട്ടിയത്.

യുദ്ധത്തിന്‍റെ ഇറാന്‍റെ തുറുപ്പുചീട്ടായിരുന്നു ഈ ഹോർമുസ് തന്ത്രം. എന്നാൽ ഇറാൻ പ്രതീക്ഷിച്ചതുപോലുള്ള ഊർജ പ്രതിസന്ധി ആഗോളവിപണിയിൽ ഉണ്ടായില്ല.

സാന്പത്തിക പ്രതിസന്ധി, കറൻസി മൂല്യം കൂപ്പുകുത്തുന്നത്, വിലക്കയറ്റം തുടങ്ങിയ പ്രശ്നങ്ങൾ രാജ്യത്ത് വീണ്ടും പ്രതിഷേധ പ്രകടനങ്ങൾക്കിടയാക്കുമെന്ന ഭയം ഇറേനിയൻ നേതൃതത്തിനുണ്ടെന്നാണ് റിപ്പോർട്ടുൾ. ഇന്ധനം, ഗോതന്പ് തുടങ്ങിയ വസ്തുക്കളുടെ ഇറക്കുമതി നിലച്ചത് നേതൃത്വത്തെ വല്ലാതെ ആശങ്കയിലാഴ്ത്തുന്നു.

ഇറാനിൽ വീണ്ടും ജനകീയ പ്രതിഷേധം അലയടിക്കുമെന്നും പുരോഹിത നേതൃത്വത്തിന്‍റെെ പിടി അയയുമെന്നും ഭരണകൂടം തകരുമെന്നുമുള്ള പ്രതീക്ഷയാണ് അമേരിക്കയ്ക്കുള്ളത്. അതേസമയം, തിരിച്ചടികളുണ്ടാകുന്ന ഓരോ ഘട്ടത്തിലും അപ്രതീക്ഷിത അതജീവനതന്ത്രം പുറത്തെടുക്കുന്ന ഇറേനിയൻ നേതൃത്വം ഇക്കുറിയും വിട്ടുകൊടുക്കാൻ സാധ്യതയില്ല.

International

കപ്പലുകളെ ആക്രമിച്ച് ഇറാനും അമേരിക്കയും

ടെഹ്റാൻ: ഇറാനും അമേരിക്കയും പരസ്പരം കപ്പലുകളെ ലക്ഷ്യമിട്ട് ആക്രമണം നടത്തി. ശനിയാഴ്ച ഇറാനു സമീപമായിരുന്നു ആക്രമണങ്ങളെല്ലാം.

ഇറാന്‍റെ മൂന്ന് എണ്ണ ടാങ്കർ കപ്പലുകൾ ആക്രമിച്ചതായി അമേരിക്ക അറിയിച്ചു. ഇതിനു പകരമായി മൂന്നു ടാങ്കറുകളും അമേരിക്കയുടെ യുദ്ധക്കപ്പലുകളും ആക്രമിച്ചതായി ഇറാൻ അറിയിച്ചു.

ഇറാനിലെ വിപ്ലവഗാർഡുകൾ രണ്ട് യുദ്ധക്കപ്പലുകൾക്ക് നേർക്ക് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തതിനെത്തുടർന്നായിരുന്നു അമേരിക്കയുടെ ആക്രമണം. ഇറാനിലെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിനു സമീപം നങ്കൂരമിട്ടിരുന്ന ടാങ്കർ അടക്കമാണ് അമേരിക്ക ആക്രമിച്ചത്.

ഞങ്ങളുടെ രണ്ട് യുദ്ധക്കപ്പലുകളെ ലക്ഷ്യമിട്ടാൽ നിങ്ങളുടെ മൂന്ന് കപ്പലുകൾ തകർക്കുമെന്ന് ഇറാൻ മനസിലാക്കണമെന്ന് അമേരിക്കയുടെ സെൻട്രൽ കമാൻഡ് മേധാവി അഡ്മിറൽ ബ്രാഡ് കൂപ്പർ പറഞ്ഞു.

ഇതിനു പിന്നാലെയാണ് ഹോർമുസ് കടലിടുക്കിലൂടെ അനുമതിയില്ലാതെ സഞ്ചരിച്ച മൂന്നു ടാങ്കറുകളെ ആക്രമിച്ചതായി ഇറാനിലെ വിപ്ലവഗാർഡ് അറിയിച്ചത്. മറ്റു സ്ഥലങ്ങളിലായി അമേരിക്കയുടെ മൂന്ന് യുദ്ധക്കപ്പലുകളെയും ആക്രമിച്ചതായി വിപ്ലവഗാർഡ് അവകാശപ്പെട്ടു.

International

ഖാർഗ് ദ്വീപിലെ ഇറേനിയൻ എണ്ണടാങ്കറിനു നേർക്ക് അമേരിക്കൻ ആക്രമണം

ടെഹ്റാൻ: ഇറാനിലെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിനു സമീപം നങ്കൂരമിട്ടിരുന്ന എണ്ണ ടാങ്കറിനു നേർക്ക് അമേരിക്കൻ ആക്രമണം. നാലു മിസൈലുകൾ കപ്പലിൽ പതിച്ചതായി ഇറേനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ആക്രണവാർത്ത സ്ഥിരീകരിക്കാൻ അമേരിക്ക തയാറായിട്ടില്ല. ഇറാന്‍റെ ഭാഗത്തുനിന്നും പ്രതികരണം ഉണ്ടായിട്ടില്ല.

ആക്രമണത്തിൽ ആളപായമോ പരിക്കോ ഇല്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കപ്പലിലുണ്ടായിരുന്ന ജീവനക്കാരെ ഒഴിപ്പിച്ചുമാറ്റി.

ഫെബ്രുവരിയിൽ യുദ്ധം ആരംഭിക്കുന്നതിനു മുന്പ് ഇറാന്‍റെ എണ്ണക്കയറ്റുമതിയുടെ 90 ശതമാനവും ഖാർഗ് ദ്വീപിലൂടെ ആയിരുന്നു. ഏപ്രിലിൽ അമേരിക്ക ഇറാന് നാവിക ഉപരോധം ഏർപ്പെടുത്തിയതോടെ ഖാർഗ് വഴിയുള്ള എണ്ണക്കയറ്റുമതി ഗണ്യമായി കുറഞ്ഞു.

ഖാർഗ് ദ്വീപ് പിടിച്ചെടുക്കുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ട്രംപ് പറഞ്ഞിട്ടുണ്ട്. അദ്ദേഹം ഓഗസ്റ്റ് അവസാനം ഖാർഗ് ദ്വീപിനെ അമേരിക്കൻ സേന ആക്രമിക്കുന്നതിന്‍റെ വീഡിയോ നിർമിത ബുദ്ധിയിൽ തയാറാക്കി പുറത്തുവിടുകയുണ്ടായി.

ഖാർഗിനു നേർക്കുള്ള ഏത് ആക്രമണവും, യുദ്ധവും ഉപരോധവും മൂലം സാന്പത്തികമായി തകർന്നടിഞ്ഞ ഇറാന് വലിയ ആഘാതമായിരിക്കും.

ഖാർഗ് ദ്വീപിനെ ആക്രമിച്ചാൽ കനത്ത തിരിച്ചടി നല്കുമെന്ന് ഇറാൻ മുന്നറിയിപ്പു നല്കിയിട്ടുണ്ട്.

International

ഇറേനിയൻ വിവാഹ ആഘോഷത്തിൽ മിസൈൽ; അമേരിക്ക അന്വേഷിക്കുമെന്ന് വാൻസ്

വാഷിംഗ്ടൺ ഡിസി: ഇറാനിലെ വിവാഹ ആഘോഷത്തിനു നേർക്കുണ്ടായ ആക്രമണത്തെക്കുറിച്ച് അമേരിക്ക അന്വേഷണം നടത്തുന്നതായി വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസ്. അമേരിക്കൻ ആയുധമാണ് ഇവിടെ പതിച്ചതെന്ന അനുമാനങ്ങൾക്കിടെയാണ് വാൻസ് ഇക്കാര്യം അറിയിച്ചത്.

ചൊവ്വാഴ്ച രാത്രി അമേരിക്കൻ സേന ഇറാനിൽ നടത്തിയ ആക്രമണത്തിനിടെ ഹോർമുസ് കടലിടുക്കിനു സമീപം സിറിക് പട്ടണത്തിലെ കുഷെസ്താക് ഗ്രാമത്തിൽ വിവാഹ ആഘോഷം നടക്കുന്ന വീട്ടിൽ മിസൈലോ, ബോംബോ പതിച്ച് അഞ്ചു പേർ കൊല്ലപ്പെടുകയും 70 പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു.

ഇതിന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ അമേരിക്കൻ സേന തയാറായിട്ടില്ല. പക്ഷേ, സംഭവത്തിന്‍റെ ഫോട്ടോ-വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച വിദഗ്ധർ, അമേരിക്കൻ ആയുധം നേരിട്ടു പതിച്ചതിനുള്ള സാധ്യതയാണ് മുന്നോട്ടുവച്ചിരിക്കുന്നത്.

ഇറേനിയൻ വ്യോമപ്രതിരോധ സംവിധാനത്തിലെ മിസൈൽ വഴിതെറ്റി വീണതോ, വെടിവച്ചിട്ട മിസൈലിന്‍റെ ആവശിഷ്ടങ്ങൾ പതിച്ചതോ ആകാം എന്ന സാധ്യതകൾ വിദഗ്ധർ തള്ളിക്കളഞ്ഞു.

അമേരിക്കൻ സേനയുടെ ഭാഗത്തു തെറ്റുണ്ടായാൽ അതിൽനിന്നു പഠിച്ച് തിരുത്തുമെന്ന് വാൻസ് പറഞ്ഞു. ഇറാനും അമേരിക്കയും തമ്മിലുള്ള വലിയ വ്യത്യാസം ഇതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

International

അമേരിക്ക കാണാതെ ഇറാൻകാർക്ക് ബാത്ത്റൂമിൽ പോലും പോകാൻ പറ്റില്ല: ട്രംപ്

 

 


വാഷിംഗ്ടൺ ഡിസി: ഇറാൻകാർക്ക് ഇപ്പോൾ ബാത്ത്റൂമിൽ പോലും പോകാൻ പറ്റാത്ത അവസ്ഥയാണെന്ന് യുഎസ് പ്രസിഡന്‍റ ്ട്രംപ്. ഇറാനിലെ മുഴുവൻ കാര്യങ്ങളും അമേരിക്കൻ നിരീക്ഷണത്തിലാണെന്ന് അവകാശപ്പെടുന്നതിനിടെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.

ചൊവ്വാഴ്ച രാത്രിയിലെ അമേരിക്കൻ ആക്രമണത്തിൽ ഇറാനു കനത്ത അടിയാണ് ഏറ്റതെന്ന് ട്രംപ് പറഞ്ഞു. ഹോർമുസ് കടലിടുക്ക് ഇപ്പോൾ അമേരിക്കയുടെ നിയന്ത്രണത്തിലാണ്.

ദശലക്ഷക്കണക്കിന് വീപ്പ എണ്ണ കയറ്റിയ കപ്പലുകളാണ് അമേരിക്ക ഓരോ ദിവസവും ഹോർമുസിലൂടെ പുറത്തെത്തിക്കുന്നത്. ഭൂരിഭാഗം സമയത്തും കാര്യമായ കുഴപ്പം ഉണ്ടാകാറില്ല. വല്ലപ്പോഴുമൊരിക്കൽ ഇറാനൊരു ഡ്രോൺ ആക്രമണം നടത്തും. പക്ഷേ, കടലിടുക്കിന്‍റെ പൂർണ നിയന്ത്രണം അമേരിക്കയ്ക്കാണ്.

റഡാർ സംവിധാനങ്ങളും മിസൈലുകളും പുനർനിർമിക്കാനുള്ള ശ്രമത്തിലായിരന്നു ഇറാൻ. കടലിൽ മൈനുകൾ വിതറുന്ന റോക്കറ്റ് വികസിപ്പിക്കാനും ശ്രമിച്ചിരുന്നു. ഞാൻ ആദ്യമായിട്ടാണ് ഇത്തരമൊരു കാര്യം കേൾക്കുന്നത്. ഇങ്ങനയൊക്കെ ആരാണു ചെയ്യുക.

പക്ഷേ, ഇതൊക്കെ അമേരിക്ക കാണുന്നുണ്ടായിരുന്നു. ഇറാൻകാർ ചെയ്യുന്നതെല്ലാം അമേരിക്ക നിരീക്ഷിക്കുന്നുണ്ട്. അവർക്ക് അനങ്ങാൻ പോലും പറ്റില്ല. അമേരിക്കക്കാർ കാണാതെ ബാത്ത്റൂമിൽ പോലും പോകാൻ ഇറാൻകാർക്കു പറ്റില്ല. ഇറാന്‍റെ ആയുധ വികസനപദ്ധതികളെല്ലാം അമേരിക്ക ആക്രമിച്ചു നശിപ്പിച്ചുവെന്നും ട്രംപ് കൂട്ടിച്ചേർത്തു.

ചൊവ്വാഴ്ച രാത്രിയിലെ അമേരിക്കൻ ആക്രമണത്തിൽ 18 പേർ കൊല്ലപ്പെടുകയും 108 പേർക്കു പരിക്കേൽക്കുകയും ചെയ്തുവെന്നാണ് ഇറാൻ അറിയിച്ചത്. വിവാഹ ആഘോഷത്തിനു നേർക്കും ആക്രമണമുണ്ടായി.

യുഎസ് ആക്രമണത്തിനു മറുപടിയായി കുവൈറ്റ്, ജോർഡൻ, യുഎഇ, ബഹ്റിൻ, ഇറാക്ക് എന്നീ രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്കു നേർക്ക് ഇറാൻ മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ചു.

International

എച്ച്-1ബി വീസക്കാരുടെ പങ്കാളികൾക്ക് തൊഴിൽ നിഷേധിക്കും

 വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ എച്ച്-4 വീസക്കാരുടെ തൊഴിലെടുക്കാനുള്ള അവകാശം റദ്ദക്കാനുള്ള നീക്കത്തിൽ ട്രംപ് ഭരണകൂടം. എച്ച്-1 ബി പോലുള്ള പ്രധാന വർക്ക് വീസകൾ ലഭിക്കുന്നവരുടെ ആശ്രിതരായ പങ്കാളികൾക്കും 21 വയസിനു താഴെയുള്ള അവിവാഹിതരായ മക്കൾക്കും ലഭിക്കുന്ന വീസയാണ് എച്ച്-4.

എച്ച്-1 ബി വീസക്കാരുടെ പങ്കാളികളായ എച്ച്-4 വീസക്കാർക്ക് തൊഴിലെടുക്കാൻ നല്കുന്ന അനുമതി റദ്ദാക്കാനാണ് നീക്കം. എച്ച്-ബി വീസക്കാരിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. അതിനാൽ പ്രസിഡന്‍റ് ട്രംപിന്‍റെ ഈ കുടിയേറ്റവിരുദ്ധ നടപടിയും ബാധിക്കുക ഇന്ത്യക്കാരെയായിരിക്കും.

2014 മുതൽ 2017 വരെയുള്ള കണക്കെടുത്താൽ എച്ച് -4 വീസക്കാരിൽ തൊഴിലെടുക്കാൻ അനുമതി ലഭിച്ചതിൽ 93 ശതമാനവും ഇന്ത്യക്കാരാണെന്നു കാണാം. ഇതിൽത്തന്നെ 94 ശതമാനം വനിതകളായിരുന്നു.

എന്നു മുതലാണ് ട്രംപ് ഭരണകൂടത്തിന്‍റെ പുതിയ തീരുമാനം നടപ്പാക്കുക എന്നറിയിച്ചിട്ടില്ല.

International

ഇ​റാ​ൻ തീ​ര​ങ്ങ​ളി​ൽ യു​എ​സ് വ്യോ​മാ​ക്ര​മ​ണം, സ്ഫോ​ട​ന​ങ്ങ​ൾ ന​ട​ന്ന​താ​യി ഇ​റാ​ൻ

വാ​ഷിം​ഗ്‌​ട​ൺ ഡി​സി: ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ന് സ​മീ​പ​മു​ള്ള കേ​ന്ദ്ര​ങ്ങ​ൾ​ക്കു​നേ​രെ വീ​ണ്ടും വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി യു​എ​സ്. ര​ണ്ടു​ദി​വ​സ​ത്തി​നി​ടെ ര​ണ്ടാ​മ​ത്തെ ആ​ക്ര​മ​ണ​മാ​ണി​ത്. ഖെ​ഷം ദ്വീ​പ്, ബ​ന്ദ​ർ അ​ബ്ബാ​സ്, ചാ​ബ​ഹാ​ർ, ജാ​സ്‌​ക്, സി​രി​ക് തു​ട​ങ്ങി​യ ഇ​റാ​ൻ തീ​ര​ദേ​ശ​ങ്ങ​ളി​ൽ വ​ൻ സ്‌​ഫോ​ട​ന​ങ്ങ​ൾ ന​ട​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ഖെ​ഷം ദ്വീ​പ്, ചാ​ബ​ഹാ​ർ, കൊ​നാ​ര​ക് എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്രൊ​ജ​ക്ടൈ​ലു​ക​ൾ പ​തി​ച്ച​താ​യി ഇ​റാ​നി​ലെ ഔ​ദ്യോ​ഗി​ക മാ​ധ്യ​മ​ങ്ങ​ൾ സ്ഥി​രീ​ക​രി​ച്ചു. അ​തേ​സ​മ​യം ആ​ക്ര​മ​ണം സം​ബ​ന്ധി​ച്ച പൂ​ർ​ണ​വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.

ഇ​റാ​ൻ തി​രി​ച്ച​ടി​ക്കു​ന്ന പ​ക്ഷം ഇ​തി​ലും വ​ലി​യ പ്ര​ഹ​ര​മേ​ൽ​ക്കേ​ണ്ടി​വ​രു​മെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഹോ​ർ​മു​സി​ൽ ക​ട​ൽ മൈ​നു​ക​ൾ സ്ഥാ​പി​ക്കാ​ൻ ശ്ര​മി​ച്ച​തി​നും ജോ​ർ​ദാ​നി​ലെ യു​എ​സ് സൈ​നി​ക ക്യാ​മ്പി​നു​നേ​രെ മി​സൈ​ലു​ക​ള​യ​ച്ച​തി​നു​മു​ള്ള തി​രി​ച്ച​ടി​യാ​ണി​ത്. ക​ട​ലി​ടു​ക്കി​ലെ മൈ​നു​ക​ൾ നീ​ക്കം ചെ​യ്ത​താ​യും ജോ​ർ​ദാ​നി​ലേ​ക്ക് വ​ന്ന എ​ല്ലാ മി​സൈ​ലു​ക​ളും ത​ക​ർ​ത്ത​താ​യും ട്രം​പ് അ​വ​കാ​ശ​പ്പെ​ട്ടു.

ഈ ​ആ​ക്ര​മ​ണ​ത്തി​ന് യു​എ​സ് ഖേ​ദി​ക്കേ​ണ്ടി​വ​രു​മെ​ന്ന് ഇ​സ്ലാ​മി​ക് റ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ് കോ​ർ (ഐ​ആ​ർ​ജി​സി) മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. മേ​ഖ​ല​യി​ൽ ആ​റു​മാ​സ​മാ​യി തു​ട​രു​ന്ന സം​ഘ​ർ​ഷം ആ​ഗോ​ള എ​ണ്ണ വി​പ​ണി​യേ​യും വ്യാ​പാ​ര​ത്തേ​യും വ​ലി​യ രീ​തി​യി​ലാ​ണ് ബാ​ധി​ച്ച​ത്. സാ​മ്പ​ത്തി​ക ഉ​പ​രോ​ധ​ങ്ങ​ളി​ലൂ​ടെ ഇ​റാ​നെ തു​ര​ത്താ​നാ​ണ് യു​എ​സി​ന്‍റെ നീ​ക്കം.

International

സൗദി എണ്ണ കയറ്റിയ സൂപ്പർ ടാങ്കറുകൾ ഹോർമുസിൽ ആക്രമിക്കപ്പെട്ടു

 റിയാദ്: ഇറാൻ അടച്ചിരിക്കുന്ന ഹോർമുസ് കടലിടുക്കിൽ രണ്ട് എണ്ണ ടാങ്കറുകൾ ആക്രമിക്കപ്പെട്ടു. അമേരിക്കയും ഇറാനും പരസ്പരം ആക്രമണം പുനരാരംഭിച്ചതിനു പിന്നാലെ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.

സൗദിയിൽനിന്ന് എണ്ണയുമായി വരുകയായിരുന്ന സൂപ്പർ കാരിയർ ഇനത്തിൽപ്പെട്ട ഭീമൻ കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്. സിദർ എന്ന ഒരു കപ്പൽ സൗദിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്. സെനഗൽ പ്രോസ്പെരിറ്റി എന്ന രണ്ടാമത്തെ കപ്പൽ ലൈബീരിയയിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഹോർമുസിലെ ഒമാൻ ഭാഗത്തുവച്ചായിരുന്നു ആക്രമണമെന്നു റിപ്പോർട്ടുകളിൽ പറയുന്നു. രണ്ടു കപ്പലുകളിലും മിനിട്ടുകളുടെ വ്യത്യാസത്തിൽ മിസൈലുകളോ റോക്കറ്റുകളോ പതിക്കുകയായിരുന്നു.

രണ്ടു കപ്പലുകളിലെയും ജീവനക്കാർ സുരക്ഷിതരാണ്. കപ്പലിൽനിന്ന് എണ്ണച്ചോർച്ച ഉണ്ടായിട്ടില്ല. രണ്ടുകപ്പലുകളും കഴിഞ്ഞയാഴ്ച സൗദി തുറമുഖത്തുനിന്ന് 20 ലക്ഷം വീപ്പ ഗ്രൂഡ് കയറ്റിയിരുന്നു.

International

ഇറാനെ ആക്രമിക്കുന്നതിന്‍റെ എഐ വീഡിയോകൾ പുറത്തുവിട്ട് ട്രംപ്

വാഷിംഗ്ടൺ ഡിസി: ഇറാനിലെ അമേരിക്കൻ ആക്രമണത്തിന്‍റെ പ്രതീകാത്മക ദൃശ്യങ്ങൾ അടക്കിയ ഏഐ നിർമിത വീഡിയോകൾ പ്രസിഡന്‍റ ്ട്രംപ് പുറത്തുവിട്ടു.

ഇറാനിലെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രങ്ങൾ സ്ഥിതിചെയ്യുന്ന ഖാർഖ് ദ്വീപിലെ ആക്രമണത്തിന്‍റെ ദൃശ്യങ്ങളാണ് ട്രംപ് നിർമിത ബുദ്ധിയുടെ സഹായത്താൽ തയാറാക്കി പുറത്തുവിട്ടത്.

എണ്ണക്കയറ്റുമതി കേന്ദ്രങ്ങൾ ആക്രമണത്തിൽ തകരുന്നതാണ് വീഡിയോയിലുള്ളത്. ‘ഖാർഖ് ദ്വീപ് തവിടുപൊടിയായി ’ എന്ന അടിക്കുറിപ്പും ഉണ്ടായിരുന്നു.

 

ഹോർമുസ് കടലിടുക്കിലെ ലാർനാക് ദ്വീപിൽ അമേരിക്കൻ സേന ആക്രമണം നടത്തിയതിനു പിന്നാലെയാണ് ട്രംപിന്‍റെ വീഡിയോകൾ പ്രത്യക്ഷപ്പെട്ടത്.

International

ഒരു മാസത്തിനുശേഷം യുഎസ്-ഇറാൻ ഏറ്റുമുട്ടൽ; ലാർനാക് ദ്വീപിലെ ആക്രമണത്തിന് യുഎസ് സൈനിക താവളങ്ങളിൽ മറുപടി

 റിയാദ്:ഒരു മാസത്തെ ഇടവേളയ്ക്കുശേഷം യുഎസ്-ഇറാൻ സംഘർഷ പുനരാരംഭിച്ചു. ഹോർമുസ് കടലിടുക്കിലെ ഇറേനിയൻ ദ്വീപായ ലാറോക്കിൽ അമേരിക്ക ഞായറാഴ്ച രാത്രി ആക്രമണം നടത്തി. ഇതിനു പിന്നാലെ ജോർദാനിലെയും യുഎഇയിലെയും അമേരിക്കൻ സൈനിക താവളങ്ങൾ ആക്രമിച്ചതായി ഇറാനും അവകാശപ്പെട്ടു.

ജൂലൈ അവസാനത്തിനുശേഷം ഇറാനിൽ അമേരിക്ക നടത്തുന്ന ആദ്യ ആക്രമണമായിരുന്നിത്. ഇതിൽ രണ്ടു പേർ കൊല്ലപ്പെടുകയും രണ്ടു പേർക്കു പരിക്കേൽക്കുകയും ചെയ്തതായി ഇറാനിലെ വിപ്ലവഗാർഡ് അറിയിച്ചു.

ഹോർമുസ് കടലിടുക്കിൽ റോക്കറ്റ് വിക്ഷേപണത്തിനും മൈനുകൾ വിതറുന്നതിനും ഇറാൻ തയാറെടുത്ത പശ്ചാത്തലത്തിലായിരുന്നു ആക്രമണമെന്ന് അമേരിക്കൻ സൈന്യം അറിയിച്ചു.

മറുപടിയായി ജോർദാനിലെ കിംഗ് ഹുസൈൻ, അൽ അസ്റാഖ് അമേരിക്കൻ സൈനിക താവളങ്ങളിൽ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയെന്നാണ് ഇറേനിയൻ വിപ്ലവഗാർഡ് അറിയിച്ചത്.

യുഎഇയിലെ അൽ മിൻഹാദ് വ്യോമതാവളത്തിൽ ഡ്രോൺ ആക്രമണവും നടത്തിയതായി ഇറാൻ അവകാശപ്പെട്ടു. ഒരു ഡ്രോൺ വെടിവച്ചിട്ടതായി യുഎഇ സ്ഥിരീകരിച്ചെങ്കിലും വ്യോമതാവളം ആക്രമിക്കപ്പെട്ടുവെന്ന വാർത്ത നിഷേധിച്ചു.

ഇറാനിലെ പ്രധാന തുറമുഖമായ ബന്ദർ അബ്ബാസിനു സമീപമാണ് ലാർനാക് ദ്വീപ്. യുഎസ്-ഇസ്രേലി ആക്രമണത്തിനു മറുപടിയായി ഇറാൻ ആറു മാസമായി ഹോർമുസ് കടലിടുക്ക് അടച്ചിരിക്കുകയാണ്. ലാർനാക് ദ്വീപിനു സമീപത്തുകൂടി പോകുന്ന വാണിജ്യ കപ്പലുകൾ പരിശോധനയ്ക്കു വിധേയമാകണമെന്നും ഹോർമുസ് കടക്കണമെങ്കിൽ 20 ലക്ഷം ഡോളർ ഫീസ് നല്കണമെന്നും ഇറാൻ ആവശ്യപ്പെടുന്നതായി റിപ്പോർട്ടുണ്ട്.

International

മൂന്നിലവുകാർ പറയുന്നു, ഞങ്ങളറിയുന്ന മാളൂട്ടി അങ്ങനെ ചെയ്യില്ല

കോട്ടയം: മാളൂട്ടി അങ്ങനെ ചെയ്യില്ല, ഞങ്ങൾക്കു വിശ്വസിക്കാൻ കഴിയുന്നില്ല... അമേരിക്കയിൽ രണ്ടു മലയാളിയുവതികൾ കൊല്ലപ്പെട്ട കേസിൽ കോട്ടയം മൂന്നിലവ് സ്വദേശിനി അനില പോലീസ് കസ്റ്റഡിയിലായതെന്ന വാർത്ത കേട്ട് നടുങ്ങി നിൽക്കുകയാണ് മൂന്നിലവ് ഗ്രാമം. ഈ നാട്ടിലെ സ്കൂളിൽതന്നെ പഠിച്ചു വളർന്ന വളരെ സൗമ്യയായ പെൺകുട്ടിയായിരുന്നു അനിലയെന്ന് ചെറുപ്പം മുതൽ അടുത്തറിയാവുന്നവർ പറയുന്നു. മാളൂട്ടി എന്നായിരുന്നു അടുപ്പമുള്ളവർ അനിലയെ വിളിച്ചിരുന്നത്. മാത്രമല്ല അനിലയുടെ കുടുംബം നാട്ടിൽ വളരെ പ്രൗഢിയുള്ള നല്ല നിലയിൽ ജീവിക്കുന്ന കുടുംബമാണ്. തൊടുപുഴ പൈങ്ങോട്ടൂരാണ് അനിലയെ വിവാഹം ചെയ്ത് അയച്ചത്. 

സത്പേരും മതിപ്പുമുള്ള കുടുംബത്തിലെ പെൺകുട്ടി ഇങ്ങനെയൊരു കേസിൽ അകപ്പെട്ടതിന്‍റെ ദുരൂഹതയറിയാതെ വിറങ്ങലിച്ചുനിൽക്കുകയാണ് മൂന്നിലവിലെ ബന്ധുക്കളും പ്രിയപ്പെട്ടവരും. ഏതെങ്കിലും തെറ്റിദ്ധാരണയുടെ പേരിൽ അനില കേസിൽ അകപ്പെട്ടു പോയതാണോയെന്നാണ് ചിലരെങ്കിലും സംശയം ഉന്നയിക്കുന്നത്.

അനിലയ്ക്ക് ഒരു സഹോദരനാണ് ഉള്ളത്. അനില അമേരിക്കയിലും സഹോദരൻ കാനഡയിലുമാണ്. മകനെയും മകളെയും സന്ദർശിക്കാൻ കഴിഞ്ഞ ജൂൺ രണ്ടിനാണ് ഇവരുടെ മാതാപിതാക്കൾ മൂന്നിലവിൽനിന്ന് അവിടേക്കു പോയിരുന്നു. ഈ ആഴ്ച ഇവർ തിരികെ എത്താനിരിക്കെയാണ് അപ്രതീക്ഷ സംഭവങ്ങൾ.

വെ​ള്ളി​യാ​ഴ്ച ക​ലി​ഫോ​ർ​ണി​യ​യി​ലെ മി​ൽ​പി​റ്റാ​സി​ലാ​യി​രു​ന്നു അമേരിക്കൻ മലയാളികളെയും കേരളത്തെയും നടുക്കിയ ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം. കോ​ട്ട​യം കു​റി​ച്ചി പ​ള്ള​ത്ത​റ വീ​ട്ടി​ൽ ജേ​ക്ക​ബി​ന്‍റെ ഭാ​ര്യ​യും തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി​യു​മാ​യ ആ​നി ജേ​ക്ക​ബ് (35), തൃ​ശൂ​ർ പ​ട്ടി​ക്കാ​ട് മു​ടി​ക്കോ​ട് പാ​ണ​ഞ്ചേ​രി തെ​ക്കൂ​ട്ട് ഹ​രി​ദാ​സ് -സു​ഷ​മ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ അ​ഞ്ജ​ന വി​ജീ​ഷ് (35) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. അടുത്ത കൂട്ടുകാരികളും ഒരേ ഫ്ലാറ്റ് സമുച്ചയത്തിലെ താമസക്കാരുമായിരുന്നു മൂവരും. ഇവർക്കിടയിൽ എന്താണ് സംഭവിച്ചതെന്ന് ഇനിയും ഉറ്റവർക്കു പോലും വ്യക്തമായിട്ടില്ല.

ആൻ ഫ്ളാറ്റിനുള്ളിൽ വച്ചാണ് കുത്തറ്റു മരിച്ചത്. അഞ്ജനയെ ഫ്ളാറ്റ് സമുച്ചയത്തിന്‍റെ പാർക്കിംഗ് ഏരിയയിലേക്കു വിളിച്ചുവരുത്തി എസ്‌യുവി കാർ ഇടിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടർന്നു കാർ പുറത്തേക്കു പാഞ്ഞുപോകുന്നതു ചിലർ കണ്ടു. പോലീസ് ഉടൻ സ്ഥലത്തെത്തി. തകർന്നു കേടുപാടുകൾ സംഭവിച്ച നിലയിൽ കാർ പിന്നീട് സമീപത്തെ മറ്റൊരു കെട്ടിടത്തിന്‍റെ പാർക്കിംഗ് ഏരിയയിൽ കണ്ടെത്തി. തുടർന്നാണ് അനിലയെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.

ഒന്നിച്ചു സിനിമ കാണാൻ പോവുകയും ആഘോഷങ്ങളിൽ പങ്കെടുക്കുകയുമൊക്കെ ചെയ്തിരുന്ന കൂട്ടുകാരികളെ കൊലപ്പെടുത്താൻ മാത്രമുള്ള പ്രകോപനം എന്താണെന്നു വ്യക്തമായിട്ടില്ല. ആകെയുള്ള അസ്വാഭാവികത ഏതാനും ആഴ്ചകളായി ജോലി നഷ്ടപ്പെട്ടിൽ കടുത്ത നിരാശയിലും അസ്വസ്ഥതയിലുമായിരുന്നുഅനില എന്നതു മാത്രമാണ്. ആനും അഞ്ജനയും അധ്യാപകരായി
ജോലി ചെയ്യുന്നുണ്ടായിരുന്നു. അടുത്ത ദിവസങ്ങളിൽ തന്നെ അനില സുഹൃത്തുക്കളായ മറ്റുകുടുംബങ്ങളെ സന്ദർശിക്കുകയും മറ്റും ചെയ്തിരുന്നു.

ജോലി നഷ്ടപ്പെട്ടതിലുള്ള നിരാശ പലരോടും പങ്കുവയ്ക്കുകയുംചെയ്തിരുന്നു. എന്നാൽ, ഇത്രയും വലിയൊരു ക്രൂരത ചെയ്യാൻ അതൊരു കാരണമാണോയെന്നാണ് അടുപ്പമുള്ളവർ ഉന്നയിക്കുന്ന ചോദ്യം. മാത്രമല്ല, ജോലി നഷ്ടപ്പെട്ടതിനു കൂട്ടകാരികളെ എന്തിനു കൊലപ്പെടുത്തണം എന്നതാണ് പ്രസക്തമായ ചോദ്യം.

അതേസമയം, അനില അമേരിക്കൻ പോലീസിന്‍റെ കസ്റ്റഡിയിൽ ആയതിനാൽ പ്രകോപനം എന്തായിരുന്നു എന്നതിന്‍റെ സൂചനകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. അതിനായി കാത്തിരിക്കുകയാണ് ഉള്ളവരും സൂഹൃത്തുക്കളും.

International

പ​ശ്ചി​മേ​ഷ്യ വീ​ണ്ടും സം​ഘ​ർ​ഷ​ഭ​രി​തം; ഇ​റാ​ൻ റോ​ക്ക​റ്റ് കേ​ന്ദ്ര​ങ്ങ​ൾ ആ​ക്ര​മി​ച്ച് അ​മേ​രി​ക്ക

ദു​ബാ​യ്: പ​ശ്ചി​മേ​ഷ്യ വീ​ണ്ടും സം​ഘ​ർ​ഷ​ഭ​രി​ത​മാ​കു​ന്നു. ഇ​റാ​ന്‍റെ റോ​ക്ക​റ്റ് കേ​ന്ദ്ര​ങ്ങ​ൾ​ക്ക് നേ​രെ അ​മേ​രി​ക്ക ആ​ക്ര​മ​ണം ന​ട​ത്തി. ഹോ​ര്‍​മു​സി​ലെ ലാ​റ​ഖ് ദ്വീ​പി​ലെ ഇ​റേ​നി​യ​ൻ റോ​ക്ക​റ്റ് കേ​ന്ദ്ര​ങ്ങ​ൾ​ക്ക് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ഇ​ക്കാ​ര്യം യു​എ​സ് സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. അ​മേ​രി​ക്ക​ൻ ആ​ക്ര​മ​ണ​ത്തി​ൽ സാ​ധാ​ര​ണ​ക്കാ​രും സൈ​നി​ക​രും കൊ​ല്ല​പ്പെ​ട്ടു​വെ​ന്ന് ഇ​സ്‌​ലാ​മി​ക് റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ് കോ​ർ​പ്‌​സ് അ​റി​യി​ച്ചു. ശ​ക്ത​മാ​യ തി​രി​ച്ച​ടി​യു​ണ്ടാ​കു​മെ​ന്നും ഐ​ആ‌​ർ​ജി​സി മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

പ്ര​ത്യാ​ക്ര​മ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജോ​ർ​ദാ​നി​ലെ അ​മേ​രി​ക്ക​ൻ സൈ​നി​ക കേ​ന്ദ്ര​ങ്ങ​ൾ ആ​ക്ര​മി​ച്ച​താ​യി ഐ​ആ​ർ​ജി​സി പി​ന്നീ​ട് അ​റി​യി​ച്ചു. ഇ​രു​പ​ക്ഷ​വും ആ​ക്ര​മ​ണം ആ​രം​ഭി​ച്ച​തോ​ടെ എ​ണ്ണ​വി​ല​യും വ​ർ​ധി​ച്ചി​ട്ടു​ണ്ട്. എ​ണ്ണ​വി​ല​യി​ൽ ര​ണ്ട് ശ​ത​മാ​ന​ത്തി​ല​ധി​കം വ​ർ​ധ​ന​യു​ണ്ടാ​യി. ബ്രെ​ന്‍റ് ക്രൂ​ഡ് ഓ​യി​ൽ വി​ല വീ​ണ്ടും ബാ​ര​ലി​ന് 90 ഡോ​ള​റി​ന് മു​ക​ളി​ലെ​ത്തി.

 

NRI

കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് കാ​രു​ണ്യ​സ്പ​ർ​ശ​മാ​യി "ഓ​ണം വി​ത്ത് കാ​ൻ​സ​ർ പേ​ഷ്യ​ന്‍റ്സ്'

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ദി​രാ​ഗാ​ന്ധി വീ​ക്ഷ​ണം ഫോ​റം അ​ബു​ദാ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​ധ​ന​രാ​യ കാ​ൻ​സ​ർ രോ​ഗി​ക​ളെ ചേ​ർ​ത്തു​പി​ടി​ച്ച് ന​ട​ത്തു​ന്ന "സ്നേ​ഹ​സ്പ​ർ​ശം - ഓ​ണം വി​ത്ത് കാ​ൻ​സ​ർ പേ​ഷ്യ​ന്‍റ്സ്' പ​രി​പാ​ടി തു​ട​ർ​ച്ച​യാ​യ പ​തി​നൊ​ന്നാം വ​ർ​ഷ​വും തി​രുഓ​ണ നാ​ളി​ൽ തി​രു​വ​ന​ന്ത​പു​രം പു​തു​പ്പ​ള്ളി ഹൗ​സി​ൽ ന​ട​ന്നു.

ഉ​മ്മ​ൻ​ ചാ​ണ്ടി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം 2016ൽ ​ആ​രം​ഭി​ച്ച ഈ ​കാ​രു​ണ്യ​പ​ദ്ധ​തി, അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​യോ​ഗ​ത്തി​നു ശേ​ഷ​മു​ള്ള നാ​ലാ​മ​ത്തെ ഓ​ണ​ത്തി​ലും മു​ട​ക്ക​മി​ല്ലാ​തെ തു​ട​രു​ക​യാ​ണ്.

ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന നി​ർ​ധ​ന​രാ​യ കാ​ൻ​സ​ർ രോ​ഗി​ക​ളെ ക​ണ്ടെ​ത്തി സാ​മ്പ​ത്തി​ക സ​ഹാ​യം, ഓ​ണ​ക്കോ​ടി, ഓ​ണ​സ​ദ്യ എ​ന്നി​വ ന​ൽ​കു​ന്ന​തി​നൊ​പ്പം രോ​ഗി​ക​ളെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും ചേ​ർ​ത്തു​പി​ടി​ച്ച് ആ​ശ്വാ​സ​വാ​ക്കു​ക​ൾ പ​ങ്കി​ടു​ന്ന​തും പ​രി​പാ​ടി​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്.

 

International

അമേരിക്കയ്ക്ക് തിരിച്ചടി നൽകി കാനഡ

ടൊ​​​​​റോ​​​​​ന്‍റോ: അ​​​​​മേ​​​​​രി​​​​​ക്ക​​​​​യ്ക്കു​​​മേ​​​​​ൽ തി​​​​​രി​​​​​ച്ച​​​​​ടി​​​​​തീ​​​​​രു​​​​​വ ഏ​​​​​ർ​​​​​പ്പെ​​​​​ടു​​​​​ത്തി കാ​​​​​ന​​​​​ഡ. സ്റ്റീ​​​​​ൽ, പാ​​​​​ലു​​​​​ത്പ​​​​​ന്ന​​​​​ങ്ങ​​​​​ൾ, കാ​​​​​ർ​​​​​ഷി​​​​​കോ​​​​​പ​​​​​ക​​​​​ര​​​​​ങ്ങ​​​​​ൾ എ​​​​​ന്നി​​​​​വ​​​യു​​​ൾ​​​പ്പ​​​ടെ 2,000 കോ​​​​​ടി ഡോ​​​​​ള​​​​​റി​​​​​ന്‍റെ അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ ഉ​​​​​ത്പ​​​​​ന്ന​​​​​ങ്ങ​​​​​ളെ കാ​​​​​ന​​​​​ഡ​​​​​യു​​​​​ടെ തി​​​​​രി​​​​​ച്ച​​​​​ടി തീ​​​​​രു​​​​​വ ബാ​​​​​ധി​​​​​ക്കും.

ഇ​​​​​തോ​​​​​ടെ ലോ​​​​​ക​​​​​ത്തെ ര​​​​​ണ്ടു പ്ര​​​​​ധാ​​​​​ന വ്യാ​​​​​പാ​​​​​ര പ​​​​​ങ്കാ​​​​​ളി​​​​​ക​​​​​ൾ ത​​​​​മ്മി​​​​​ലു​​​​​ള്ള വ്യാ​​​​​പാ​​​​​ര​​​​​യു​​​​​ദ്ധം ക​​​​​ന​​​​​ക്കു​​​​​മെ​​​​​ന്നാ​​​​​ണ് ആ​​​​​ശ​​​​​ങ്ക.

ക​​​​​ഴി​​​​​ഞ്ഞ​​​​​യാ​​​​​ഴ്ച അ​​​​​വ​​​​​സാ​​​​​നം യു​​​​​എ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഡോ​​​​​ണ​​​​​ൾ​​​​​ഡ് ട്രം​​​​​പ് കാ​​​​​ന​​​​​ഡ​​​​​യ്ക്കു​​​മേ​​​​​ൽ 50 ശ​​​​​ത​​​​​മാ​​​​​നം തീ​​​​​രു​​​​​വ ഏ​​​​​ർ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യി​​​​​രു​​​​​ന്നു. ഇ​​​​​രു​​​രാ​​​​​ജ്യ​​​​​ങ്ങ​​​​​ളും ത​​​​​മ്മി​​​​​ലു​​​​​ള്ള വ്യാ​​​​​പാ​​​​​ര​​​​​ച​​​​​ർ​​​​​ച്ച പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ട​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു ന​​​​​ട​​​​​പ​​​​​ടി.

കാ​​​​​ന​​​​​ഡ​​​​​യെ ആ​​​​​ജ്ഞാ​​​​​നു​​​​​വ​​​​​ർ​​​​​ത്തി​​​​​യാ​​​​​ക്കാ​​​​​നും ത​​​​​ങ്ങ​​​​​ളു​​​​​ടെ പ്ര​​​​​ധാ​​​​​ന വ്യ​​​​​വ​​​​​സാ​​​​​യ​​​​​ങ്ങ​​​​​ളെ ത​​​​​ക​​​​​ർ​​​​​ക്കാ​​​​​നു​​​​​മാ​​​​​ണ് അ​​​​​മേ​​​​​രി​​​​​ക്ക ശ്ര​​​​​മി​​​​​ക്കു​​​​​ന്ന​​​​​തെ​​​​​ന്നാ​​​​ണ് ക​​​​​നേ​​​​​ഡി​​​​​യ​​​​​ൻ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി മാ​​​​​ർ​​​​​ക് കാ​​​​​ർ​​​​​ണി ആ​​​​രോ​​​​പി​​​​ച്ച​​​​ത്.

International

പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം; ഇ​റാ​നെ​തി​രെ നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി അ​മേ​രി​ക്ക

ഇ​റാ​ൻ: പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ത്തി​ൽ നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി അ​മേ​രി​ക്ക. ഇ​റാ​നു​മാ​യി സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ ന​ട​ത്തു​ന്ന എ​ല്ലാ രാ​ജ്യ​ങ്ങ​ൾ​ക്കും ഉ​പ​രോ​ധ​മേ​ർ​പ്പെ​ടു​ത്തു​മെ​ന്നാ​ണ് അ​മേ​രി​ക്ക​യു​ടെ നി​ല​പാ​ട്.

യു​എ​സ് ട്ര​ഷ​റി സെ​ക്ര​ട്ട​റി സ്കോ​ട്ട് ബെ​സ​ന്‍റ് ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് രാ​ജ്യ​ങ്ങ​ൾ​ക്കു​ള്ള ക​ർ​ശ​ന മു​ന്ന​റി​യി​പ്പ്. 'ഓ​പ്പ​റേ​ഷ​ൻ എ​ക്ക​ണോ​മി​ക് ഔ​ട്ട്കാ​സ്റ്റ്' എ​ന്നാ​ണ് ഉ​പ​രോ​ധ ന​ട​പ​ടി​ക​ൾ​ക്ക് അ​മേ​രി​ക്ക ന​ൽ​കി​യി​രി​ക്കു​ന്ന പേ​ര്.

ഇ​റാ​നു​മാ​യി ഇ​ട​പാ​ടു​ക​ൾ പാ​ടി​ല്ലെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് നേ​രി​ട്ട് രാ​ഷ്ട്ര​നേ​താ​ക്ക​ളെ വി​ളി​ച്ച് ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും സ്കോ​ട്ട് ബെ​സ​ന്‍റ് അ​റി​യി​ച്ചു. ആ​രും അ​മേ​രി​ക്ക​യ്ക്ക് അ​തീ​ത​ര​ല്ല എ​ന്നും ഇ​റാ​നു​മാ​യി ഇ​ട​പാ​ട് ന​ട​ത്തി​യാ​ൽ വ​ലി​യ വി​ല കൊ​ടു​ക്കേ​ണ്ടി വ​രു​മെ​ന്നും സ്കോ​ട്ട് ബ​സ​ന്‍റ് കൂ​ട്ടി​ച്ചേ​ർ​ത്തു.

International

ഇ​റാ​ൻ ത​ന്‍റെ മ​ക​നെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ചു; വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു

ടെ​ൽ​അ​വീ​വ്: ഇ​റാ​ൻ ത​ന്‍റെ മ​ക​നെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച​താ​യി വെ​ളി​പ്പെ​ടു​ത്തി ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു. ഇ​റാ​ൻ ത​ന്‍റെ മ​ക്ക​ളി​ലൊ​രാ​ളെ കൊ​ല്ലാ​ൻ ല​ക്ഷ്യ​മി​ട്ട​താ​യും ഇ​ത് വി​ശ്വ​സി​ക്കാ​ൻ ക​ഴി​യാ​ത്തൊ​രു സം​ഭ​വ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ചാ​ന​ൽ 14ന്‍റെ മി​ലി​ട്ട​റി ക​റ​സ്പോ​ണ്ട​ന്‍റ് നോം ​അ​മീ​റു​മാ​യി ന​ട​ത്തി​യ ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​ലാ​ണ് ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ര​ണ്ട് മ​ക്ക​ളാ​ണ് നെ​ത​ന്യാ​ഹു​വി​ന്. എ​ന്നാ​ൽ ആ​ർ​ക്കു​നേ​രെ​യാ​ണ് വ​ധ​ശ്ര​മം ന​ട​ന്ന​തെ​ന്ന് നെ​ത​ന്യാ​ഹു വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

നേ​ര​ത്തെ നെ​ത​ന്യാ​ഹു​വി​ന്‍റെ കു​ടും​ബ​ത്തി​ന് സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് ഇ​സ്ര​യേ​ൽ സെ​ക്യൂ​രി​റ്റി ഏ​ജ​ൻ​സി പ്ര​ത്യേ​ക അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. അ​തേ​സ​മ​യം നെ​ത​ന്യാ​ഹു​വി​ന്‍റെ ആ​രോ​പ​ണ​ത്തി​ൽ ഇ​റാ​ൻ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

International

അ​മേ​രി​ക്ക​യു​ടേ​തു പ​രാ​ജ​യ​പ്പെ​ട്ട ന​യം; സാ​മ്പ​ത്തി​ക ഉ​പ​രോ​ധം ത​ള്ളി ഇ​റാ​ൻ

ദു​​​​ബാ​​​​യി: അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​ടെ സാ​​​​മ്പ​​​​ത്തി​​​​ക ഉ​​​​പ​​​​രോ​​​​ധ​​​​ഭീ​​​​ഷ​​​​ണി ത​​​​ള്ളി ഇ​​​​റാ​​​​ൻ. സാ​​​​മ്പ​​​​ത്തി​​​​ക ഉ​​​​പ​​​​രോ​​​​ധം​​​​പോ​​​​ലു​​​​ള്ള പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ട ന​​​​യ​​​​ങ്ങ​​​​ൾ ഇ​​റേ​​നി​​​​യ​​​​ൻ ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ശ​​​​ത്രു​​​​ത വി​​​​ളി​​​​ച്ചു​​​​വ​​​​രു​​​​ത്താ​​​​ൻ മാ​​​​ത്ര​​​​മേ ഉ​​​​പ​​​​ക​​​​രി​​​​ക്കു​​​​ക​​​​യു​​​​ള്ളൂ​​​​വെ​​​​ന്ന് ഇ​​​​റാ​​​​ൻ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി അ​​​​ബ്ബാ​​​​സ് അ​​​​രാ​​​​ഗ്ചി പ​​​​റ​​​​ഞ്ഞു.

സാ​​​​മ്പ​​​​ത്തി​​​​ക ഉ​​​​പ​​​​രോ​​​​ധം​​​​ തീ​​​​ർ​​​​ത്ത് ഇ​​​​റാ​​​​നെ ഞെ​​​​രു​​​​ക്കി ഇ​​​​ല്ലാ​​​​താ​​​​ക്കു​​​​മെ​​​​ന്ന അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പി​​​​ന്‍റെ ഭീ​​​​ഷ​​​​ണി​​​​ക്കു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് അ​​​​രാ​​​​ഗ്​​​​ചി​​​​യു​​​​ടെ പ്ര​​​​തി​​​​ക​​​​ര​​​​ണം.

ആ​​​​ഭ്യ​​​​ന്ത​​​​ര സാ​​​​മ്പ​​​​ത്തി​​​​ക പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്ന് അ​​​​മേ​​​​രി​​​​ക്ക​​​​ക്കാ​​​​രു​​​​ടെ ശ്ര​​​​ദ്ധ​​​​തി​​​​രി​​​​ച്ചു​​​​വി​​​​ടു​​​​ക​​​​യാ​​​​ണ് ഇ​​​​ത്ത​​​​രം ഭീ​​​​ഷ​​​​ണി​​​​ക​​​​ളു​​​​ടെ ല​​​​ക്ഷ്യ​​​​മെ​​​​ന്ന് അ​​​​രാ​​​​ഗ്ചി സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​പോ​​​​സ്റ്റി​​​​ൽ പ​​​​റ​​​​ഞ്ഞു. ആ​​​​ഗോ​​​​ള ഭീ​​​​ക​​​​ര​​​​വാ​​​​ദ​​​​മാ​​​​ണ് അ​​​​മേ​​​​രി​​​​ക്ക ന​​​​ട​​​​ത്തു​​​​ന്ന​​​​ത്.

ഇ​​​​ത് ലോ​​​​ക​​​​ത്തി​​​​ന് മു​​​​ഴു​​​​വ​​​​ൻ ഭീ​​​​ഷ​​​​ണി​​​​യാ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു. ലോ​​​​ക ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ​​ത​​​​ന്നെ ഏ​​​​റ്റ​​​​വും ശ​​​​ക്ത​​​​മാ​​​​യ ഏ​​​​കോ​​​​പി​​​​ത സാ​​​​മ്പ​​​​ത്തി​​​​ക ഒ​​​​റ്റ​​​​പ്പെ​​​​ടു​​​​ത്ത​​​​ലാ​​​​ണ് ഇ​​​​റാ​​​​ൻ ഇ​​​​നി നേ​​​​രി​​​​ടാ​​​​ൻ പോ​​​​കു​​​​ന്ന​​​​തെ​​​​ന്നാ​​​​ണ് യു​​​​എ​​​​സ് ട്ര​​​​ഷ​​​​റി സെ​​​​ക്ര​​​​ട്ട​​​​റി സ്കോ​​​​ട്ട് ബെ​​​​സ​​​​ന്‍റ് പ​​​​റ​​​​ഞ്ഞു.

ഇ​​​​റാ​​​​നു​​​​മാ​​​​യി വ്യാ​​​​പാ​​​​ര​​​​ബ​​​​ന്ധം പു​​​​ല​​​​ർ​​​​ത്തു​​​​ന്ന മ​​​​റ്റു രാ​​​​ജ്യ​​​​ങ്ങ​​​​ൾ​​​​ക്കും ക​​​​മ്പ​​​​നി​​​​ക​​​​ൾ​​​​ക്കും മേ​​​​ൽ ഉ​​​​പ​​​​രോ​​​​ധം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തും. യു​​​​എ​​​​സ് സ​​​​ഖ്യ​​​​ക​​​​ക്ഷി​​​​ക​​​​ൾ അ​​​​വ​​​​രു​​​​ടെ നി​​​​ല​​​​പാ​​​​ട് തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്കേ​​​​ണ്ട സ​​​​മ​​​​യ​​​​മാ​​​​ണി​​​​തെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

International

അമേരിക്കൻ സർക്കാർ തിരിച്ചടയ്ക്കേണ്ടത് 40 ലക്ഷം കോടി ഡോളർ; ചരിത്രത്തിലെ ഏറ്റവും വലിയ പൊതുകടത്തെക്കുറിച്ചറിയാം

വാഷിംഗ്ടൺ ഡിസി: അമേരിക്കയുടെ പൊതുകടം 40.05 ലക്ഷം കോടി (40 05 ട്രില്യൻ) ഡോളറായി. ധനകാര്യം കൈകാര്യം ചെയ്യുന്ന യുഎസ് ട്രഷറി വകുപ്പാണ് ബുധനാഴ്ച ഇക്കാര്യം അറിയിച്ചത്. ചരിത്രത്തിൽ ഒരു രാജ്യം നേരിടുന്ന ഏറ്റവും വലിയ ദേശീയ കടമാണിത്.

ട്രംപ് പ്രസിഡന്‍റായിരിക്കേ അമേരിക്കയുടെ പൊതുകടത്തിലുണ്ടായ വൻ വർധന സാന്പത്തിക വിദഗ്ധരെ ആശങ്കപ്പെടുത്തുന്നുണ്ട്. വലിയ തോതിൽ കടം വാങ്ങുന്നതും വലിയ തോതിൽ ചെലവഴിക്കുന്നതും നാമമാത്ര നികുതികളും, ആഗോള സന്പദ്‌വ്യവസ്ഥയുടെ കേന്ദ്രമായ അമേരിക്കയിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചേക്കാം എന്നാണ് ആശങ്ക.

ചെലവുചുരുക്കൽ മുഖമുദ്രയാക്കിയാണ് ട്രംപ് 2025 ജനുവരിയിൽ രണ്ടാം ഭരണം ആരംഭിച്ചത്. സർക്കാരിന്‍റെ പ്രവർത്തനം മെച്ചപ്പെടുത്താനായി മാത്രം അദ്ദേഹം തുടക്കമിട്ട ‘ഡോജ്’ വകുപ്പ് കേന്ദ്ര സർക്കാരിലെ രണ്ടര മുതൽ മൂന്നര വരെ ലക്ഷം തൊഴിലുകൾ റദ്ദാക്കുകയും അമേരിക്ക ആഗോളതലത്തിൽ നല്കുന്ന സാന്പത്തികസഹായങ്ങൾ വെട്ടിച്ചുരുക്കുകയും ചെയ്തിരുന്നു.

എന്നിട്ടും അമേരിക്കയുടെ പൊതുകടം പെരുകുന്നതു നിയന്ത്രിക്കാനായില്ല. പൊതുകടം 40 ലക്ഷം കോടി ഡോളറിലെത്താൻ 2028 വരെ എടുക്കുമെന്നാണ് അമേരിക്കൻ അധികൃതർ 2023ൽ കണക്കുകൂട്ടിയിരുന്നത്.

അതിവേഗം പെരുകുന്നു
മുൻ പതിറ്റാണ്ടുകളേക്കാൾ അതിവേഗത്തിലാണ് പൊതുകടം വർധിക്കുന്നത്. ട്രംപിന്‍റെ ഒന്നാം ഭരണം ആരംഭിച്ച 2017 ജനുവരിയിൽ കടം 19.95 ലക്ഷം കോടി ഡോളറായിരുന്നു. തുടർന്ന് പത്തു വർഷം തികയും മുന്പേ ഇരട്ടിയായി വളർന്നിരിക്കുന്നു.

ട്രംപിന്‍റെ ഒന്നാം ഭരണത്തിൽ അമേരിക്കയുടെ പൊതുകടത്തിലേക്ക് 7.8 ലക്ഷം കോടി ഡോളർ കൂടി ചേരുകയുണ്ടായി. കോവിഡ് മഹാവ്യാധിയോടുള്ള സർക്കാരിന്‍റെ പ്രതികരണമാണ് ഈ വലിയ വർധനയ്ക്കു കാരണം. 2025 ജനുവരിയിൽ ട്രംപ് രണ്ടാം ഭരണം ആരംഭിച്ചശേഷം 3.8 ലക്ഷം കോടി ഡോളർ കൂടി കടമുണ്ടായി.

ഇക്കഴിഞ്ഞ മാർച്ചിലാണ് കടം 39 ലക്ഷം കോടി പിന്നിട്ടത്.  ഒരു ലക്ഷം കോടി കൂടി വർധിച്ച് 40ലെത്താൻ വേണ്ടിവന്നത് പിന്നീടുള്ള അഞ്ചു മാസവും. അതിവേഗം കടം പെരുകുന്നത് ഇതിൽനിന്നു ബോധ്യപ്പെടും.

കടം വളരാൻ കാരണം
2007-09ലെ മാന്ദ്യവും 2020-23ലെ കോവിഡ് പ്രതിസന്ധിയും അമേരിക്കയുടെ കടം വർധിപ്പിച്ച പ്രധാന കാരണങ്ങളായിരുന്നു.  ഇതിൽതന്നെ കോവിഡ് കാലത്ത് സർക്കാരിനു വളരെ വലിയതോതിൽ തുക ചെലവഴിക്കേണ്ടിവന്നു. ജോ ബൈഡൻ പ്രസിഡന്‍റായിരിക്കെ കോവിഡ് പ്രതിസന്ധി മൂലം ദേശീയ കടത്തിൽ 8.4 ലക്ഷം കോടിയുടെ വർധന ഉണ്ടായിരുന്നു.

നികുതി അടക്കമുള്ള വരുമാനങ്ങൾ കുറഞ്ഞതും കടം വർധിക്കാനിടയാക്കി. പെൻഷനും ആരോഗ്യപരിരക്ഷയ്ക്കും ചെലവഴിക്കുന്ന തുകയ്ക്ക് ആനുപാതികമായി നികുതി വർധിപ്പിക്കാൻ ഭരണകൂടങ്ങൾ തയാറല്ല. ബൈഡനും ട്രംപും ഇക്കാര്യത്തിൽ ഒരേ പോലെ പരാജയമാണത്രേ.

ഉയർന്ന പലിശനിരക്കാണ് കടം വർധിപ്പിക്കുന്ന മറ്റൊരു കാരണം. ഇതു മൂലം വായ്പകൾക്ക് ഉർന്ന പലിശ നല്കേണ്ട ഗതികേട് സർക്കാരിനുണ്ടാകുന്നു.

കടം ആരോട്
ദേശീയ, അന്തർദേശീയ ധനകാര്യ, നിക്ഷേപ സ്ഥാപനങ്ങളിൽനിന്നാണ് 80 ശതമാനത്തോളം കടം. ഏതാണ് 32 ലക്ഷം കോടി ഡോളർ വരുമിത്. കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ്, മ്യൂച്ചൽ ഫണ്ട്, പെൻഷൻ ഫണ്ട്, വാണിജ്യ ബാങ്കുകൾ, ഡെപ്പോസിറ്ററി സ്ഥാപനങ്ങൾ, കോർപ്പറേറ്റ് സ്ഥാപനങ്ങൾ, വ്യക്തിഗത വായ്പക്കാർ എന്നിവരിൽനിന്നൊക്കെയാണ് അമേരിക്കൻ സർക്കാർ കടം വാങ്ങിയിരിക്കുന്നത്.

ഇതര രാജ്യങ്ങളിൽനിന്നും സ്വകാര്യ നിക്ഷേപകരിൽനിന്നും കടമുണ്ട്. 2025ലെ കണക്ക് പ്രകാരം ഇത്തരം കടം മൊത്തം കടത്തിന്‍റെ 32 ശതമാനം വരും. സർക്കാരിന്‍റെ വരുമാനത്തിൽ നല്ലൊരു തുക ഇതര രാജ്യങ്ങളിലേക്ക് തിരിച്ചടവും പലിശയുമായി പോകുന്നു എന്നാണ് ഇതിനർഥം.
2025വരെ ജപ്പാനോട് അമേരിക്കയ്ക്ക് 1.203 ലക്ഷം കോടി ഡോളർ കടമുണ്ടായിരുന്നു. ബ്രിട്ടനോട് 88,900 കോടിയും ചൈനയോട് 68,300 കോടിയും.

അനന്തരഫലങ്ങൾ
കടം പെരുകുന്നത് സാന്പത്തിക പ്രതിസന്ധിക്കു കാരണമാകാം. വിലക്കയറ്റവും പലിശനിരക്കിലെ വർധനവും അനന്തരഫലങ്ങളാകും. കടം പെരുകുന്നിടത്ത് നിക്ഷേപം നടത്താൻ സ്ഥാപനങ്ങൾ മടിക്കുന്ന അവസ്ഥയുണ്ടാകാം. ഉർന്ന നികുതിക്കും ചെലവ് ചുരുക്കലിനും സർക്കാർ നിർബന്ധിതമാകാം. ധനകാര്യത്തിൽ അമേരിക്കയെടുക്കുന്ന ഓരോ തീരുമാനവും ആഗോളവിപണിയിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാം.

International

ഇറാൻ കൂടുതൽ കുഴപ്പത്തിലേക്ക്; വരിഞ്ഞു മുറുക്കി ട്രംപും യുഎഇയും

ടെഹ്റാൻ: യുദ്ധവും ഉപരോധവും മൂലം കടുത്ത സാന്പത്തിക പ്രതിസന്ധിയിലായ ഇറാൻ കൂടുതൽ കുഴപ്പത്തിലേക്ക്. സമവായത്തിന് ഇനിയും സന്നദ്ധമാകാത്ത ഇറാനെതിരേ അതികഠിനമായ പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്.

ഇറാനെതിരേ നേരിട്ടു മാത്രമല്ല ഏതെങ്കിലും രീതിയിൽ ഇറാനെ സഹായിക്കാനോ ഇടപാടുകൾ നടത്താനോ ഏതെങ്കിലും രാജ്യം മുതിർന്നാൽ അവർക്കെതിരേ കടുത്ത ഉപരോധം ഉണ്ടാകുമെന്നാണ് യുഎസിന്‍റെ മുന്നറിയിപ്പ്. ഇറാനുമായുള്ള എല്ലാ വ്യാപാരങ്ങളും നിർത്തിവച്ചതായി യുഎഇ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് ട്രംപിന്‍റെ മുന്നറിയിപ്പ്കൂടി വന്നത്.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ മുഴുവൻ വലിയ അക്ഷരങ്ങളിലാണ് ട്രംപ് ഇറാനുള്ള മുന്നറിയിപ്പ് പ്രസിദ്ധീകരിച്ചത്. ഏതൊരു രാജ്യത്തിനെതിരെയും ഇതുവരെ സ്വീകരിച്ചിട്ടുള്ളതിൽ ഏറ്റവും കടുത്ത സാമ്പത്തിക നടപടി തുടങ്ങുകയാണെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ കൂടുതൽ വിവരങ്ങൾ അദ്ദേഹം വ്യക്തമാക്കിയില്ല. ഏതൊക്കെ രാജ്യങ്ങളെയാണ് ലക്ഷ്യമിടുന്നതെന്നും സൂചിപ്പിച്ചിട്ടില്ല.

അവസാനമില്ലാതെ സംഘർഷം

ഫെബ്രുവരി അവസാനം അമേരിക്കയും ഇസ്രയേലും ഇറാനെതിരെ ആരംഭിച്ച യുദ്ധത്തിനു പിന്നാലെ നിലവിൽ വന്ന 60 ദിവസത്തെ വെടിനിർത്തൽ തിങ്കളാഴ്ച അവസാനിച്ചതിനു പിന്നാലെയാണ് ട്രംപ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇറാനുമായുള്ള സംഘർഷം ഏതെങ്കിലും രീതിയിൽ പരിഹരിക്കപ്പെടുന്നതിന്‍റെ യാതൊരു നീക്കങ്ങളും ഇപ്പോൾ നടക്കുന്നില്ല. ഏപ്രിലിൽ തുടങ്ങിയ ഓപ്പറേഷൻ ഇക്കണോമിക് ഫ്യൂറി എന്ന ഉപരോധ നീക്കത്തിന്‍റെ തുടർച്ചയാണ് ട്രംപിന്‍റെ പുതിയ പ്രഖ്യാപനം. ഇറാനുമായി വ്യാപാരം നടത്തുന്ന വിദേശ ബാങ്കുകൾക്കും കമ്പനികൾക്കും ഉപരോധം ഏർപ്പെടുത്തുന്നതായിരുന്നു ഇതിന്‍റെ പ്രധാന ലക്ഷ്യം.

ധനകാര്യ സ്ഥാപനങ്ങൾ, ബിസിനസുകൾ, വിമാനത്താവളങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവയിലൂടെ ഇറാന് ഏതെങ്കിലും തരത്തിലുള്ള പിന്തുണയോ സഹായമോ നൽകുന്ന രാജ്യങ്ങളെയാണ് ട്രംപ് ലക്ഷ്യമിടുന്നത്. ഈ രാജ്യങ്ങൾക്കെതിരേ എന്തു നടപടിയാണ് വരികയെന്നതും അമേരിക്കൻ ഭരണകൂടം വ്യക്തമാക്കിയിട്ടില്ല.
എണ്ണക്കടത്ത്, സ്വാപ് ലൈൻ, പണ കൈമാറ്റം, എക്സ്ചേഞ്ച് ഹൗസുകൾ, കപ്പൽ രജിസ്ട്രികൾ, മുൻനിര കമ്പനികൾ... ഇത്തരം ബന്ധങ്ങളെല്ലാം ഇപ്പോൾത്തന്നെ അവസാനിപ്പിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.

അമേരിക്കയുടെ സഖ്യരാജ്യമായ യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) ഇറാനുമായുള്ള എല്ലാ സാമ്പത്തിക, വ്യാപാര ബന്ധങ്ങളും നിർത്തുകയാണെന്നു പ്രഖ്യാപിച്ചതിനു തൊട്ടടുത്ത ദിവസമാണ് ട്രംപിന്‍റെ പുതിയ പ്രഖ്യാപനം. ഇറാനിൽ നിന്നുണ്ടായ പുതിയ മിസൈൽ ഭീഷണിയെ തുടർന്നായിരുന്നു യുഎഇയുടെ കടുത്ത തീരുമാനം. ഇറാനിൽനിന്നു കടൽഗതാഗതത്തെ ലക്ഷ്യമിട്ട് രണ്ടു ബാലിസ്റ്റിക് മിസൈലുകൾ അയച്ചതായും അവ കടലിൽ പതിച്ചതായും യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു.

ഉപരോധം ശക്തമാകുന്നു

ഇറേനിയൻ സ്ഥാപനങ്ങൾ ദുബായിലെ ധനകാര്യ സംവിധാനത്തെ ദീർഘകാലമായി ഉപയോഗിച്ചു വന്നിരുന്നതായി പറയുന്നു. എക്സ്ചേഞ്ച് ഹൗസുകളും കടലാസ് കമ്പനികളും വഴി പണം കൈമാറാനാണ് പ്രധാനമായും ഈ സംവിധാനങ്ങൾ ഉപയോഗിച്ചിരുന്നത്. അതേസമയം, യുഎഇയുടെ പ്രഖ്യാപനത്തിനെതിരേ കടുത്ത ഭാഷയിലാണ് ഇറാനും പ്രതികരിച്ചത്. അമേരിക്കൻ സേനയ്ക്ക് ഏതെങ്കിലും രീതിയിൽ സഹായം നൽകുന്നവരെ യുദ്ധപങ്കാളികളായി കരുതുമെന്നായിരുന്നു ഇറാന്‍റെ പ്രതികരണം.

യുദ്ധം ആരംഭിച്ചതിനു ശേഷം, ടീപോട്ട് റിഫൈനറികൾ എന്നു വിളിക്കപ്പെടുന്ന നിരവധി എണ്ണ ശുദ്ധീകരണശാലകൾക്കെതിരെ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. കിഴക്കൻ ചൈനയിലെ ഷാൻഡോംഗ് പ്രവിശ്യയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ഉടമസ്ഥതയിലുള്ള ചെറുകിട എണ്ണ ശുദ്ധീകരണശാലകളെയാണ് ടീപോട്ട് റിഫൈനറികൾ എന്നു വിളിക്കുന്നത്.

ഇറാനിൽനിന്നുള്ള എണ്ണയുടെ ഏറ്റവും വലിയ വാങ്ങലുകാരാണ് ചൈനീസ് കമ്പനികൾ. ചൈനയുടെ ഈ ഇടപാടുകളെ ട്രംപ് ലക്ഷ്യമിടുന്നതായി സൂചനയുണ്ട്. കാരണം ഇറാന്‍റെ സാമ്പത്തിക വരുമാനത്തിന്‍റെ പ്രധാന ഉറവിടങ്ങളിലൊന്നാണ് ഈ എണ്ണ കയറ്റുമതി. എന്നാൽ, അമേരിക്കൻ ഉപരോധ നടപടികളെ വകവയ്ക്കേണ്ടതില്ലെന്ന ഉപദേശമാണ് ചൈന കമ്പനികൾക്കു നൽകിയിരിക്കുന്നത്. അമേരിക്കൻ ഉപരോധത്തെ എത്ര കണ്ടു പ്രതിരോധിക്കാനാകുമെന്നതു വ്യക്തമല്ല. അതേസമയം, പുതിയ പ്രഖ്യാപനങ്ങൾ ഇറാനെ കൂടുതൽ സാന്പത്തിക ഞെരുക്കത്തിലേക്ക് നയിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

International

അ​മേ​രി​ക്ക​യ്ക്ക് പി​ന്തു​ണ ന​ൽ​കു​ന്ന​വ​രെ യു​ദ്ധ പ​ങ്കാ​ളി​ക​ളാ​യി ക​ണ​ക്കാ​ക്കും; മു​ന്ന​റി​യി​പ്പു​മാ​യി ഇ​റാ​ൻ

ടെ​ഹ്റാ​ൻ: അ​മേ​രി​ക്ക​യ്ക്ക് പി​ന്തു​ണ ന​ൽ​കു​ന്ന ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി ഇ​റാ​ൻ. അ​മേ​രി​ക്ക​യെ പി​ന്തു​ണ​യ്ക്കു​ന്ന രാ​ജ്യ​ങ്ങ​ളെ യു​ദ്ധ​ത്തി​ലെ പ​ങ്കാ​ളി​ക​ളാ​യി ക​ണ​ക്കാ​ക്കു​മെ​ന്ന് ഇ​റാ​ൻ ക​ര​സേ​ന മേ​ധാ​വി വ്യ​ക്ത​മാ​ക്കി.

മേ​ഖ​ല​യി​ലെ രാ​ജ്യ​ങ്ങ​ളു​ടെ അ​റി​വി​ല്ലാ​തെ ഇ​ത്ര​യ​ധി​കം അ​മേ​രി​ക്ക​ൻ ടാ​ങ്ക​ർ വി​മാ​ന​ങ്ങ​ൾ എ​ങ്ങ​നെ ത​മ്പ​ടി​ക്കു​ന്നു​വെ​ന്നും ഇ​റാ​ൻ ക​ര​സേ​ന മേ​ധാ​വി ആ​രാ​ഞ്ഞു. മേ​ഖ​ല​യി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന സൈ​നി​ക സാ​ന്നി​ധ്യ​ത്തി​ലും അ​മേ​രി​ക്ക​യു​മാ​യു​ള്ള സ​ഹ​ക​ര​ണ​ത്തി​ലും ഇ​റാ​ൻ ക​ടു​ത്ത അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തു​ന്നു​ണ്ട്.

അ​മേ​രി​ക്ക​യു​മാ​യു​ള്ള സം​ഘ​ർ​ഷം ക​ന​ക്കു​ന്ന​തോ​ടെ ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്ക് ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കു​മെ​ന്ന​താ​ണ് ഇ​റാ​ന്‍റെ മു​ന്ന​റി​യി​പ്പ്. അ​തേ​സ​മ​യം ക​ഴി​ഞ്ഞ രാ​ത്രി​യി​ലെ ആ​ക്ര​മ​ണ​ത്തി​ൽ യു​എ ഇ​നി​ല​പാ​ട് ക​ടു​പ്പി​ച്ച​തോ​ടെ യു​എ​ഇ​യെ ആ​ക്ര​മി​ച്ച​ത് ത​ങ്ങ​ള​ല്ലെ​ന്ന വി​ശ​ദീ​ക​ര​ണ​വും ഇ​റാ​ൻ നേ​ര​ത്തെ ന​ൽ​കി​യി​രു​ന്നു.

മി​സൈ​ൽ ആ​ക്ര​മ​ണ ശ്ര​മ​മു​ണ്ടാ​യ​തി​ന് പി​ന്നാ​ലെ ഇ​റാ​നു​മാ​യു​ള്ള വ്യാ​പാ​ര - വാ​ണി​ജ്യ - സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളെ​ല്ലാം യു​എ​ഇ നി​ർ​ത്തി​വ​ച്ചു.

 

 

 

International

ഹോർമുസിൽ ഇറാന്‍റെ പിടി അയയുന്നു; കപ്പൽഗതാഗതം സാധാരണനിലയിലേക്ക്

വാഷിംഗ്‌ടൺ ഡിസി / ദുബായ്: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കപ്പൽ പാതയായ ഹോർമുസ് കടലിടുക്കിന്‍റെ പൂർണ നിയന്ത്രണം ഇറാന് നഷ്‌ടമാകുന്നതായി റിപ്പോർട്ട്. മാസങ്ങളായി തുടരുന്ന സൈനിക വടംവലികൾക്കൊടുവിൽ മേഖലയിൽ യുഎസ് നാവികസേന സാന്നിധ്യം ശക്തമാക്കിയതോടെയാണ് ഇറാന്‍റെ പിടി അയയുന്നത്.

കപ്പലുകളുടെ സഞ്ചാരം നിരീക്ഷിക്കുന്ന 'കെപ്ലർ' ഏജൻസിയുടെ കണക്കുപ്രകാരം, കഴിഞ്ഞ രണ്ടാഴ്ചയായി കടലിടുക്കിലൂടെ കടന്നുപോയ 80 ശതമാനത്തിലധികം കപ്പലുകളും ഒമാൻ വഴിയുള്ള ഐക്യരാഷ്‌ട്രസഭ അംഗീകൃത പാതയാണ് ഉപയോഗിച്ചത്. ഈ പാത ഉപയോഗിക്കുന്നതിനെ മുന്പ് ഇറാൻ ശക്തമായി എതിർത്തിരുന്നു. മേഖലയിലെ ഇറാന്‍റെ നിയന്ത്രണം ഭാഗികമായി നഷ്‌ടപ്പെട്ടതായി കെപ്ലറിലെ പ്രമുഖ അനലിസ്റ്റ് ഹുമയൂൺ ഫലക്ഷാഹി അറിയിച്ചു.

സുരക്ഷയൊരുക്കി യുഎസ്

ഒമാൻ പാതയിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്കുനേരേ മുന്പ് ഇറാൻ ആക്രമണം നടത്തിയിരുന്നെങ്കിലും നിലവിൽ യുഎസ് നാവികസേന നൽകുന്ന സുരക്ഷാ ഉറപ്പിൽ കപ്പലുകൾ ഇറാന്‍റെ മുന്നറിയിപ്പുകൾ അവഗണിച്ചു യാത്ര തുടരുകയാണ്. ഇതോടെ കപ്പലുകളിൽനിന്നു നികുതി ഈടാക്കാനുള്ള ഇറാന്‍റെ ശ്രമങ്ങൾ പരാജയപ്പെട്ടു. കുവൈറ്റ്, സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ വൻകിട എണ്ണക്കപ്പലുകൾ ഒമാൻ ഉൾക്കടലിലെത്തിച്ച് മറ്റു കപ്പലുകളിലേക്ക് എണ്ണ മാറ്റിയാണ് വിതരണം നടത്തുന്നത്.
ഇറാന്‍റെ ആക്രമണം ഒഴിവാക്കാൻ ഭൂരിഭാഗം ടാങ്കറുകളും തങ്ങളുടെ ട്രാക്കിംഗ് സംവിധാനങ്ങൾ ഓഫ് ചെയ്താണ് സർവീസ് നടത്തുന്നത്. എങ്കിലും യുഎസ് നാവികസേന ഇവയുടെ സഞ്ചാരം കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച പ്രതിദിനം 1.5 കോടി ബാരൽ എണ്ണയാണ് ഇതുവഴി കടന്നുപോയത്.

National

ഹോ​ർ​മു​സി​ൽ അ​നി​ശ്ചി​ത​ത്വം; ആ​ഗോ​ള എ​ണ്ണ വി​ല​യി​ൽ വീ​ണ്ടും വ​ർ​ധ​ന​

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ഗോ​ള എ​ണ്ണ വി​ല വീ​ണ്ടും ഉ​യ​ർ​ന്നു. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ നി​ല​നി​ൽ​ക്കു​ന്ന അ​നി​ശ്ചി​ത​ത്വ​മാ​ണ് എ​ണ്ണ വി​ല വ​ർ​ധി​ക്കു​ന്ന​തി​ന് കാ​ര​ണം. ഇ​തോ​ടെ ബ്രെ​ന്‍റ് ക്രൂ​ഡി​ന് ബാ​ര​ലി​ന് 91 ഡോ​ള​ർ ക​ട​ന്നു.

എ​ന്നാ​ൽ ഇ​റാ​നു​മാ​യി ഇ​നി ച​ർ​ച്ച​ക​ളി​ല്ലെ​ന്ന്‌ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് അ​റി​യി​ച്ചു. ഹോ​ർ​മു​സ് തു​റ​ക്കാ​ൻ അ​മേ​രി​ക്ക സാ​മ്പ​ത്തി​ക ഉ​പ​രോ​ധ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന നി​ല​പാ​ടി​ലാ​ണ് ഇ​റാ​ൻ.

അ​തേ​സ​മ​യം ഗ​ൾ​ഫി​ന് പു​റ​ത്തു​ള്ള സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ണ്ണ സം​ഭ​ര​ണം വ​ർ​ധി​പ്പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് സൗ​ദി അ​റേ​ബ്യ​യും യു​എ​ഇ​യും. ജ​പ്പാ​നി​ലു​ള്ള ശേ​ഖ​രം പ​ത്തി​ര​ട്ടി​യാ​യി വ​ർ​ധി​പ്പി​ക്കാ​നു​ള്ള നീ​ക്കം ആ​രം​ഭി​ച്ചു.

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വീ​ണ്ടും തു​റ​ക്കു​ന്ന​തി​നാ​യി യു​എ​സും ഒ​മാ​നും ഇ​റാ​നു​മാ​യി പ്ര​ത്യേ​കം ച​ർ​ച്ച​ക​ൾ ന​ട​ത്തി​വ​രി​ക​യാ​ണ്. നേ​ര​ത്തെ, ഒ​മാ​നു​മാ​യു​ള്ള ക​രാ​ർ അ​ന്തി​മ​മാ​ക്കു​ന്ന​തി​നോ​ട് അ​ടു​ക്കു​ക​യാ​ണെ​ന്ന് ഇ​റേ​നി​യ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രു​ന്നു.

International

ജൂണിലെ ഇടക്കാല ധാരണ അമേരിക്ക പാലിക്കാതെ ഹോർമുസ് തുറക്കില്ല; ഇറാൻ

 ടെഹ്റാൻ: ജൂണിലെ ഇടക്കാല ധാരണാ വ്യവസ്ഥകൾ പാലിക്കാൻ അമേരിക്ക തയാറാകാതെ ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്നാവർത്തിച്ച് ഇറാൻ. നാവിക ഉപരോധം പിൻവലിക്കുക, എണ്ണ വിൽക്കാൻ അനുവദിക്കുക, മരവിപ്പിച്ച ആസ്തികൾ വിട്ടുനല്കുക, സൈനികനടപടികളും ഭീഷണികളും നിർത്തുക തുടങ്ങിയവയാണ് ഇറാന്‍റെ ഉപാധികളെന്ന് പാർലമെന്‍റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഖാലിബാഫ് പറഞ്ഞു.
ജൂൺ 17നാണ് ഇറാനും അമേരിക്കയും ഇടക്കാല ധാരണയുണ്ടാക്കിയത്. പശ്ചിമേഷ്യാ പ്രശ്നങ്ങളും ഇറാന്‍റെ ആണവപദ്ധതികളും അവസാനിപ്പിക്കാനുള്ള ചർച്ചകളും ധാരണയിൽ നിർദേശിച്ചിരുന്നു.
ഹോർമുസ് കടലിടുക്കിന്‍റെ നിയന്ത്രണത്തെച്ചൊല്ലി ഇരു വിഭാഗം വൈകാതെ ധാരണയിൽനിന്ന് പിന്മാറുകയായിരുന്നു. ധാരണ അവസാനിച്ചുവെന്ന് അമേരിക്കൻ പ്രസിഡന്‍റ് ട്രംപ് ജൂലൈ ഏഴിന് പ്രഖ്യാപിച്ചു. ധാരണ റദ്ദാക്കിയെന്ന് ഇറാനും പിന്നാലെ അറിയിച്ചു.

 

NRI

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ വാ​ർ​ഷി​ക ഗ്ലോ​ബ​ൽ സ​മ്മേ​ള​നം ഡാ​ള​സി​ൽ വെ​ള്ളി​യാ​ഴ്ച

ഡാള​സ് (ടെ​ക്സ​സ്): പ്ര​വാ​സി മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ലി​ന്‍റെ (ഡബ്ല്യുഎംസി) 30-ാ​മ​ത് വാ​ർ​ഷി​ക ഗ്ലോ​ബ​ൽ അ​ന്താ​രാ​ഷ്ട്ര സ​മ്മേ​ള​നം വെ​ള്ളി​യാ​ഴ്ച മു​ത​ൽ ഞായറാഴ്ച വ​രെ അ​മേ​രി​ക്ക​യി​ലെ ടെ​ക്സ​സി​ലു​ള്ള ഡാ​ള​സി​ൽ വ​ച്ച് ന​ട​ക്കും.

ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള മ​ല​യാ​ളി പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന സെ​മി​നാ​റു​ക​ൾ, ച​ർ​ച്ചാ സം​ഗ​മ​ങ്ങ​ൾ, സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ, ജീ​വ​കാ​രു​ണ്യ പ​ദ്ധ​തി​ക​ളു​ടെ പ്ര​ഖ്യാ​പ​നം എ​ന്നി​വ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

1995-ൽ ​ന്യൂ​ജ​ഴ്സി​യി​ൽ രൂ​പീ​കൃ​ത​മാ​യ വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഇ​ന്ന് ലോ​ക​മെ​മ്പാ​ടു​മു​ള്ള 40-ഓ​ളം രാ​ജ്യ​ങ്ങ​ളി​ൽ ശാ​ഖ​ക​ളു​ള്ള ഏ​റ്റ​വും വ​ലി​യ ആ​ഗോ​ള മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യി വ​ള​ർ​ന്നു ക​ഴി​ഞ്ഞു.

ആ​ഗോ​ള​ത​ല​ത്തി​ൽ പ്ര​വാ​സി​ക​ളു​ടെ ക്ഷേ​മ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​തോ​ടൊ​പ്പം ത​ന്നെ ഇ​ന്ത്യ​യി​ലും ശ്ര​ദ്ധേ​യ​മാ​യ നി​ര​വ​ധി ജീ​വ​കാ​രു​ണ്യ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സം​ഘ​ട​ന നേ​തൃ​ത്വം ന​ൽ​കി വ​രു​ന്നു.

ഇ​ന്ത്യ​യി​ൽ, പ്ര​ത്യേ​കി​ച്ച് കേ​ര​ള​ത്തി​ൽ സം​ഘ​ട​ന ന​ട​പ്പി​ലാ​ക്കു​ന്ന ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റെ പ്ര​ശം​സ​നീ​യ​മാ​ണ്. കൊ​ല്ലം പ​ത്ത​നാ​പു​രം ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഗാ​ന്ധി​ഭ​വ​നു​മാ​യി സ​ഹ​ക​രി​ച്ച് 2025 ഒ​ക്ടോ​ബ​ർ രണ്ട് ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ൽ 25 നി​ർ​ധ​ന പെ​ൺ​കു​ട്ടി​ക​ളു​ടെ സ​മൂ​ഹ​വി​വാ​ഹം ഡബ്ല്യുഎംസി വി​ജ​യ​ക​ര​മാ​യി സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

ഇ​തി​ൽ 10 പേ​ർ ഗോ​ത്ര​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ നി​ന്നു​ള്ള പെ​ൺ​കു​ട്ടി​ക​ളാ​യി​രു​ന്നു. അ​ർ​ഹ​രാ​യ വ​ധൂ​വ​ര​ന്മാ​ർ​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യ​വും സ്വ​ർ​ണ്ണ​വും മ​റ്റ് ജീ​വി​ത​സൗ​ക​ര്യ​ങ്ങ​ളും ന​ൽ​കി നി​ര​വ​ധി പ്ര​മു​ഖ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് മം​ഗ​ല്യ​സം​ഗ​മം ന​ട​ത്തി​യ​ത്.

ഡബ്ല്യുഎംസി 15-ാമ​ത് ദ്വി​വ​ത്സ​ര സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള​ത്തി​ലു​ട​നീ​ളം വി​വി​ധ ജി​ല്ല​ക​ളി​ലാ​യി നി​ർ​ധ​ന​രാ​യ 15 കു​ടും​ബ​ങ്ങ​ൾ​ക്കും അ​ർ​ഹ​രാ​യ 25 ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്കും സു​ര​ക്ഷി​ത​മാ​യ ഭ​വ​ന​ങ്ങ​ൾ നി​ർ​മ്മി​ച്ച് ന​ൽ​കു​ന്ന ബൃ​ഹ​ത്താ​യ പ​ദ്ധ​തി​യു​ടെ പ്ലാ​നിം​ഗ് പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വ്യ​ക്ത​മാ​ക്കി.

ലോ​ക​മ​ല​യാ​ളി​ക​ളു​ടെ സാം​സ്കാ​രി​ക, സാ​മ്പ​ത്തി​ക, സാ​മൂ​ഹി​ക ഉ​ന്ന​മ​ന​വും സു​ര​ക്ഷ​യും ല​ക്ഷ്യ​മി​ട്ട് സം​ഘ​ടി​പ്പി​ക്കു​ന്ന ഈ ​ഗ്ലോ​ബ​ൽ സ​മ്മേ​ള​ന​ത്തി​ന് ശ​ക്ത​മാ​യ നേ​തൃ​ത്വ​മാ​ണ് സം​ഘ​ട​ന ന​ൽ​കു​ന്ന​ത്.

ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ: ഗോ​പാ​ല​പി​ള്ള (യുഎ​സ്​എ), ഗ്ലോ​ബ​ൽ പ്ര​സി​ഡന്‍റ്: ജോ​ൺ മ​ത്താ​യി (യു​എഇ), ജ​ന​റ​ൽ സെ​ക്ര​ട്ട​റി: ക്രി​സ്റ്റ​ഫ​ർ വ​ർ​ഗീ​സ് (യുഎഇ), ഗ്ലോ​ബ​ൽ ട്ര​ഷ​റ​ർ: ശ​ശി​കു​മാ​ർ നാ​യ​ർ (ഇ​ന്ത്യ), ജോ​ൺ​സ​ൺ ത​ല​ച്ചെ​ല്ലൂ​ർ ജ​ന​റ​ൽ ക​ൺ​വീ​ന​ർ (യുഎ​സ്എ) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മ്മേ​ള​ന​ത്തി​ന്‍റെ വി​ജ​യ​ക​ര​മാ​യ സം​ഘാ​ട​ന​ത്തി​നാ​യി വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള പ്ര​മു​ഖ​രെ കോഓ​ർ​ഡി​നേ​റ്റ​റു​മ്മാ​രെ ഉ​ൾ​ക്കൊ​ള്ളി​ച്ചു​കൊ​ണ്ടു പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.

നൈ​നാ​ൻ മ​ത്താ​യി (ഫി​ലഡ​ൽ​ഫി​യ), പ്ര​ഫ. സാം ​മ​ണ്ണി​ക്ക​രോ​ട്ട് (ന്യൂ​യോ​ർ​ക്ക്), ജോ​ളി പ​ടി​യാ​റ്റി​ൽ (ജ​ർ​മ​നി), ബാ​ബു ത​ള​ങ്ങ​ത്തി​ൽ (ബ​ഹ്റി​ൻ), അ​ഡ്വ. എം.ജി. ശ്രീ​ജി​ത്ത് (ഇ​ന്ത്യ), അ​നീ​ഷ് ജെ​യിം​സ് (അ​മേ​രി​ക്ക) എ​ന്നി​വ​ർ ഈ ​സ​മ്മേ​ള​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്നു.

ലോ​ക​ത്താ​ക​മാ​ന​മു​ള്ള മ​ല​യാ​ളി​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നും പ്ര​വാ​സി സ​മൂ​ഹ​ത്തിന്‍റെ ഐ​ക്യ​ദാ​ർ​ഢ്യ​ത്തി​നും ഊ​ന്ന​ൽ ന​ൽ​കു​ന്ന​താ​ണ് ഇ​ത്ത​വ​ണ​ത്തെ ഡാ​ള​സ് ഗ്ലോ​ബ​ൽ സ​മ്മേ​ള​ന​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ഡബ്ല്യുഎംസി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ അ​വാ​ർ​ഡ് പു​ന​ലൂ​ർ സോ​മ​രാ​ജ​നും മൊ​ബി ക​രേ​ട​ത്ത് ബാ​ബു​വി​നും. ജീ​വ​കാ​രു​ണ്യ രം​ഗ​ത്തെ പ്ര​മു​ഖ​നും പേ​സ് എ​ജ്യു​ക്കേ​ഷ​ൻ ഗ്രൂ​പ്പി​ന്‍റെ സ്ഥാ​പ​ക​നു​മാ​യി​രു​ന്ന ഡോ. ​പി.എ. ​ഇ​ബ്രാ​ഹിം ഹാ​ജി​യു​ടെ സ്മ​ര​ണാ​ർ​ഥം, ഡബ്ല്യുഎംസി ഏ​ർ​പ്പെ​ടു​ത്തി​യ ഹ്യൂ​മാ​നി​റ്റേ​റി​യ​ൻ ഗോ​ൾ​ഡ​ൻ ലാ​ന്‍റേ​ൺ അ​വാ​ർ​ഡ് പ്ര​മു​ഖ ഗാ​ന്ധി​യ​നും ജീ​വ​കാ​രു​ണ്യ, സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നും 2,000-ത്തി​ല​ധി​കം നി​രാ​ശ്ര​യ​ർ​ക്ക് അ​ഭ​യ​വും ത​ണ​ലു​മേ​കു​ന്ന ഗാ​ന്ധി​ഭ​വ​ൻ അ​ഭ​യ​കേ​ന്ദ്ര​ങ്ങ​ളു​ടെ സ്ഥാ​പ​ക​നു​മാ​യ പു​ന​ലൂ​ർ സോ​മ​രാ​ജ​ന് സ​മ്മാ​നി​ക്കും.

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഗ്ലോ​ബ​ൽ ബി​സി​ന​സ് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് (WMC Global Business Excellence Award) എ​ൻ​കോ​ഴ്സ് (Encourse) പ്ര​സ്ഥാ​ന​ത്തി​ന്‍റെ സ്ഥാ​പ​ക​നും സിഇ​ഒയു​മാ​യ മൊ​ബി ക​രേ​ട​ത്ത് ബാ​ബു​വി​ന് സ​മ്മാ​നി​ക്കും.

ഈ ​സ​മ്മേ​ള​ന​വേ​ള​യി​ൽ യുഎഇ, ഇ​ന്ത്യ, കു​വൈ​റ്റ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലാ​യി വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന, 20,000-ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​റി​വി​ന്‍റെ വെ​ളി​ച്ചം പ​ക​ർ​ന്നു​ന​ൽ​കു​ന്ന സ്കൂ​ളു​ക​ളും കോ​ള​ജു​ക​ളും ഉ​ൾ​പ്പെ​ടു​ന്ന പേ​സ് എ​ജ്യു​ക്കേ​ഷ​ൻ ഗ്രൂ​പ്പി​ന്‍റെ സ്ഥാ​പ​ക​നും ചെ​യ​ർ​മാ​നു​മാ​യി​രു​ന്ന ഡോ. ​പി.എ. ​ഇ​ബ്രാ​ഹിം ഹാ​ജി​യു​ടെ പാ​വ​ന​സ്മ​ര​ണ​യ്ക്കു മു​ന്നി​ൽ WAC ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ക്കു​ന്നു.

വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടെ​യും അ​ർ​പ്പ​ണ​ബോ​ധ​ത്തോ​ടെ​യും അ​ദ്ദേ​ഹം ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സ​മൂ​ഹ​ത്തി​ന് ന​ൽ​കി​യ വി​ല​മ​തി​ക്കാ​നാ​വാ​ത്ത സം​ഭാ​വ​ന​ക​ളും വ​രും​ത​ല​മു​റ​ക​ൾ​ക്കും പ്ര​ചോ​ദ​ന​മാ​യി നി​ല​കൊ​ള്ളും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: Gopala Pillai - Global, Chairman +1 214-684-3449, John Mathai -Global President - +971 50 481 1206, Christopher Varghese - Global General Secretary +971 50 281 2583.

International

അ​മേ​രി​ക്ക​യു​മാ​യി ഒ​രു ച​ർ​ച്ച​യും ന​ട​ത്തു​ന്നി​ല്ല; ട്രം​പി​ന്‍റെ അ​വ​കാ​ശ​വാ​ദം ത​ള്ളി ഐ​ആ​ർ​ജി​സി

ടെ​ഹ്റാ​ൻ: ഇ​റാ​ൻ സൈ​ന്യ​വു​മാ​യി ച​ർ​ച്ച​ക​ൾ ന​ട​ത്തു​ന്നു​ണ്ടെ​ന്ന അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ അ​വ​കാ​ശ​വാ​ദം ത​ള്ളി ഇ​സ്‌​ലാ​മി​ക് റെ​വ​ല്യൂ​ഷ​ന​റി ഗാ​ർ​ഡ് കോ​ർ​പ്സ്. ഐ​ആ​ർ​ജി​സി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും അ​മേ​രി​ക്ക​യ്ക്കും ഇ​ട​യി​ൽ ഒ​രു ച​ർ​ച്ച​യും ന​ട​ക്കു​ന്നി​ല്ലെ​ന്ന് ഐ​ആ​ർ​ജി​സി വ​ക്താ​വ് ഹു​സൈ​ൻ മൊ​ഹേ​ബി അ​റി​യി​ച്ചു.

യു​ദ്ധ​ത്തി​ലെ പ​രാ​ജ​യ​ത്തി​ന്‍റെ​യും നി​രാ​ശ​യു​ടെ​യും ഫ​ല​മാ​യി ട്രം​പ് അ​നു​ഭ​വി​ച്ച മാ​ന​സി​ക​ഭ്ര​മ​ങ്ങ​ളും പേ​ടി​സ്വ​പ്ന​ങ്ങ​ളും മൂ​ല​മു​ണ്ടാ​യ വെ​റും മി​ഥ്യാ​ധാ​ര​ണ​ക​ൾ മാ​ത്ര​മാ​ണി​തെ​ന്നും ഹു​സൈ​ൻ മൊ​ഹേ​ബി പ​രി​ഹ​സി​ച്ചു.

ഐ​ആ​ർ​ജി​സി ത​ങ്ങ​ളു​ടെ നി​ല​പാ​ടു​ക​ൾ യു​ദ്ധ​ക്ക​ള​ത്തി​ലാ​ണ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. ന​യ​ത​ന്ത്ര കാ​ര്യ​ങ്ങ​ൾ ഇ​സ്‌​ലാ​മി​ക് റി​പ​ബ്ലി​ക്കി​ലെ മ​റ്റ് വി​ഭാ​ഗ​ങ്ങ​ളു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന​വ​യാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. നി​ല​വി​ൽ അ​മേ​രി​ക്ക​യു​മാ​യി ഒ​രു ച​ർ​ച്ച​യും ന​ട​ക്കു​ന്നി​ല്ലെ​ന്നും മൊ​ഹേ​ബി കൂ​ട്ടി​ച്ചേ​ർ​ത്തു.

തി​ങ്ക​ളാ​ഴ്ച​യാ​ണ് ഐ​ആ​ർ​ജി​സി​യു​മാ​യി അ​മേ​രി​ക്ക ബ​ന്ധം സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് രം​ഗ​ത്തെ​ത്തി​യ​ത്.

National

എം​​​ക്യു9 ബി ​​​ഡ്രോൺ: അമേരിക്കയുമായി 1,943 കോ​​​ടി രൂപയുടെ കരാർ

ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​ന്ത്യ​​​ൻ സ​​​മു​​​ദ്ര​​​മേ​​​ഖ​​​ല​​​യി​​​ലെ നി​​​രീ​​​ക്ഷ​​​ണം കൂ​​​ടു​​​ത​​​ൽ ശ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി ര​​​ണ്ട് എം​​​ക്യു9 ബി ​​​സ​​​മു​​​ദ്ര​​​നി​​​രീ​​​ക്ഷ​​​ണ ഡ്രോ​​​ണു​​​ക​​​ൾ അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​തി​​​രോ​​​ധ​​​ ക​​​മ്പ​​​നി​​​യാ​​​യ ജ​​​ന​​​റ​​​ൽ ആ​​​റ്റോ​​​മി​​​ക്സി​​​ൽനി​​​ന്ന് വാ​​​ട​​​ക​​​യ്ക്കെ​​​ടു​​​ക്കാ​​​ൻ ധാ​​​ര​​​ണ​​​യി​​​ലെ​​​ത്തി.

1,943 കോ​​​ടി രൂ​​​പ ചെല​​​വ​​​ഴി​​​ച്ച് 30 മാ​​​സ​​​ത്തേ​​​ക്കാ​​​ണ് കേ​​​ന്ദ്ര പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രാ​​​ല​​​യം ഈ ​​​ക​​​രാ​​​റി​​​ൽ ഒ​​​പ്പു​​​വ​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

അ​​​ത്യാ​​​ധു​​​നി​​​ക സെ​​​ൻ​​​സ​​​റു​​​ക​​​ളും സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​ക​​​ളും അ​​​ട​​​ങ്ങി​​​യ ഈ ​​​ഡ്രോ​​​ണു​​​ക​​​ൾ​​​ക്ക് 40,000 അ​​​ടി​​​യി​​​ല​​​ധി​​​കം ഉ​​​യ​​​ര​​​ത്തി​​​ൽ തു​​​ട​​​ർ​​​ച്ച​​​യാ​​​യി 30 മ​​​ണി​​​ക്കൂ​​​റി​​​ല​​​ധി​​​കം പ​​​റ​​​ന്നു നി​​​രീ​​​ക്ഷ​​​ണം ന​​​ട​​​ത്താ​​​നും വി​​​വ​​​ര​​​ശേ​​​ഖ​​​ര​​​ണം ത​​​ത്‌​​​സ​​​മ​​​യം ല​​​ഭ്യ​​​മാ​​​ക്കാ​​​നും സാ​​​ധി​​​ക്കും.

സ​​​മു​​​ദ്ര​​​മേ​​​ഖ​​​ല​​​യി​​​ലെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കു​​​പു​​​റ​​​മെ അ​​​ന്ത​​​ർ​​​വാ​​​ഹി​​​നി​​​ക​​​ളെ ക​​​ണ്ടെ​​​ത്തി ന​​​ശി​​​പ്പി​​​ക്കു​​​ന്ന ദൗ​​​ത്യ​​​ങ്ങ​​​ൾ​​​ക്കാ​​​യും ഇ​​​വ ഉ​​​പ​​​യോ​​​ഗി​​​ക്കാം. ‌‌

ഏ​​​ക​​​ദേ​​​ശം 25,000 കോ​​​ടി രൂ​​​പ​​​യോ​​​ളം ചെ​​​ല​​​വി​​​ൽ 31 എം​​​ക്യു9​​​ബി ഡ്രോ​​​ണു​​​ക​​​ൾ വാ​​​ങ്ങാ​​​ൻ ഇ​​​ന്ത്യ​​​യും അ​​​മേ​​​രി​​​ക്ക​​​യും ത​​​മ്മി​​​ൽ ഒ​​​പ്പു​​​വ​​​ച്ച ക​​​രാ​​​റി​​​നു​​​ പു​​​റ​​​മെ​​​യാ​​​ണ് ഇ​​​പ്പോ​​​ഴ​​​ത്തെ താ​​​ത്കാ​​​ലി​​​ക ക​​​രാ​​​ർ. ​​​ക​​​രാ​​​ർ പൂ​​​ർ​​​ണ​​​മാ​​​കു​​​ന്ന​​​തു​​​വ​​​രെ സ​​​മു​​​ദ്ര അ​​​തി​​​ർ​​​ത്തി​​​ക​​​ളി​​​ലെ സു​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്കു​​​ക​​​യാ​​​ണ് താ​​​ത്കാ​​​ലി​​​ക ക​​​രാ​​​റു​​​കൊ​​​ണ്ട് ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.

International

പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം; ഹോ​ർ​മു​സ് വി​ഷ​യ​ത്തി​ൽ ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​താ​യി ഇ​റാ​ൻ

ടെ​ഹ്റാ​ൻ: ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ​യു​ള്ള ച​ര​ക്ക് ഗ​താ​ഗ​തം സം​ബ​ന്ധി​ച്ച് ഒ​മാ​നു​മാ​യി ന​ട​ത്തു​ന്ന ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​താ​യി ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ബാ​സ് അ​രാ​ഗ്ചി. ഹോ​ർ​മു​സ് തു​റ​ക്കു​ന്ന​ത് ജൂ​ണി​ൽ ഒ​പ്പു​വെ​ച്ച ധാ​ര​ണാ​പ​ത്ര​ത്തി​ൽ അ​മേ​രി​ക്ക​യു​ടെ നി​ല​പാ​ടി​നെ ആ​ശ്ര​യി​ച്ചാ​കു​മെ​ന്നും ഇ​റാ​ൻ വ്യ​ക്ത​മാ​ക്കി.

ഖ​ത്ത​ർ സൈ​ന്യ​ത്തി​ന്‍റെ ക​സ്റ്റ​ഡി​യി​ലു​ള്ള ഇ​റേ​നി​യ​ൻ പൈ​ല​റ്റു​മാ​രു​ടെ വി​ഷ​യ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന് ഇ​റാ​ൻ സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​റാ​നെ സാ​മ്പ​ത്തി​ക​മാ​യി കൂ​ടു​ത​ൽ പ്ര​തി​രോ​ധ​ത്തി​ലാ​ക്കു​ക​യാ​ണ് ത​ങ്ങ​ളു​ടെ ല​ക്ഷ്യ​മെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് അ​റി​യി​ച്ചു.

ആ​ക്ര​മ​ണം അ​വ​സാ​നി​പ്പി​ച്ച് ഇ​റാ​നെ സാ​മ്പ​ത്തി​ക​മാ​യി കൂ​ടു​ത​ൽ പ്ര​തി​രോ​ധ​ത്തി​ലാ​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഉ​യ​ർ​ന്ന ഇ​ന്ധ​ന​വി​ല കു​റ​ച്ചു​കാ​ലം കൂ​ടി ജ​ന​ങ്ങ​ൾ സ​ഹി​ക്കേ​ണ്ടി വ​രു​മെ​ന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു.

 

International

അ​മേ​രി​ക്ക​ൻ കാ​മ്പ​സി​ൽ വീ​ണ്ടും വെ​ടി​വ​യ്പ്; അ​ഞ്ചുപേ​ർ​ക്ക് പ​രി​ക്കേ​റ്റു, ഒ​രാ​ളു​ടെ നി​ല ഗു​രു​ത​രം

വി​ർ​ജീ​നി​യ: ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കാ​നി​രി​ക്കെ അ​മേ​രി​ക്ക​യെ ഞെ​ട്ടി​ച്ച് കാമ്പ​സി​ൽ വീ​ണ്ടും വെ​ടി​വ​യ്പ്. വി​ർ​ജീ​നി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​ന്ന വെ​ടി​വ​യ്പി​ൽ അ​ഞ്ചോ​ളം പേ​ർ​ക്കാ​ണ് ഗു​രു​ത​ര പ​രി​ക്കേ​റ്റി​ട്ടു​ള്ള​ത്. ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്ന് ചെ​സ്റ്റ​ർ​ഫീ​ൽ​ഡ് കൗ​ണ്ടി പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഡോ​ർ​മി​റ്റ​റി​ക​ൾ​ക്ക് സ​മീ​പ​മാ​ണ് വെ​ടി​വ​യ്പു​ണ്ടാ​യ​ത്.

തി​ങ്ക​ളാ​ഴ്ച ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കാ​നി​രി​ക്കെ നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ളാ​ണ് സം​ഭ​വ സ​മ​യ​ത്ത് ഡോ​ർ​മി​റ്റ​റി​യി​ലും കാമ്പ​സി​ലു​മു​ണ്ടാ​യി​രു​ന്ന​തെ​ന്നാ​ണ് അ​ന്ത​ർ ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. പ​രി​ക്കേ​റ്റ​വ​രി​ൽ ഏ​റി​യ പ​ങ്കും വി​ദ്യാ​ർ​ഥി​ക​ളാ​ണ്. 1882-ൽ ​സ്ഥാ​പി​ത​മാ​യ ഈ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ 5000 വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​ഠി​ക്കു​ന്ന​ത്.

വെ​ടി​വ​യ്‌​പ്പു​ണ്ടാ​യ ഉ​ട​ൻ ത​ന്നെ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യാ​യി കാ​മ്പ​സ് പൂ​ർ​ണ​മാ​യും ലോ​ക്ക്ഡൗ​ണി​ലാ​ക്കു​ക​യും വി​ദ്യാ​ർ​ഥി​ക​ളോ​ടും ജീ​വ​ന​ക്കാ​രോ​ടും സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റാ​ൻ നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തു.

സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് പ​രി​ക്കേ​റ്റ അ​ഞ്ച് പേ​രെ​യും അ​ടി​യ​ന്ത​ര ചി​കി​ത്സ​യ്ക്കാ​യി സ​മീ​പ​ത്തെ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റി. പു​തി​യ അധ്യയന വ​ർ​ഷ​ത്തി​ന് മു​ന്നോ​ടി​യാ​യി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള താ​മ​സ​സൗ​ക​ര്യ​ങ്ങ​ൾ ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് തു​റ​ന്ന​ത്.

NRI

മി​ഡ്‌​വെ​സ്റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് അ​മേ​രി​ക്ക​യു​ടെ ഓ​ണാ​ഘോ​ഷ​ങ്ങ​ൾ വെ​ള്ളി​യാ​ഴ്ച

മി​ഡ്‌​വെ​സ്റ്റ്: മി​ഡ്‌​വെ​സ്റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് അ​മേ​രി​ക്ക​യു​ടെ 2026ലെ ​ഓ​ണാ​ഘോ​ഷം നോ​ർ​ത്ത് ബ്രു​ക്കി​ലു​ള്ള സെ​ഞ്ചൂ​റി​യ​ൻ ബാ​ങ്ക്വ​റ്റ് ഹാ​ളി​ൽ (3315 Milwaukee Ave, North Brook) ന​ട​ത്ത​പ്പെ​ടും.

ഈ ​മാ​സം 21ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് പ്ര​സി​ഡ​ന്‍റ് ബി​നു കൈ​ത​ക്ക​ത്തോ​ട്ടി​യി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ത്ത​പെ​ടു​ന്ന ആ​ഘോ​ഷ​ങ്ങ​ളി​ൽ പ്ര​ശ​സ്ത സി​നി​മാ താരം ശി​വ​ദ വി​ശി​ഷ്ടാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കു​ന്നു. ഓ​ണ​സ​ദ്യ​യും തി​രു​വാ​തി​ര​യും മ​ണ​വാ​ള​ൻ​സി​ന്‍റെ ക​ലാ​വി​രു​ന്നും ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മാ​റ്റ് കൂ​ട്ടും.

വൈ​സ് പ്ര​സി​ഡന്‍റ് മ​ഹേ​ഷ് കൃ​ഷ്ണ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടാ​ജ് ക​ണ്ടാ​ര​പ്പ​ള്ളി​ൽ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി നി​തി​ൻ നാ​യ​ർ, ട്ര​ഷ​റ​ർ മ​നോ​ജ് വ​ഞ്ചി​യി​ൽ, മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രാ​യ ​റോ​യി നെ​ടും​ചി​റ, ​സ്റ്റീ​ഫ​ൻ ക​ഴ​കേ​ക്കു​റ്റ്, വി​ജി എ​സ്. നാ​യ​ർ, ​പീ​റ്റ​ർ കു​ള​ങ്ങ​ര, ​സ​തീ​ഷ് നാ​യ​ർ, ​ഹ​റാ​ൾ​ഡ് ഫി​ഗെ​ഡോ, ​വ​ർഗീ​സ് പാ​ല​മ​ല​യി​ൽ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം കൊ​ടു​ക്കും.

മി​ഡ്‌​വെ​സ്റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ത്തി​ന്‍റെ ഓ​ണാ​ഘോ​ഷ​ങ്ങ​ളി​ലേ​ക്ക് എ​ല്ലാ​വ​രെ​യും വി​ന​യ​പൂ​ർ​വം ക്ഷ​ണി​ച്ചു​കൊ​ള്ളു​ന്ന​താ​യി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ടാ​ജു കി​ണ്ടാ​ര​പ്പ​ള്ളി​ൽ അ​റി​യി​ച്ചു.

International

ട്രം​പ് വ്യ​വ​സ്ഥ​ക​ൾ അം​ഗീ​ക​രി​ക്ക​ണം; അ​തു​വ​രെ ഹോ​ർ​മു​സ് തു​റ​ക്കി​ല്ലെ​ന്ന് ഇ​റാ​ൻ

ടെ​ഹ്‌​റാ​ൻ: ത​ങ്ങ​ളു​ടെ വ്യ​വ​സ്ഥ​ക​ൾ അം​ഗീ​ക​രി​ക്കാ​തെ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് തു​റ​ക്കി​ല്ലെ​ന്ന് ഇ​റാ​ൻ. ഇ​റാ​ന്‍റെ പു​തി​യ സു​പ്രീം നാ​ഷ​ണ​ൽ സെ​ക്യൂ​രി​റ്റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി​യാ​യി ചു​മ​ത​ല​യേ​റ്റ മു​ൻ ഐ​ആ​ർ​ജി​സി ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫ് മൊ​ഹ്സെ​ൻ റെ​സാ​യി ആ​ണ് നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി രം​ഗ​ത്തെ​ത്തി​യ​ത്.

ചൈ​നീ​സ് അം​ബാ​സ​ഡ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് മൊ​ഹ്സെ​ൻ റെ​സാ​യി ത​ങ്ങ​ളു​ടെ നി​ല​പാ​ട് പ​ര​സ്യ​മാ​ക്കി​യ​ത്. ഇ​റാ​നെ​തി​രെ​യു​ള്ള ഉ​പ​രോ​ധ​വും യു​ദ്ധ​വും അ​വ​സാ​നി​പ്പി​ക്കു​ക​യും, ലെ​ബ​ന​നി​ലും ഗാ​സ​യി​ലു​മ​ട​ക്കം മേ​ഖ​ല​യി​ലു​ട​നീ​ളം വെ​ടി​നി​ർ​ത്ത​ലി​ന് സ​മ്മ​തി​ക്കു​ക​യും ചെ​യ്യു​ന്ന​തു​വ​രെ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് തു​റ​ക്കി​ല്ലെ​ന്നാ​ണ് ഇ​റാ​ന്‍റെ പ്ര​ഖ്യാ​പ​നം.

അ​തേ​സ​മ​യം ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് ത​ങ്ങ​ളു​ടെ അ​ധീ​ന​ത​യി​ലാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ക​ഴി​ഞ്ഞ ദി​വ​സം രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ന്‍റെ പൂ​ർ​ണ നി​യ​ന്ത്ര​ണം യു​എ​സ് നാ​വി​ക​സേ​ന​യു​ടെ കീ​ഴി​ലാ​ണെ​ന്നും ത​ങ്ങ​ൾ അ​ത് കൈ​വ​ശം സൂ​ക്ഷി​ക്കു​മെ​ന്നും ട്രം​പ് പ​റ​ഞ്ഞു.

ട്രൂ​ത്ത് സോ​ഷ്യ​ലി​ൽ പ​ങ്കു​വെ​ച്ച പോ​സ്റ്റി​ലൂ​ടെ​യാ​ണ് ഡോ​ണ​ൾ​ഡ് ട്രം​പ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഹോ​ർ​മു​സ് വി​ഷ​യ​ത്തി​ൽ ഇ​റാ​ന് ഇ​നി ഒ​ന്നും ചെ​യ്യാ​നി​ല്ലെ​ന്നും അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു. നി​ല​വി​ൽ ഇ​റാ​ന് സ്വ​ന്ത​മാ​യി ഒ​രു നാ​വി​ക​സേ​ന​യോ വ്യോ​മ​സേ​ന​യോ ഇ​ല്ലെ​ന്നും ട്രം​പ് ആ​രോ​പി​ച്ചു.

International

ക​രോ​ലി​ൻ ലീ​വി​റ്റ് വൈ​റ്റ് ഹൗ​സി​ന്‍റെ പ​ടി​യി​റ​ങ്ങു​ന്നു; റി​പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യു​ടെ ഉ​പ​ദേ​ശ​ക​യാ​യി തുടരും

വാ​ഷിം​ഗ്ട​ൺ: വൈ​റ്റ് ഹൗ​സ് പ്ര​സ് സെ​ക്ര​ട്ട​റി ക​രോ​ലി​ൻ ലീ​വി​റ്റ് സ്ഥാ​ന​മൊ​ഴി​യു​ക​യാ​ണെ​ന്ന് അ​റി​യി​ച്ച് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഓ​ഗ​സ്റ്റ് അ​വ​സാ​നം ക​രോ​ലി​ൻ സ്ഥാ​ന​മൊ​ഴി​യു​മെ​ന്നാ​ണ് ട്രം​പ് ട്രൂ​ത്ത് സോ​ഷ്യ​ലി​ലൂ​ടെ അ​റി​യി​ച്ച​ത്.

ത​ന്‍റെ കു​ട്ടി​ക​ൾ​ക്കും കു​ടും​ബ​ത്തി​നു​മൊ​പ്പം സ​മ​യം ചെ​ല​വ​ഴി​ക്കാ​നാ​ണ് ക​രോ​ലി​ൻ പ്ര​സ് സെ​ക്ര​ട്ട​റി സ്ഥാ​ന​മൊ​ഴി​യു​ന്ന​തെ​ന്നും എ​ന്നാ​ൽ സ്ഥാ​ന​മൊ​ഴി​ഞ്ഞാ​ലും അ​വ​ർ മു​തി​ർ​ന്ന ഉ​പ​ദേ​ഷ്‌​ടാ​വാ​യി തു​ട​രു​മെ​ന്നും ട്രം​പ് ഇ​തോ​ടൊ​പ്പം അ​റി​യി​ച്ചു.

ക​രോ​ലി​ന്‍റെ തീ​രു​മാ​ന​ത്തെ പൂ​ർ​ണ​മാ​യും അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്ന് പ​റ​ഞ്ഞ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് അ​വ​ർ ത​ന്‍റെ ഏ​റ്റ​വും വി​ശ്വ​സ്‌​ത​രാ​യ സ​ഹാ​യി​ക​ളി​ൽ ഒ​രാ​ളാ​ണെ​ന്നും വി​ശേ​ഷി​പ്പി​ച്ചു. വ​രാ​നി​രി​ക്കു​ന്ന മി​ഡ്-​ടേം തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ റി​പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യു​ടെ മു​ഖ്യ ഉ​പ​ദേ​ശ​ക​യാ​യി അ​വ​ർ പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു.

International

ഹോർമുസ് തുറക്കണമെന്ന് യുഎസ്; മരവിപ്പിച്ച ആസ്തികൾ വിട്ടുതരണമെന്ന് ഇറാൻ; പശ്ചിമേഷ്യാ സംഘർഷത്തിനു മുഴുവൻ പരിഹാരം ലക്ഷ്യമിട്ട ഇടക്കാല ധാരണ പെട്ടിയിൽതന്നെ

 ദുബായ്: ഗൾഫ് യുദ്ധത്തിന് അന്ത്യം കാണാനുള്ള ശ്രമങ്ങളിൽ ഇറാനും അമേരിക്കയും വിട്ടുവീഴ്ചയ്ക്കു തയാറാക്കുന്നില്ലെന്ന് മുതിർന്ന ഇറേനിയൻ വൃത്തങ്ങൾ പറഞ്ഞതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ജൂണിൽ ഇറാനും അമേരിക്കയും തമ്മിലുണ്ടാക്കിയ ഇടക്കാലധാരണ പുനരുജ്ജീവിപ്പിക്കുന്നതിൽ പുരോഗതിയില്ല.
പശ്ചിമേഷ്യയിലെ എല്ലാ സംഘർഷങ്ങൾക്കും സ്ഥിരം പരിഹാരം കാണാൻ ലക്ഷ്യമിട്ടാണ് ജൂണിൽ ഇടക്കാല ധാരണ ഉണ്ടാക്കിയത്. 60 ദിവസത്തേക്കു സമ്മതിച്ച ധാരണ ഇരു കക്ഷികൾക്കും താത്പര്യമുണ്ടെങ്കിൽ നീട്ടാം. ഇക്കാലയളവിൽ ഇറാന്‍റെ ആണവ പദ്ധതികൾ അവസാനിപ്പിക്കുന്നതിനും ഇറാനെതിരായ ഉപരോധങ്ങൾ പിൻവലിക്കുന്നതിനും അന്തിമധാരണ ഉണ്ടാക്കാനും തീരുമാനിച്ചു.
എന്നാൽ, ധാരണ അവസാനിച്ചുവെന്ന് ജൂലൈ ഏഴിന് അമേരിക്കൻ പ്രസിഡന്‍റ് ട്രംപ് പ്രഖ്യാപിച്ചു. ധാരണ ഉപേക്ഷിക്കുന്നതായി ഇറാനും പിന്നീട് അറിയിച്ചു.
ധാരണപ്രകാരം സുപ്രധാന എണ്ണക്കടത്തുപാതയായ ഹോർമുസ് കടലിടുക്ക് തുറക്കാൻ ഇറാൻ തയായില്ല എന്നാണ് അമേരിക്ക പറഞ്ഞത്. മരവിപ്പിച്ച ആസ്തികൾ വിട്ടുതരാനും നാവികഉപരോധം പിൻവലിക്കാനും അമേരിക്ക തയാറായില്ലെന്ന് ഇറാനും ആരോപിച്ചു.
ഇടക്കാല ധാരണ പുനരുജ്ജീവിപ്പിക്കാനും അതു നടപ്പാക്കുന്നതിന് സമയക്രമം നിശ്ചയിക്കാനും ചർച്ച നടന്നതായി ഇറേനിയൻ വൃത്തങ്ങൾ പറഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ ഒരുവിധ പുരോഗതിയും ഉണ്ടായിട്ടില്ലെന്നും കൂട്ടിച്ചേർത്തു.

International

നിലപാടിൽ വിട്ടുവീഴ്ചയില്ലാതെ ഇറാനും യുഎസും; ചെങ്കടലിലും ഹോർമുസിലും കപ്പലുകൾ ആക്രമിക്കപ്പെട്ടു

ദുബായ്: ഇറാൻ‌ യുദ്ധം അവസാനിക്കുന്നതു സംബന്ധിച്ച് അവ്യക്തത തുടരുന്നതിനിടെ സുപ്രധാന എണ്ണക്കടുത്തു പാതകളിൽ കപ്പലാക്രമണം തുടരുന്നു.
ചെങ്കടലിലെ ബാബ് അൽ മൻഡെപ് കടലിടുക്കിലുണ്ടായ ആക്രമണത്തിൽ ആറു പേരാണ് കൊല്ലപ്പെട്ടത്. മറ്റൊരു സംഭവത്തിൽ ഗൾഫിലെ ഹോർമുസ് കടലിടുക്കിലേക്കു പ്രവേശിക്കാൻ ശ്രമിച്ച കപ്പലിനു നേർക്ക് അമേരിക്കയും മിസൈൽ പ്രയോഗിച്ചു.
ഈജിപ്തിൽ രജിസ്റ്റർ ചെയ്ത ചെറിയ ചരക്കുകപ്പലാണ് ചൊവ്വാഴ്ച ചെങ്കടലിൽ ആക്രമിക്കപ്പെട്ടത്. ഇറാന്‍റെ പിന്തുണയുള്ള യെമനിലെ ഹൂതികളാണ് ആക്രമണം നടത്തിയതെന്നു കരുതുന്നു. കപ്പലിലെ നാലു ജീവനക്കാരും യെമനിലെ ഔദ്യോഗിക ഭരണകൂടത്തിന്‍റെ ഭാഗമായ കോസ്റ്റ് ഗാർഡിലെ രണ്ട് അംഗങ്ങളുമാണ് കൊല്ലപ്പെട്ടത്.
ഹൂതികൾ സൗദിക്ക് നാവികഉപരോധം പ്രഖ്യാപിച്ചശേഷം ചെങ്കടലിലെ കപ്പലാക്രമണത്തിൽ ആളുകൾ കൊല്ലപ്പെടുന്ന ആദ്യ സംഭവമാണിത്. സൈനിക ഉപകരണങ്ങള്‌ കയറ്റിയ സൗദി കപ്പലാണ് ആക്രമിച്ചതെന്ന് ഹൂതികൾ പറഞ്ഞു.
പാനമ‍യിൽ രജിസ്റ്റർ ചെയ്ത കപ്പലാണ് ഹോർമുസിനു സമീപം ആക്രമിക്കപ്പെട്ടത്. ഇറാനെതിരായ അമേരിക്കൻ നാവിക ഉപരോധം ലംഘിച്ചതിന്‍റെ പേരിലായിരുന്നു ആക്രമണമെന്ന് അമേരിക്കൻ സേന അറിയിച്ചു. ഉപരോധം ലംഘിക്കരുതെന്ന് ആവർത്തിച്ചാവശ്യപ്പെട്ടിട്ടും കപ്പൽ അനുസരിച്ചില്ല.
യുഎസ് സേന ഹെലികോപ്റ്ററിൽനിന്ന് കപ്പലിലേക്കു മിസൈലുകൾ തൊടുക്കുകയായിരുന്നു. കപ്പലിന്‍റെ പ്രവർത്തനം നിലച്ചതായി സൂചനയുണ്ട്. ഒമാൻ ഉൾക്കടലിലേക്കു സഞ്ചരിച്ച കപ്പൽ പാക്കിസ്ഥാൻ തീരത്തുവച്ചാണ് ആക്രമിക്കപ്പെട്ടതെന്നും പറയുന്നു.
ഇതിനിടെ, ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ കാര്യമായി വിജയം കാണുന്നില്ല. അമേരിക്ക ഉപാധികൾ പാലിക്കാതെ ഹോർമുസ് തുക്കില്ലെന്നാണ് ഇറാൻ അറിയിച്ചിരിക്കുന്നത്. മരവിപ്പിച്ചിരിക്കുന്ന ആസ്തികൾ വിട്ടു നല്കുക, ഗാസയും ലബനനും അടക്കം പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ അവസാനിപ്പിക്കുക എന്നിവയാണ് ഇറാന്‍റെ ഉപാധികൾ.
50 വർഷത്തിനിടെ യുദ്ധത്തിലും പ്രതിഷേധത്തിലും ആളുകൾ കൊല്ലപ്പെട്ടതിന് ഇറാനും നഷ്ടപരിഹാരം നല്കണമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ട്രംപും ആവശ്യപ്പെട്ടിട്ടുണ്ട്.

International

വ്യവസ്ഥകൾ അംഗീകരിക്കാതെ ഹോർമുസ് തുറക്കില്ല: ഇറാൻ

ടെ​​​ഹ്‌​​​റാ​​​ൻ: അ​​​മേ​​​രി​​​ക്ക ത​​​ങ്ങ​​​ളു​​​ടെ നി​​​ബ​​​ന്ധ​​​ന​​​ക​​​ൾ അം​​​ഗീ​​​ക​​​രി​​​ക്കാ​​​തെ ഹോ​​​ർ​​​മുസ് ക​​​ട​​​ലി​​​ടുക്കി​​​ലൂ​​​ടെ​​​യു​​​ള്ള ക​​​പ്പ​​​ൽ ഗ​​​താ​​​ഗ​​​തം പു​​​നഃ​​​സ്ഥാ​​​പി​​​ക്കി​​​ല്ലെ​​​ന്ന് ഇ​​​റാ​​​ൻ. അ​​​മേ​​​രി​​​ക്ക തു​​​റ​​​മു​​​ഖ, സാ​​​മ്പ​​​ത്തി​​​ക ഉ​​​പ​​​രോ​​​ധ​​​ങ്ങ​​​ൾ പി​​​ൻ​​​വ​​​ലി​​​ച്ച് യു​​​ദ്ധ​​​ത്തി​​​ലു​​​ണ്ടാ​​​യ നാ​​​ശ​​​ന​​​ഷ്ട​​​ങ്ങ​​​ൾ​​​ക്കു ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​ം ന​​​ൽ​​​കി​​​യെ​​​ങ്കി​​​ൽ മാ​​​ത്ര​​​മേ വീ​​​ട്ടുവീ​​​ഴ്ച​​​യ്ക്കു​​ള്ളൂവെ​​​ന്ന് ഇ​​​റാ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യം വ്യ​​​ക്ത​​​മാ​​​ക്കി.

ലോ​​​ക​​​ത്തെ ആ​​​കെ എ​​​ണ്ണ​​​വി​​​ത​​​ര​​​ണ​​​ത്തി​​​ന്‍റെ അ​​​ഞ്ചി​​​ലൊ​​​ന്ന് ഭാ​​​ഗ​​​വും ക​​​ട​​​ന്നു​​​പോ​​​കു​​​ന്ന ഹോ​​​ർ​​​മൂ​​​സ് ക​​​ട​​​ലി​​​ടു​​​ക്ക് അ​​​ട​​​ച്ചി​​​ട്ട​​​ത് ആ​​​ഗോ​​​ള ഊ​​​ർ​​​ജ​​വി​​​പ​​​ണി​​​യെ​​​യും സാ​​​മ്പ​​​ത്തി​​​ക​​​രം​​​ഗ​​​ത്തെ​​​യും രൂ​​​ക്ഷ​​​മാ​​​യി ബാ​​​ധി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

ഹോ​​​ർ​​​മൂ​​​സി​​​ൽ താ​​​ത്കാ​​​ലി​​​ക ക​​​പ്പ​​​ൽ​​​പ്പാ​​​ത നി​​​ർ​​​മി​​​ക്കു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഒ​​​മാ​​​നു​​​മാ​​​യി ഇ​​​റാ​​​ൻ ച​​​ർ​​​ച്ച​​​ക​​​ൾ ന​​​ട​​​ത്തു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും പൂ​​​ർ​​​ണ അ​​​നു​​​മ​​​തി, അ​​​മേ​​​രി​​​ക്ക​​​യു​​​മാ​​​യു​​​ള്ള ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്ക് വി​​​ധേ​​​യ​​​മാ​​​യി​​​രി​​​ക്കും.

International

ജോ ബൈഡന്‍റെ കാൻസർ അതിവേഗം പടരുന്നു; കടന്നുപോകുന്നത് വലിയ വേദനയിലൂടെ; വെളിപ്പെടുത്തലുമായി ഹണ്ടർ

 വാഷിംഗ്ടൺ ഡിസി: പ്രോസ്റ്റേറ്റ് കാൻസർ ബാധിതനായ മുൻ അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന്‍റെ നില ഗുരുതരമെന്ന് മകൻ ഹണ്ടർ ബൈഡൻ വെളിപ്പെടുത്തി. രോഗം അസ്ഥികൾക്കും അപ്പുറത്തേക്കു പടർന്നതായി ബിബിസിക്കു നല്കിയ അഭിമുഖത്തിൽ ഹണ്ടർ പറഞ്ഞു. കടുത്ത വേദനയിലൂടെയാണ് പിതാവ് കടന്നുപോകുന്നത്.
കഴിഞ്ഞ വർഷം മേയിലാണ് ജോ ബൈഡൻ കാൻസർ ബാധിച്ചതായി വെളിപ്പെടുത്തിയത്. അതിവേഗം വ്യാപിക്കുന്ന തരം കാൻസറാണ് തനിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞിരുന്നു. റേഡിയേഷൻ, ഹോർമോൺ ചികിത്സകളാണ് നടത്തുന്നതെന്ന് ബൈഡന്‍റെ വക്താവ് പിന്നീട് അറിയിക്കുകയുണ്ടായി.
ജോ ബൈഡന് ഇപ്പോൾ 83 വയസുണ്ട്. 2021-25 കാലത്താണ് ബൈഡൻ പ്രസിഡന്‍റായിരുന്നു. ആ സമയത്ത് അധികാരത്തിലേറുന്ന ഏറ്റവും പ്രായമുള്ള അമേരിക്കൻ പ്രസിഡന്‍റായിരുന്നു. ഭരണകാലത്തും തുടർന്നുള്ള തെരഞ്ഞെടുപ്പിലും അദ്ദേഹത്തിന്‍റെ ആരോഗ്യം പ്രധാന ചർച്ചാവിഷയമായിരുന്നു.

International

ജൂലൈയിലെ ഇടക്കാല ധാരണ പാലിക്കാതെ അമേരിക്കയുമായി ചർച്ചയില്ല; ഹോർമുസിലെ നിലപാടിലും വിട്ടുവീഴ്ചയില്ലെന്ന് ഇറാൻ

 റിയാദ്: ഇറാനും യുഎസും തമ്മിൽ ചർച്ചയൊന്നും നടക്കുന്നില്ലെന്ന് ഇറേനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. ജൂലൈയിൽ ഇരു രാജ്യങ്ങളും സമ്മതിച്ച ഇടക്കാല ധാരണ അമേരിക്ക പാലിക്കാത്തിടത്തോളം ഇറാൻ ചർച്ചയ്ക്കു തയാറാകില്ല. അതേസമയം, ഇറാനും അമേരിക്കയും മധ്യസ്ഥരുടെ സഹായത്താൽ സന്ദേശങ്ങൾ കൈമാറുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിന്‍റെ നിയന്ത്രണത്തിനായി ഇറാനും ഒമാനും തമ്മിൽ ഉദ്ദേശിക്കുന്ന കരാർ അന്തിമഘട്ടത്തിലാണ്. എന്നാൽ ഈ കരാർ ഉണ്ടായതുകൊണ്ടു മാത്രം ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്ന് അരാഗ്ചി ആവർത്തിച്ചു. ഇറാന്‍റെ ഉപാധികൾ അമേരിക്ക അംഗീകരിച്ചാൽ മാത്രമേ കരാർ പ്രകാരം ഹോർമുസ് തുറക്കുകയുള്ളൂവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
യുദ്ധത്തിലുണ്ടായ നാശത്തിന് അമേരിക്ക നഷ്ടപരിഹാരം നല്കുന്നതടക്കമുള്ള ഉപാധികളാണ് ഇറാൻ മുന്നോട്ടുവച്ചിരിക്കുന്നതെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.

International

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് ഉ​ട​ൻ തു​റ​ന്നേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ; ആ​ഗോ​ള വി​പ​ണി​യി​ൽ എ​ണ്ണ വി​ല താ​ഴേ​യ്ക്ക്

ദു​ബാ​യ്: ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് ഭാ​ഗി​ക​മാ​യി തു​റ​ന്നേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. ഇ​തു​സം​ബ​ന്ധി​ച്ച് ഇ​റാ​നും ഒ​മാ​നും ത​മ്മി​ൽ ന​ട​ത്തു​ന്ന ച​ർ​ച്ച​ക​ൾ അ​ന്തി​മ ഘ​ട്ട​ത്തി​ലെ​ത്തി​യ​താ​യാ​ണ് വി​വ​രം. ഇ​റാ​നും ഒ​മാ​നും മാ​ത്രം കൈ​കാ​ര്യം ചെ​യ്യു​ന്ന താ​ത്കാ​ലി​ക ഗ​താ​ഗ​ത​പാ​ത സം​ബ​ന്ധി​ച്ച് ധാ​ര​ണ​യി​ലെ​ത്തി​യെ​ന്നാ​ണ് ഇ​റാ​ൻ അ​റി​യി​ക്കു​ന്ന​ത്. ‌

അ​തേ​സ​മ​യം ഹോ​ർ​മു​സി​ൽ ഇ​റാ​ന് മേ​ൽ​ക്കൈ അ​നു​വ​ദി​ക്കു​ന്ന ധാ​ര​ണ അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് അ​മേ​രി​ക്ക വ്യ​ക്ത​മാ​ക്കി. ക​രാ​ർ ന​ട​പ്പി​ലാ​യേ​ക്കാ​മെ​ന്നും ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മാ​ർ​കോ റു​ബി​യോ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ൽ ഒ​രു ധാ​ര​ണ​യു​ണ്ടാ​യേ​ക്കാ​മെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ‌ഹോ​ർ​മു​സി​ലൂ​ടെ സു​ര​ക്ഷി​ത​മാ​യ ഗ​താ​ഗ​തം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി 'മി​ഡി​ൽ കോ​റി​ഡോ​ർ' ന​ട​പ്പാ​ക്കു​ന്ന​തി​നെ കു​റി​ച്ചാ​ണ് ഇ​റാ​നും ഒ​മാ​നും ച​ർ​ച്ച ചെ​യ്യു​ന്ന​ത്.

എ​ന്നാ​ൽ അ​മേ​രി​ക്ക​യു​ടെ ഇ​ട​പെ​ട​ലാ​ണ് ക​രാ​ർ വൈ​കു​ന്ന​തി​ന് പ്ര​ധാ​ന കാ​ര​ണ​മെ​ന്ന് ഇ​റാ​ൻ കു​റ്റ​പ്പെ​ടു​ത്തി. ച​ർ​ച്ച പു​രോ​ഗ​മി​ക്കു​ന്നു എ​ന്ന വാ​ർ​ത്ത​ക​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ ആ​ഗോ​ള വി​പ​ണി​യി​ൽ അ​സം​സ്‌​കൃ​ത എ​ണ്ണ​വി​ല കു​റ​ഞ്ഞു.

NRI

ച​രി​ത്രം ര​ചി​ക്കാ​ൻ അ​മേ​രി​ക്ക ഗോ​ട്ട് ടാ​ല​ന്റ് ടീ​മും ഫൊ​ക്കാ​ന ക​ൺ​വ​ൻ​ഷ​നി​ൽ

ന്യൂ​യോ​ർ​ക്ക്: ച​രി​ത്രം ര​ചി​ക്കു​ന്ന ഫൊ​ക്കാ​ന ക​ൺ​വ​ൻ​ഷ​നി​ൽ ക​ളി​വി​ള​ക്കു​ക​ൾ മി​ഴി തു​റ​ക്കു​മ്പോ​ൾ, പ്ര​തി​ഭ​യു​ടെ തി​ള​ക്ക​ങ്ങ​ൾ വി​ളി​ച്ചോ​തു​ന്ന ക​ലാ മാ​മാ​ങ്കം ആ​യി "അ​മേ​രി​ക്ക ഗോ​ട്ട് ടാ​ലെ​ന്റ്റ് " മാ​റു​ന്നു. മൂ​ന്നു ദി​വ​സം നീ​ളു​ന്ന ഫൊ​ക്കാ​ന ക​ൺ​വെ​ൻ​ഷ​നി​ൽ ര​ണ്ടാം ദി​വ​സ​ത്തെ ഏ​റെ ആ​സ്വാ​ദ്യ​ക​ര​മാ​യ ഈ ​ക​ലാ സ​ദ്യ ഒ​രു​ക്കു​ന്ന​ത് അ​മേ​രി​ക്ക​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള വ്യ​ത്യ​സ്ത ക​ലാ​കാ​ര​ന്മാ​രു​ടെ ഒ​രു വ​ൻ​പി​ച്ച കൂ​ട്ടാ​യ്‌​മ​യാ​ണ്‌.

നൃ​ത്തം, കോ​മ​ഡി സ്‌​കി​റ്റു​ക​ൾ, ഗാ​ന​ങ്ങ​ൾ, വൃ​ന്ദ വാ​ദ്യം, നാ​ട​ൻ ക​ലാ രൂ​പ​ങ്ങ​ൾ, മാ​ജി​ക് ഷോ ​തു​ട​ങ്ങി ര​ണ്ട​ര​മ​ണി​ക്കൂ​ർ നേ​രം കാ​ണി​ക​ളെ ഉ​ത്സ​വ ല​ഹ​രി​യി​ൽ ആ​റാ​ടി​ക്കാ​ൻ പോ​രു​ന്ന ഇ​ന​ങ്ങ​ൾ വേ​ദി​യി​ൽ അ​ര​ങ്ങേ​റും.

ഈ​യ​ടു​ത്തു ന​മ്മെ വി​ട്ടു​പി​രി​ഞ്ഞ മ​ല​യാ​ള​ത്തി​ന്‍റെ സ്വ​ന്തം കാ​ണാ​ക്കു​യി​ൽ പ്ര​ശ​സ്ത ഗാ​യി​ക  എ​സ് ജാ​ന​കി​ക്കു വേ​ണ്ടി ഫൊ​ക്കാ​ന​യു​ടെ പ്ര​ത്യേ​ക ഗാ​നാ​ർ​ച്ച​ന​യും ഈ ​പ്രോ​ഗ്രാ​മി​ൽ ഉ​ണ്ടാ​കും. ഫൊ​ക്കാ​ന​യു​ടെ ച​രി​ത്ര​ത്തി​ലെ ത​ന്നെ ആ​ദ്യ സം​രം​ഭ​മാ​ണ് ഇ​ത്ത​ര​ത്തി​ലെ ഒ​രു ക​ലാ മാ​മാ​ങ്കം. അ​മേ​രി​ക്ക​യി​ലെ ക​ഴി​വു​റ്റ ക​ലാ​കാ​ര​ന്മാ​രെ​യും ക​ലാ​കാ​രി​ക​ളെ​യും കോ​ർ​ത്തി​ണ​ക്കി വൈ​വി​ധ്യ​മാ​യ ഒ​രു ക​ലാ വി​രു​ന്നു സം​ഘ​ടി​പ്പി​ക്കു​ക എ​ന്ന​ത് ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ്  ​സ​ജി​മോ​ൻ ആ​ന്‍റണിയു​ടെ​യും, സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ന്‍റെയും ഭാ​വ​ന​യി​ൽ വി​രി​ഞ്ഞ മ​ഹ​ത്താ​യ ആ​ശ​യ​മാ​യി​രു​ന്നു.

ഫൊ​ക്കാ​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി അ​മേ​രി​ക്ക​യി​ലെ വി​വി​ധ സം​സ്ഥാ​ങ്ങ​ളി​ലൂ​ടെ യാ​ത്ര ചെ​യ്ത​പ്പോ​ൾ ക​ണ്ടെ​ത്തി​യ ഈ ​ക​ലാ​കാ​ര​ന്മാ​ർ​ക്ക് അ​ർ​ഹ​ത​പ്പെ​ട്ട വേ​ദി ഒ​രു​ക്കി കൊ​ടു​ക്കേ​ണ്ട​ത് ത​ങ്ങ​ളു​ടെ ക​ർ​ത്ത​വ്യ​മാ​ണെ​ന്നു ഞ​ങ​ൾ വി​ശ്വ​സി​ക്കു​ന്നു, സ​ജി​മോ​നും ശ്രീ​കു​മാ​റും ഒ​രേ സ്വ​ര​ത്തി​ൽ പ​റ​ഞ്ഞു.

മാ​സ​ങ്ങ​ൾ നീ​ണ്ട ത​യ്യാ​റെ​ടു​പ്പു​ക​ൾ ഇ​തി​നാ​യി അ​ണി​യ​റി​ൽ ക​ലാ​കാ​ര​ന്മാ​ർ ന​ട​ത്തി​ക്ക​ഴി​ഞ്ഞു. ര​ണ്ടാം ദി​വ​സം ഓ​ഗ​സ്റ്റ് 7 വൈ​കു​ന്നേ​രം ആ​ണ് "അ​മേ​രി​ക്ക ഗോ​ട്ട് ടാ​ല​ന്റ് " പ്രോ​ഗ്രാം അ​ര​ങ്ങേ​റു​ക.

International

ഫംഗസ് ഭീതിയിൽ യുഎസ്; 23 സ്റ്റേറ്റുകൾ നിരീക്ഷണത്തിൽ

വാഷിംഗ്ടൺ ഡിസി: അ​മേ​രി​ക്ക​യെ ഭീതിയിലാഴ്ത്തി ഇരുപത്തിമൂന്ന് സ്റ്റേറ്റുകളിൽ മാ​ര​ക​ ഫംഗസ് ബാധ. സാ​ധാ​ര​ണ മ​രു​ന്നു​ക​ളെ പ്ര​തി​രോ​ധി​ക്കാ​ൻ ശേ​ഷി​യു​ള്ള​തും ആ​ഴ്ച​ക​ളോ​ളം നി​ല​നി​ൽ​ക്കാ​ൻ ക​ഴി​യു​ന്ന​തു​മാ​യ കാ​ന്‍റി​ഡ ഓ​റി​സ് എന്ന ഫം​ഗ​സ് ആണു വ്യാപകമായി പടരുന്നത്. ഫം​ഗ​സ് ബാ​ധ ആ​രോ​ഗ്യ മേ​ഖ​ല​യ്ക്ക് വ​ലി​യ വെല്ലുവിളിയാണു സൃഷ്ടിക്കുന്നത്. ജൂലൈ 18 വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം മൂവായിരത്തിലേറെ കേ​സു​ക​ളാ​ണ് രാജ്യത്തു റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്. 706 കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത ടെ​ക്സസ് ആണ് പ​ട്ടി​ക​യി​ൽ മു​ന്നി​ൽ. മി​ഷി​ഗ​ൺ (503), ഇ​ല്ലി​നോ​യി (366) എ​ന്നീ സ്റ്റേറ്റുകളാണു തൊ​ട്ടു​പി​ന്നി​ൽ.

പ്ര​ധാ​ന​മാ​യും ആ​ശു​പ​ത്രി​ക​ൾ, ന​ഴ്സിം​ഗ് ഹോ​മു​ക​ൾ, ദീ​ർ​ഘ​കാ​ല പ​രി​ച​ര​ണകേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കാ​ന്‍റി​ഡ ഓ​റി​സ് പ​ട​രു​ന്ന​ത്. വെന്‍റി​ലേ​റ്റ​റു​ക​ൾ, ഫീ​ഡിം​ഗ് ട്യൂ​ബു​ക​ൾ, സെ​ൻ​ട്ര​ൽ ഐ​വി ലൈ​നു​ക​ൾ തു​ട​ങ്ങി​യ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ ക​ഴി​യു​ന്ന രോ​ഗി​ക​ളി​ലാ​ണ് ഇ​ത് കൂ​ടു​ത​ലാ​യി കാ​ണ​പ്പെ​ടു​ന്ന​ത്.

ആ​രോ​ഗ്യ​മു​ള്ള വ്യ​ക്തി​ക​ൾ​ക്ക് ​ഫം​ഗ​സ് മൂ​ല​മു​ള്ള ഭീ​ഷ​ണി കു​റ​വാ​ണ്. എ​ന്നാ​ൽ പ്ര​തി​രോ​ധ​ശേ​ഷി കു​റ​ഞ്ഞ​വ​രിലും ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ക​ഴി​യു​ന്ന രോ​ഗി​കളിലും ര​ക്ത​ധ​മ​നി​ക​ളി​ലേ​ക്ക് പ​ട​ർ​ന്ന് ജീ​വ​നുത​ന്നെ ഭീ​ഷ​ണി​യാ​കു​ന്ന ത​ര​ത്തി​ലു​ള്ള അ​ണു​ബാ​ധ​യു​ണ്ടാ​ക്കാം.

നേരത്തെ, അ​മി​ത​മാ​യി ആന്‍റി​ബ​യോ​ട്ടി​ക്കു​ക​ളോ ആ​ന്‍റി​ഫം​ഗ​ൽ മ​രു​ന്നു​ക​ളോ ഉ​പ​യോ​ഗി​ച്ചി​ട്ടു​ള്ള​വ​രി​ലും പ്ര​തി​രോ​ധ​ശേ​ഷി കു​റ​ഞ്ഞ​വ​രി​ലു​മാ​ണ് അ​ണു​ബാ​ധ​യ്ക്ക് സാ​ധ്യ​ത കൂ​ടു​ത​ൽ. കാ​ന്‍റി​ഡ ഓ​റി​സി​നെ കൂ​ടു​ത​ൽ അ​പ​ക​ട​കാ​രി​യാ​ക്കു​ന്ന​ത് മ​രുന്നിനെ പ്ര​തി​രോ​ധിക്കാനുള്ള ​ശേ​ഷി​യാ​ണെ​ന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

International

ട്രംപിന്‍റെ ഗോൾഫ് കോഴ്സിൽ ആയുധവുമായി യുവാവ് പിടിയിൽ

ലോസ് ആഞ്ചലസ്: അമേരിക്കൻ പ്രസിഡന്‍റ ട്രംപിന്‍റെ ഉടമസ്ഥതയിലുള്ള ഗോൾഫ് കളിസ്ഥലത്തിനു സമീപം ആയുധവുമായി ഒരാൾ അറസ്റ്റിലായി. ലോസ് ആഞ്ചലസിലെ റാഞ്ചോ പാലോസ് വെർദെയിലുള്ള ‘ട്രംപ് നാഷണൽ ഗോൾഫ് കോഴ്സിൽ’ ട്രംപ് സന്ദർശനത്തിനെത്തുന്നതിനു മുന്പായിരുന്നു സംഭവം.
ഷെനീൻ ജോൺ തായേൽ എന്ന മുപ്പത്തെട്ടുകാരനാണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽനിന്ന് തോക്കും മറ്റ് നിരോധിത ആയുധങ്ങളും കണ്ടെടുത്തു. പിന്നീട് വീട്ടിൽ നടത്തിയ തെരച്ചിലിൽ കൂടുതൽ തോക്കുകളും വെടിയുണ്ടകളും കണ്ടെത്തി.
ഗോൾഫ് കളിസ്ഥലത്തു പ്രവേശിച്ച ഇയാൾ ഫോട്ടോകളും വീഡിയോകളും പകർത്തുകയും സുരക്ഷാ സംവിധാനങ്ങൾ നിരീക്ഷിക്കുയും ചെയ്തു. മഫ്റ്റിയിലായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇയാളെ പിടികൂടിയത്. 25 കിലോമീറ്റർ അകലെയുള്ള ഒരു പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരേ ഒരു മോഷണക്കേസുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
റിപ്പബ്ലിക്കൻ പാർട്ടിക്കു ഫണ്ട് കണ്ടെത്താനായി ട്രംപ് ചൊവ്വാഴ്ച ഈ ഗോൾഫ് കോഴ്സിൽ

Latest News

Corehub Up